10+ Photo Editing Prompts: ChatGPT യിൽ ഫോട്ടോ അടിമുടി മാറ്റാം, മികച്ച പ്രോംപ്റ്റുകൾ ഇതാ!

10+ Photo Editing Prompts: ChatGPT യിൽ ഫോട്ടോ അടിമുടി മാറ്റാം, മികച്ച പ്രോംപ്റ്റുകൾ ഇതാ!

AI ലോകത്ത് വിപ്ലവം സൃഷ്ടിച്ച ChatGPT ഇപ്പോൾ വെറും ടെക്സ്റ്റ് ജനറേഷനുള്ള ഉപാധി മാത്രമല്ല. ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാനും, എഡിറ്റ് ചെയ്യാനും പഴയ ഫോട്ടോകൾ എഡിറ്റ് ചെയ്യാനുമെല്ലാം ചാറ്റ്ജിപിടിയ്ക്ക് സെക്കൻഡുകൾ മതി. എന്നാൽ പലർക്കും വിചാരിച്ച റിസൾട്ട് കിട്ടാത്തത്, കൃത്യമായ പ്രോംപ്റ്റുകൾ (Photo Editing Prompts) എങ്ങനെ കൊടുക്കണമെന്ന് അറിയാത്തതിനാലാണ്.

Digit.in Survey
✅ Thank you for completing the survey!

മണിക്കൂറുകൾ നീളുന്ന സാധാരണ എഡിറ്റിങ്ങിനേക്കാൾ, കൃത്യമായ നിർദേശങ്ങളിലൂടെ പല സ്റ്റൈലുകളിലേക്ക് ഫോട്ടോ മാറ്റാനാകും. വിന്റേജ് സ്റ്റൈലിലേക്കോ, സിനിമാറ്റിക് ലുക്കിലേക്കോ, അനിമേഷൻ ഫോമിലേക്കോ, 3ഡി ഫോർമാറ്റിലേക്കോ ഫോട്ടോ മാറ്റിയെടുക്കാം. അതുപോലെ ബാക്ക് ഗ്രൌണ്ട് പുതുക്കാനും മാറ്റാനും ചാറ്റ്ജിപിടിയ്ക്ക് അനായാസം സാധിക്കുന്നു. ഇവിടെ നൽകുന്ന പ്രോംപ്റ്റുകൾ, കോപ്പി-പേസ്റ്റ് ചെയ്ത് ചാറ്റ്ജിപിടിയിലേക്ക് ഫോട്ടോ ക്രിയേറ്റ് ചെയ്യാനാകും. ചാറ്റ്ജിപിടിയിൽ ഉപയോഗിക്കാവുന്ന മികച്ച പ്രോംപ്റ്റുകൾ ഇവിടെ നൽകുന്നു.

ChatGPT Photo Editing Prompts

ചാറ്റ്ജിപിടിയ്ക്ക് നേരിട്ട് ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയില്ലെങ്കിലും, ഒരു ക്രിയേറ്റീവ് ഗൈഡ് ആയി ഉപയോഗിക്കാം. ഇതിന് കൃത്യമായി നിർദേശം നൽകിയാൽ, AI ടൂളുകൾ ഉപയോഗിച്ച് ഫോട്ടോകൾ അടിമുടി മാറ്റിയെടുക്കാനും, ഫോട്ടോകളിലെ പോരായ്മകൾ പരിഹരിക്കാനും സാധിക്കും. അതും പ്രൊഫഷണൽ ക്യാമറയിൽ പകർത്തിയ, ക്വാളിറ്റി ചിത്രങ്ങൾ പോലെ ചാറ്റ്ജിപിടി നിർമിച്ച് തരും.

chatgpt photo editing prompts
Created Using AI (Actress Manju Warrier Insta Photo Edited)

ആനിമേഷൻ ഇമേജുകളും സിനിമാറ്റിക് സ്റ്റൈൽ, സ്റ്റുഡിയോ സ്റ്റൈൽ, വിന്റേജ് ലുക്കിലേക്കും ഫോട്ടോകൾ മാറ്റാനുള്ള പ്രോംപ്റ്റുകൾ പരിചയപ്പെടാം. ഇവയിൽ ചെറിയ തിരുത്തലുകൾ വരുത്തിയും, ഫോട്ടോ എഡിറ്റ് ചെയ്യാം.

  1. Recreating Old Photo

ഈ പഴയ ഫോട്ടോയിലെ മങ്ങിയ ഭാഗങ്ങൾ തെളിച്ചമുള്ളതാക്കി ഫോട്ടോ ക്വാളിറ്റി മികച്ചതാക്കുക. Natural Skin Texture നൽകണം. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയെ, അതിന്റെ തനിമ ചോരാതെ തന്നെ കൃത്യമായ നിറങ്ങൾ നൽകി ഒരു കളർ ഫോട്ടോയാക്കണം.

Restore this old photo by sharpening blurry areas and improve the quality, natural skin texture. Recreate photo to color image.

chatgpt photo editing prompts
Created Using ChatGPT (നടൻ മധു- ചെമ്മീൻ ചിത്രത്തിലെ ഫോട്ടോ)
  1. Face correction photo

നമ്മൾ എടുത്ത പുതിയതോ, പഴയതോ ആയ ഫോട്ടോയിലെ മുഖത്തിലെ പാടുകളും, അവ്യക്തതകളും മാറ്റാനും ചാറ്റ്ജിപിടിയ്ക്ക് സാധിക്കും.

Restore the blurry face in this photo. Highlight the jawline and cheekbones for a professional model look.

ഈ ഫോട്ടോയിലെ മങ്ങിയ മുഖം ശരിയാക്കുക. താടിയെല്ലും കവിളെല്ലും ഹൈലൈറ്റ് ചെയ്തുകൊണ്ട്, ഒരു പ്രൊഫഷണൽ മോഡൽ ലുക്ക് കൊടുക്കുക.

  1. Background change

ഫോട്ടോയുടെ പശ്ചാത്തലം മാറ്റാനും ചാറ്റ്ജിപിടിയുടെ സഹായം തേടാം.

Change the background to a sunset at a beach with soft waves. Background blend with the warm golden, orange red color lighting. It must looks clear and high quality.

ഈ ഫോട്ടോയുടെ പശ്ചാത്തലം മാറ്റി, തിരമാലകളുള്ള ഒരു കടൽതീരത്തെ സൂര്യാസ്തമയത്തിലേക്ക് മാറ്റുക. പശ്ചാത്തലത്തിൽ ഗോൾഡ്, ഓറഞ്ച്- റെഡ് നിറങ്ങൾ കലർന്ന വെളിച്ചം കൊടുക്കുക. ചിത്രം മികച്ച ക്ലാരിറ്റിയും വ്യക്തവുമായിരിക്കണം.

  1. Color Change Prompt

ഇനി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളെ, ഒറിജിനാലിറ്റി കൈവിടാതെ കളറിലേക്ക് മാറ്റാനും പ്രോപ്റ്റുകൾ പ്രയോജനപ്പെടുത്താം.

Turn this black and white photo into color photo in high precision. Apply natural and realistic skin tones, to clothing and keep ambient lighting. Ensure the color palette reflects the era of the photo also, maintain high-definition clarity.

chatgpt photo editing prompts
Created Using ChatGPT (നടൻ പ്രേം നസീർ, നടി വിജയലക്ഷ്മി സിനിമയിലെ രംഗം)

ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ മികച്ച ക്ലാരിറ്റിയോടെ കളർ ഫോട്ടോയാക്കുക. സ്കിൻ സ്വാഭാവികമായ നിറത്തിലാവണം. വസ്ത്രങ്ങൾക്ക് റിയലിസിറ്റിക് ഫീലും ടെക്സ്ചറും നൽകണം. ചിത്രത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ തെളിച്ചമുള്ളതും കൃത്യവുമായ നിറങ്ങൾ ഉപയോഗിച്ച് ഹൈ-ക്വാളിറ്റി ചിത്രമാക്കി മാറ്റുക.

  1. പ്രൊഫഷണൽ ഫോട്ടോ ക്രിയേറ്റിങ്

High quality portrait of a confident looking man. Sitting on a wooden stool against a dark studio background. He is wearing all-black suit with a white shirt, a red tie and a chain watch.

ഒരു യുവാവിന്റെ ഹൈ-ക്വാളിറ്റി പോർട്രെയ്റ്റ്. അയാൾ ആത്മവിശ്വാസത്തോടെ, ഇരുണ്ട സ്റ്റുഡിയോ പശ്ചാത്തലത്തിൽ ഒരു തടിക്കസേരയിൽ ഇരിക്കുന്നു. വെള്ള ഷർട്ടും ചുവന്ന ടൈയും ചെയിൻ വാച്ചും ധരിച്ച്, കറുത്ത സ്യൂട്ടിൽ അതീവ ഗൗരവത്തിലുള്ള ലുക്കിലാണ് ഫോട്ടോ ക്രിയേറ്റ് ചെയ്യേണ്ടത്.

  1. Photo In Rain

നിങ്ങളുടെ സാധാരണ ഫോട്ടോ ഒരു മഴയുള്ള പശ്ചാത്തലത്തിലേക്ക് മാറ്റാനുള്ള പ്രോംപ്റ്റ്

Transform this photo into rainy scene in a city background. Add realistic falling rain droplets, wet hair and clothes to the object. City street light in the background.

ഈ ചിത്രത്തെ ഒരു മഴയിലുള്ള ചിത്രത്തിലേക്ക് മാറ്റുക, പശ്ചാത്തലത്തിൽ നഗരമായിരിക്കണം. ഫോട്ടോയിലെ ആളിന് ഒറിജിനലായി തോന്നിക്കുന്ന മഴത്തുള്ളികളും, നനഞ്ഞ മുടിയും വസ്ത്രങ്ങളും നൽകുക. പശ്ചാത്തലത്തിൽ നഗരത്തിലെ തെരുവുവിളക്കുകളുടെ വെളിച്ചം കൂടി ഉൾപ്പെടുത്തുക.

  1. Anime Style

Convert this person into a high-quality Studio professional portrait. Enhance the lighting with soft key lights and rim lighting, while maintaining their recognizable features.

ഈ ചിത്രത്തിലുള്ള വ്യക്തിയെ ഒരു പ്രൊഫഷണൽ സ്റ്റുഡിയോ പോർട്രെയ്റ്റിലേക്ക് മാറ്റുക. സോഫ്റ്റ് കീ ലൈറ്റിംഗും റിം ലൈറ്റിംഗും നൽകുക. ആളിന്റെ മുഖഭാവങ്ങളും, തിരിച്ചറിയാൻ കഴിയുന്ന പ്രത്യേകതകളും നിലനിർത്തണം.

Also Read: 2026 ഭയങ്കര പവർഫുള്ളാണല്ലോ! ദേ 9020mAh ബാറ്ററിയിൽ Vivo T5 Pro ഇന്ത്യയിലേക്ക്…

  1. Professional Profile Photo

ഉദ്യോഗാർഥികൾക്ക് ലിങ്ക്ഡ്ഇന്നിൽ നൽകാൻ പ്രൊഫഷണൽ പ്രൊഫൈൽ ഫോട്ടോയിലേക്ക് മാറ്റാം.

Edit this photo to look like a professional LinkedIn headshot. Smooth the skin naturally and enhance the clarity of the eyes. The background is a clean, softly blurred, and professional office setting. It must be in passport size image.

പ്രൊഫഷണൽ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇമേജായി തോന്നുന്നതിനായി ഫോട്ടോ എഡിറ്റ് ചെയ്യുക. സ്കിൻ സ്വാഭാവികമായും, സ്മൂത്ത് ആയിരിക്കണം. കണ്ണുകളുടെ തെളിച്ചം കൂട്ടണം. ഫോട്ടോയുടെ പശ്ചാത്തലം വൃത്തിയുള്ളതും, പ്രൊഫഷണൽ ഓഫീസ് പശ്ചാത്തലത്തിലായിരിക്കണം. ഇത് പാസ്‌പോർട്ട് സൈസിലാകണം.

  1. Vintage Style

Convert this photo into a 1980s film photography style. It must have slight grain, muted colors, and a date stamp in the corner.

ഈ ഫോട്ടോയെ 1980 കളിലെ ഒരു ഫിലിം ഫോട്ടോ സ്റ്റൈലിലേക്ക് മാറ്റുക. ഇതിൽ നേരിയ ഗ്രെയ്ൻ, മങ്ങിയ കളറിങ്, ഒരു വശത്ത് ചെറുതായി, തീയതിയുടെ സ്റ്റാമ്പ് കൊടുക്കണം.

  1. Cinematic Style Image

Recreate the image into a cinematic style, deep shadows, golden hour sunlight hitting the subject’s face.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo