Mobile Network കണക്ഷൻ പോയാൽ, ഈ ട്രിക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ!
Mobile Network: അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ഫോണിൽ നെറ്റ്വർക്ക് സിഗ്നൽ നഷ്ടപ്പെടുകയോ ഇന്റർനെറ്റ് വേഗത കുറയുകയോ ചെയ്യുമ്പോൾ എയർപ്ലെയ്ൻ മോഡ് പരീക്ഷിച്ച് നോക്കുന്നത് പതിവാണ്. എന്നാലും പ്രധാന കോൾ ചെയ്യുമ്പോഴോ ഓൺലൈൻ പേയ്മെന്റുകൾ നടത്തുമ്പോഴോ പെട്ടെന്ന് റേഞ്ച് പോകുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചിലപ്പോൾ എയർപ്ലെയ്ൻ മോഡ് ഫലപ്രദമായി ഉപയോഗിച്ചും മറ്റ് ചില ട്രിക്കുകളിലൂടെയും കണക്ഷൻ തിരിച്ചുപിടിക്കാം. സർവീസ് സെന്ററുകളെ സമീപിക്കാതെ തന്നെ ഫോണിലെ നഷ്ടപ്പെട്ട നെറ്റ്വർക്ക് സിഗ്നൽ കിട്ടും. എയർപ്ലെയിൻ മോഡ് ഉപയോഗിക്കുന്നത് മുതൽ നെറ്റ്വർക്ക് സെറ്റിംഗ്സിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വരെ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
Mobile Network ശരിയാക്കാൻ എയർപ്ലെയിൻ മോഡ് ഓണാക്കാം
ഫോണിന്റെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ Quick Settings തുറക്കുക. ഇതിൽ Airplane Mode ടാപ്പ് ചെയ്യുക. 10 മുതൽ 15 സെക്കൻഡിന് ശേഷം വീണ്ടും ടാപ്പ് ചെയ്ത് ഓഫാക്കുക. ഫോണിന്റെ കണക്റ്റിവിറ്റി വീണ്ടും പുനസ്ഥാപിക്കാൻ ഇത് സഹായിക്കും.
Mobile Network മോഡ് (5G/4G) മാറ്റി പരീക്ഷിക്കാം
- 5G സിഗ്നൽ കുറവുള്ള സ്ഥലങ്ങളിൽ ഫോൺ ഇടയ്ക്കിടെ 4ജിയിലേക്കും 5ജിയിലേക്കും മാറണം.
- ആൻഡ്രോയിഡ് മോഡലുകളിൽ Settings > Network & Internet > Mobile networks > Network mode തുറന്ന് LTE/4G എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഐഫോണിലാണെങ്കിൽ Settings > Cellular > Mobile Data Options > Voice & Data എന്ന ഓപ്ഷനുകളിലൂടെ 4ജി കണക്ഷൻ സെലക്റ്റ് ചെയ്യാം.
Restart മോഡ്
സ്മാർട്ട് ഫോണിൽ നെറ്റ് വർക്ക് പോയാൽ, പവർ ബട്ടൺ അമർത്തിപ്പിടിച്ച് Restart തിരഞ്ഞെടുക്കുക. ഫോണിലെ ചെറിയ സോഫ്റ്റ്വെയർ തകരാറുകളിലെ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകും.
Also Read: ഹെവി യൂസേഴ്സിന് ഏതാണ് ബെസ്റ്റ്? Samsung, iPhone, Realme ബ്രാൻഡുകളിലെ മികച്ച ഫോണുകൾ അറിയാം!
ലൊക്കേഷൻ മാറ്റാം
കട്ടിയുള്ള ചുമരുകൾ, ബേസ്മെന്റുകൾ, അടച്ചിട്ട മുറികൾ എന്നിവിടങ്ങളിൽ സിഗ്നലുകൾക്ക് പ്രശ്നം സംഭവിക്കാം. കണക്ഷൻ പുനഃസ്ഥാപിക്കാൻ തുറസ്സായ സ്ഥലത്തേക്ക് മാറാം. ജനാലയ്ക്ക് അരികിലേക്കോ ബാൽക്കണിയിലേക്കോ മാറിയാലും നെറ്റ് വർക്ക് കണക്ഷൻ വീണ്ടും ലഭിക്കും.
ഇങ്ങനെയും നെറ്റ് വർക്ക് പരീക്ഷിച്ചില്ലെങ്കിൽ സിം ആക്ടീവാണോ എന്നത് പരിശോധിക്കാം. നിങ്ങളുടെ നിലവിലെ പ്ലാനിന്റെയോ കാലാവധി അവസാനിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.
അതുപോലെ സിം കാർഡ് വൃത്തിയാക്കി വീണ്ടും ഫോണിൽ ഇൻസേർട്ട് ചെയ്യാം. ഫോൺ ഓഫ് ചെയ്ത ശേഷം സിം ട്രേ തുറന്ന് പുറത്തെടുക്കുക. സിം ഉണങ്ങിയ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച ശേഷം തിരികെ ഇടുക. ഇല്ലെങ്കിൽ മറ്റൊരു ഫോണിൽ സിം ഇട്ടും നെറ്റ് വർക്ക് പ്രശ്നമുണ്ടോ എന്ന് പരിശോധിക്കാം.