2026 ഭയങ്കര പവർഫുള്ളാണല്ലോ! ദേ 9020mAh ബാറ്ററിയിൽ Vivo T5 Pro ഇന്ത്യയിലേക്ക്…

2026 ഭയങ്കര പവർഫുള്ളാണല്ലോ! ദേ 9020mAh ബാറ്ററിയിൽ Vivo T5 Pro ഇന്ത്യയിലേക്ക്…

സ്മാർട്ട്‌ഫോൺ ലോകത്തെ ഞെട്ടിക്കാൻ വിവോയുടെ പവർ സ്റ്റാർ വരുന്നു. 2026 ആദ്യ മൂന്ന് മാസങ്ങളിൽ നിരവധി പവർഫുൾ ഫോണുകളെത്തി കഴിഞ്ഞു. അടുത്ത ഊഴം വിവോയുടെ Vivo T5 Pro ഫോണിന്റേതാണ്. Snapdragon 7s Gen 4 പ്രോസസറിന്റെ കരുത്തും, ഭീമാകാരമായ 9020mAh ബാറ്ററിയും, സ്മൂത്ത് ഡിസ്പ്ലേയുമുള്ള വിവോ 5ജി ഉടൻ എത്തുമെന്ന് കമ്പനി അറിയിച്ചു.

Digit.in Survey
✅ Thank you for completing the survey!

മിഡ്-റേഞ്ച് വിപണിയിലേക്ക് വിവോ അവതരിപ്പിക്കുന്ന പുത്തൻ ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഫ്ലിപ്കാർട്ട് വിവോ ടി5 പ്രോ തങ്ങളുടെ സൈറ്റിൽ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2026-ലെ ഏറ്റവും പവർഫുൾ മിഡ്-റേഞ്ച് ഫോണുകളിലേക്ക് ഇടം പിടിക്കുന്ന ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിലയും മറ്റ് വിവരങ്ങളും വിശദമായി അറിയാം.

Also Read: ഇനി ഒരു വർഷത്തേക്ക് റീചാർജ് ടെൻഷനില്ല, Airtel 365 ദിവസ പ്ലാനിൽ 2GB, അൺലിമിറ്റഡ് കോളിങ്ങും

Vivo T5 Pro Launch India

പുതിയ വിവോ സ്മാർട്ട് ഫോൺ ഏപ്രിൽ പകുതിയോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് സൂചന. ഇതിന് 35000 രൂപയിലും താഴെയാകും വിലയെന്നും ചില സൂചനകളുണ്ട്. ഏകദേശം 29,999 രൂപ മുതൽ 34,999 രൂപ വരെ വിവോ ടി5 പ്രോ ഫോണിന് വില വന്നേക്കും. എന്തായാലും അധികം വൈകാതെ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

Vivo T5 Pro

വിവോ ടി5 പ്രോ സവിശേഷതകൾ

9,020mAh ബാറ്ററിയാണ് സ്മാർട്ട് ഫോണിൽ ഉൾപ്പെടുത്തുന്നതെന്നാണ് സൂചന. ഇത്രയും കൂറ്റൻ ബാറ്ററി പായ്ക്ക് ചെയ്തിട്ടുള്ള, ഏറ്റവും മെലിഞ്ഞ ഫോണായിരിക്കും ഇത്.

6.8 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണിലുണ്ടാകുക. വിവോ ഇതിൽ 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുമെന്നും വിവരങ്ങളുണ്ട്.

ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റിലൂടെ മികവുറ്റ പെർഫോമൻസ് ഫോണിൽ നൽകും. ഈ ഹാൻഡ്‌സെറ്റിന് 120fps വരെ ഗെയിമിംഗ് സപ്പോർട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ ടി5 പ്രോ 5ജിയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 സോഫ്റ്റ് വെയർ കൊടുത്തേക്കും. ഇതിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിന്റെ സപ്പോർട്ടുണ്ടാകും. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഫോണിന് IP68 + IP69+ റേറ്റിംഗുണ്ടാകും.

USB ടൈപ്പ് സി ചാർജിങ് പിന്തുണയ്ക്കുന്ന ഫോണായിരിക്കും വിവോ ടി സീരീസിൽ വരുന്നത്. ഡ്യുവൽ റിയർ ക്യാമറയിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും വിവോ ടി5 പ്രോയിൽ ഉൾപ്പെടുത്തുന്നുണ്ട്. കോസ്മിക് ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo