Phone Addiction: ഇനി സമയം കളയണ്ട, ഫോൺ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ മാർഗമുണ്ട്

Phone Addiction: ഇനി സമയം കളയണ്ട, ഫോൺ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ മാർഗമുണ്ട്

നിങ്ങൾ ഫോണിനെയാണോ അതോ ഫോൺ നിങ്ങളെയാണോ നിയന്ത്രിക്കുന്നത്? നമ്മുടെ വളരെ പ്രധാനപ്പെട്ട സമയവും Phone Addiction കാരണം നഷ്ടപ്പെടുന്നോ! എങ്കിൽ സ്ക്രീൻ ടൈം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചില പ്രതിവിധികൾ പരീക്ഷിക്കാവുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

അമിതമായ സോഷ്യൽ മീഡിയ ഉപയോഗവും നോട്ടിഫിക്കേഷനുകളും നമ്മുടെ ഏകാഗ്രതയെയും ആരോഗ്യത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി വിദഗ്ധർ നിർദ്ദേശിക്കുന്ന 5 ഡിജിറ്റൽ ഡിറ്റോക്സ് രീതികളും, ഫോൺ ഉപയോഗം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന മികച്ച ആപ്പുകളും അറിയാം.

Phone Addiction മാറ്റാനുള്ള ടിപ്സുകൾ

ആദ്യമേ പറയട്ടെ, ഫോൺ ആസക്തി മാറ്റുക എന്നാൽ സാങ്കേതികവിദ്യ ഉപേക്ഷിക്കുക എന്നല്ല. ഇതിനെ Digital detox എന്ന് പറയാം.

ഒരു വ്യക്തി സ്മാർട്ട്‌ഫോൺ പോലുള്ള ഇലക്ട്രോണിക് ഡിവൈസുകളുടെ ഉപയോഗം കുറയ്ക്കുകയോ പൂർണമായും നിർത്തുകയോ ചെയ്യുന്ന കാലഘട്ടമാണ് ഡിജിറ്റൽ ഡീടോക്‌സ്. ഫോണിലെ സ്‌ക്രീൻ സമയമോ സോഷ്യൽ മീഡിയയിലേക്കുള്ള ആക്‌സസോ നിയന്ത്രിക്കുന്ന രീതിയാണിത്.

ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർക്ക്, കുറച്ചുകൂടി മികവുറ്റ ട്രിക്കുകളിലൂടെ ഫോൺ ഉപയോഗം കുറയ്ക്കാനാകും. ഡിജിറ്റൽ ഡീടോക്‌സ് ചെയ്യുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുകയും, നല്ല ഉറക്കവും കിട്ടുന്നു. ഇതിനുള്ള 5 സിമ്പിൾ ട്രിക്കുകൾ ചുവടെ വിശദീകരിക്കുന്നു.

Also Read: റീചാർജ് ചെയ്യാൻ മറന്നുപോയാലും പ്രശ്നമില്ല! 300 ദിവസത്തേക്ക് BSNL തരും എല്ലാം അൺലിമിറ്റഡ്

  1. നോട്ടിഫിക്കേഷൻ ഓഡിറ്റ് ആണ് ഒന്നാമത്തെ മാർഗം.

ഇതിനായി ഫോണിലെ സെറ്റിങ്സ് തുറന്ന്, നോട്ടിഫിക്കേഷൻ ഓപ്ഷൻ ഓഫാക്കുക. സാധാരണ വാട്സ്ആപ്പിലും മറ്റും വരുന്ന മെസേജുകൾ ഒഴികെയുള്ള അറിയിപ്പുകൾ ഓഫാക്കുന്ന രീതിയാണിത്. ഇതിലൂടെ ആരെങ്കിലും നിങ്ങളുടെ ഫോട്ടോ ലൈക്ക് ചെയ്തെങ്കിലോ മറ്റ് അപ്പോൾ തന്നെ ഫോൺ എടുത്തുനോക്കുന്ന പ്രവണത മാറ്റാനാകും.

  1. കാഴ്ചയ്ക്ക് പുറത്ത്/ ഔട്ട് ഓഫ് സൈറ്റ് റൂൾ

ഫോൺ ഔട്ട് ഓഫ് സൈറ്റ് വയ്ക്കുക എന്ന പ്രധാന ഘട്ടമാണ് അടുത്തത്. ഫോൺ ഇടയ്ക്കിടെ നോക്കാൻ പ്രേരിപ്പിക്കുന്നതിൽ നിന്ന് തലച്ചോർ നിങ്ങളെ നിയന്ത്രിക്കുന്നു. അതുപോലെ രാത്രിയിൽ മറ്റൊരു മുറിയിൽ ഫോൺ ചാർജ് ചെയ്യാനിടാം. കിടക്കയ്ക്ക് അരികിലേക്ക് രാത്രിയിൽ ഒരു കാരണവശാലും ഫോൺ കൊണ്ടുവരരുത്.

അല്ലെങ്കിൽ 20-സെക്കൻഡ് പരീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഫോൺ ഒരു ഡ്രോയറിലോ ബാഗിലോ സൂക്ഷിക്കുമ്പോൾ, എടുക്കാനുള്ള പ്രവണതയും കുറയും.

  1. ബോട്ടംലെസ് പിറ്റ് ആപ്പുകൾ വേണ്ട!

യൂട്യൂബ് ഷോർട്ട്, ഇൻസ്റ്റ Reels എന്നിവയുടെ ആപ്പിലൂടെ സ്ക്രോൾ ചെയ്യുന്നത് ഉപേക്ഷിക്കാം. പകരം ഫോണിലെ വെബ് ബ്രൗസർ വഴി മാത്രം ഇവ ആക്‌സസ് ചെയ്യുക. ഇത് ഈ ആപ്പുകളിലേക്കുള്ള താൽപ്പര്യവും അമിത ഉപയോഗവും നിയന്ത്രിക്കാൻ ഫലപ്രദമാണ്.

  1. ഗ്രേസ്‌കെയിൽ മോഡ് ആക്ടീവാക്കാം

ഫോണിന്റെ കളർഫുള്ളാണ് ശരിക്കും ഒരു മിഠായി പോലെ നമ്മളെ ആകർഷിക്കുന്നത്. ചെറുപ്പകാലത്ത് കളർ പുസ്തകങ്ങൾ പഠിക്കുമ്പോഴുള്ള താൽപ്പര്യവും, കളറില്ലാത്ത പുസ്തകങ്ങളോട് താൽപ്പര്യമില്ലാത്തതും ഇതിന് ഉദാഹരണമാണ്.

ഫോൺ ഗ്രേസ്‌കെയിലിലേക്ക് (ബ്ലാക്ക് & വൈറ്റ്) മോഡലേക്ക് മാറ്റിയാൽ കുറച്ച് ബോറിങ്ങായി അനുഭവപ്പെടും. ഇൻസ്റ്റാഗ്രാമും യൂട്യൂബും പെട്ടെന്ന് വിരസമായി തോന്നിയാൽ ഫോൺ അഡിക്ഷൻ മാറ്റാനും എളുപ്പമാണ്.

Also Read: 10+ Photo Editing Prompts: ChatGPT യിൽ ഫോട്ടോ അടിമുടി മാറ്റാം, മികച്ച പ്രോംപ്റ്റുകൾ ഇതാ!

Phone Addiction
Create using AI
  1. Intermittent Fasting തെരഞ്ഞെടുക്കാം

ഉറക്കമെണീറ്റ് ഉടനെയും ഉറക്കത്തിന് മുമ്പേ അർധരാത്രിയിലും സ്മാർട്ട് ഫോൺ അധികമായി ഉപയോഗിക്കുന്നത് കൂടുതലാണ്. ഇവർക്ക് ഉറക്കമുണർന്നതിന് ശേഷമുള്ള ആദ്യത്തെ 60 മിനിറ്റും ഉറങ്ങുന്നതിന് മുമ്പുള്ള അവസാന 60 മിനിറ്റും ഫോൺ ഒഴിവാക്കാൻ ഓഫ് ലിമിറ്റ് സെറ്റ് ചെയ്യാം.

Digital Detox Apps

ഇനി ഡിജിറ്റൽ ഡീറ്റോക്സിന് സഹായിക്കുന്ന ആപ്ലിക്കേഷനുകൾ പരിചയപ്പെടാം.

OneSec, ഫോറസ്റ്റ്, മിനിമലിസ്റ്റ് ഫോൺ, സ്റ്റേഫ്രീ, ഫ്രീഡം തുടങ്ങിയ ആപ്പുകൾ ഫോൺ ഉപയോഗം കുറയ്ക്കാനും, സ്ക്രീൻ സമയം പരിമിതപ്പെടുത്താനും സഹായിക്കും. ഇവ പല രീതിയിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകളാണ്. സോഷ്യൽ മീഡിയ തുറക്കുന്നതിന് മുമ്പ് നമ്മളെ മാനസികമായി അത് ബോധ്യപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷനാണ് വൺസെക്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo