ഇനി ഒരു വർഷത്തേക്ക് റീചാർജ് ടെൻഷനില്ല, Airtel 365 ദിവസ പ്ലാനിൽ 2GB, അൺലിമിറ്റഡ് കോളിങ്ങും

ഇനി ഒരു വർഷത്തേക്ക് റീചാർജ് ടെൻഷനില്ല, Airtel 365 ദിവസ പ്ലാനിൽ 2GB, അൺലിമിറ്റഡ് കോളിങ്ങും

മൊബൈൽ റീചാർജ് നിരക്കുകൾ ശരിക്കും കീശ കാലിയാക്കുന്ന ഈ കാലത്ത്, ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വന്നാലോ! മാസം തോറുമുള്ള റീചാർജ് അത്ര ലാഭകരമായ ഓപ്ഷനല്ലെന്ന് ചിന്തിക്കുന്നവർക്ക് Bharti Airtel വാർഷിക പ്ലാൻ തെരഞ്ഞെടുക്കാം. 2GB, അൺലിമിറ്റഡ് കോളിങ് സേവനങ്ങളുള്ള റീചാർജ് പ്ലാനാണിത്.

Digit.in Survey
✅ Thank you for completing the survey!

ഇതിൽ സ്വകാര്യ ടെലികോം 365 ദിവസത്തേക്കുള്ള ആനുകൂല്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒരു വർഷ റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണോ? എയർടെൽ പ്രീ പെയ്ഡ് പാക്കേജിന്റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Also Read: 7000mAh ബാറ്ററി, Samsung 2K ഡിസ്‌പ്ലേ! പുതിയ മുതുക്ക് ഫോൺ iQOO 15 Apex വിൽപ്പനയ്ക്ക്

Bharti Airtel 1 Year Plan

3,599 രൂപയുടെ എയർടെൽ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങൾ ഒരു തവണ പണം അടച്ചാൽ ഒരു വർഷം മുഴുവൻ സിം ആക്ടീവായിരിക്കും.

  • ദിവസേനയോ പ്രതിമാസമോ കോളിംഗ് പരിധികളില്ലാതെ കോളിങ് സേവനങ്ങൾ അനുവദിച്ചിരിക്കുന്നു. അതും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കുമുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യമാണ് പ്ലാനിൽ ചേർത്തിരിക്കുന്നത്. STD, റോമിങ് സേവനങ്ങളാണ് ഭാരതി എയർടെൽ 3599 പ്ലാനിലുള്ളത്.
  • ഈ പാക്കേജിൽ നിങ്ങൾക്ക് എസ്എംഎസ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങൾ ലഭ്യമാണ്. ഇത് ഒടിപി സേവനങ്ങൾക്കും, ബാങ്ക് ബാലൻസ്, ട്രാൻസാക്ഷൻ വിവരങ്ങൾക്കും പ്രയോജനപ്പെടുന്നു.
  • അൺലിമിറ്റഡ് 5ജിയാണ് പ്ലാനിലെ മറ്റൊരു ഹൈലൈറ്റ്. 4ജി കണക്റ്റിവിറ്റിയിൽ 2ജിബി ബൾക്ക് ഡാറ്റയും, 5ജി സപ്പോർട്ടുള്ള ഡിവൈസുകളിൽ പരിധിയില്ലാത്ത ഇന്റർനെറ്റും ടെലികോം ഓഫർ ചെയ്യുന്നു.

3599 രൂപ പ്ലാനിലെ ബോണസ് ഓഫറുകൾ!

ഈ പ്രീ പെയ്ഡ് പാക്കേജിൽ സ്വകാര്യ ടെലികോം ചില കോംപ്ലിമെന്ററി ഓഫറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. സോണി ലിവ് ഉൾപ്പെടെയുള്ള ഒടിടികൾക്കായി എയർടെൽ എക്സ്ട്രീം പ്ലേ, 30 ദിവസത്തേക്ക് ഫ്രീ ഹലോ ട്യൂൺസ് ആക്സസ് ലഭ്യമാണ്. 3599 രൂപ പാക്കേജിൽ ആന്റി സ്പാം നെറ്റ് വർക്ക് സേവനവും അടങ്ങിയിട്ടുണ്ട്. ഈ പാക്കേജിലൂടെ വരിക്കാർക്ക് 12 മാസത്തേക്ക് സൌജന്യമായി അഡോബ് എക്സ്പ്രസ് പ്രീമിയം സേവനം ലഭിക്കുന്നു.

jio vs airtel
Airtel 3599 പ്ലാൻ

ഇന്ത്യയിലെ സ്വകാര്യ ടെലികോമുകൾ തരുന്നതിൽ, വില കുറഞ്ഞ വാർഷിക പ്ലാനുകളിലൊന്നായി എയർടെലിന്റെ 3599 രൂപ ഓഫറും പരിഗണിക്കാം. അതും അൺലിമിറ്റഡ് 5ജി അനുവദിച്ചിട്ടുള്ളത് കൂടി കണക്കിലെടുക്കുമ്പോൾ അൽപം ഭേദമാണ്. എന്നാൽ വാലിഡിറ്റി നോക്കി റീചാർജ് ചെയ്യുന്നവർക്ക്, എയർടെലിന്റെ 1,849 പ്ലാനാണ് കൂടുതൽ അനുയോജ്യം. ഇതിൽ ഇന്റർനെറ്റ് ലഭ്യമല്ല. പകരം ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് കോളുകളും ഡാറ്റ സേവനങ്ങളുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo