റീചാർജ് ചെയ്യാൻ മറന്നുപോയാലും പ്രശ്നമില്ല! 300 ദിവസത്തേക്ക് BSNL തരും എല്ലാം അൺലിമിറ്റഡ്

റീചാർജ് ചെയ്യാൻ മറന്നുപോയാലും പ്രശ്നമില്ല! 300 ദിവസത്തേക്ക് BSNL തരും എല്ലാം അൺലിമിറ്റഡ്

ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായി BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) അവതരിപ്പിക്കുന്ന ഏറ്റവും ലാഭകരമായ പ്ലാൻ ഏതെന്ന് അറിഞ്ഞാലോ! ഓരോ മാസവും റീചാർജ് ചെയ്യണ്ട ആവശ്യമില്ലാതെ, അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന പാക്കേജാണിത്. 300 ദിവസത്തെ വാലിഡിറ്റിയിൽ, 1500 രൂപയ്ക്ക് താഴെ വിലയാകുന്ന പ്രീ പെയ്ഡ് പ്ലാൻ കേരള സർക്കിളിലെ വരിക്കാർക്ക് പ്രയോജനപ്പെടുത്താം. മിതമായ നിരക്കിൽ കണക്റ്റിവിറ്റി ആഗ്രഹിക്കുന്നവർക്കും, ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്കും ഇതൊരു മികച്ച റീചാർജ് ഓപ്ഷനാകുന്നു. തുച്ഛമായ വിലയ്ക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന ഈ പ്ലാനിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL Super Plan: 300 ദിവസത്തേക്ക് ഇനി ചാർജ് ചെയ്യണ്ട!

10 മാസത്തോളം സിം ആക്ടീവാക്കി നിലനിർത്താൻ സഹായിക്കുന്ന പ്ലാനിലൂടെ എല്ലാ ടെലികോം സേവനങ്ങളും ലഭ്യമാണ്. ഇങ്ങനെയൊരു റീചാർജ് ജിയോ, എയർടെൽ പോലുള്ള ടെലികോമുകൾക്കും തരാൻ സാധിക്കില്ല. ബിഎസ്എൻഎൽ സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്കും, ഡാറ്റയേക്കാൾ കൂടുതൽ കോളിംഗിന് പ്രാധാന്യം നൽകുന്നവർക്കും പ്ലാൻ ലാഭമെന്നത് ഉറപ്പാണ്. ഈ ബിഎസ്എൻഎൽ പ്ലാനിന് വെറും 1499 രൂപ മാത്രമാണ് വില. മാസച്ചെലവ് കണക്കാക്കിയാൽ 150 രൂപ മാത്രമാണ് നിങ്ങളുടെ കീശയിൽ നിന്ന് ചെലവാകുന്നത്. 1499 രൂപ ബിഎസ്എൻഎൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.

BSNL 1499 Plan

  • വാലിഡിറ്റി: 300 ദിവസം. എന്നുവച്ചാൽ ഏകദേശം 10 മാസമെന്ന് പറയാം.
  • കോളിങ്: രാജ്യത്തുടനീളം അൺലിമിറ്റഡ് ലോക്കൽ & എസ്ടിഡി കോളുകൾ ലഭ്യം. നാഷണൽ റോമിങ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Also Read: 50+ Happy Vishu 2026 Wishes: കണികാണുന്നേരം കമല നേത്രന്റെ… ഐശ്വര്യപൂർണമായ വിഷു ആശംസകൾ

  • ഇന്റർനെറ്റ്: 300 ദിവസത്തേക്ക് മൊത്തം 32ജിബി ഡാറ്റ. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി ഡാറ്റയാണ് പ്ലാനിൽ ചേർത്തിട്ടുള്ളത്.
  • എസ്എംഎസ്: 100 SMS ദിവസേന ലഭ്യമാണ്. ഒടിപി സേവനങ്ങൾക്ക് ഇത് പ്രയോജനകരമാകും.
  • അധിക ആനുകൂല്യങ്ങൾ: Free BSNL Tunes (PRBT) ബിഎസ്എൻഎൽ 1499 രൂപ പ്ലാനിൽ ലഭ്യം.
bsnl 10 months plan worth rs 1499 only for unlimited calls and data

മുമ്പ് 336 വാലിഡിറ്റിയും 24ജിബി ഡാറ്റയും അനുവദിച്ചിരുന്നു. ഇപ്പോൾ ഡാറ്റ കൂട്ടിയെങ്കിലും, 36 ദിവസത്തെ വാലിഡിറ്റി സർക്കാർ ടെലികോം വെട്ടിക്കുറച്ചു. എങ്കിലും ഇത് ലാഭകരമായ പ്ലാൻ തന്നെയാണ്. ഇതുപോലൊരു ബജറ്റ് പ്ലാൻ ജിയോയിലും എയർടെലിലും കണ്ടെത്താൻ പ്രയാസമാണ്. ഇതേ റേഞ്ചിലുള്ള ഏത് പ്ലാനുകളാണ് സ്വകാര്യ ടെലികോമിലുള്ളതെന്ന് നോക്കാം.

ബിഎസ്എൻഎൽ vs ജിയോ vs എയർടെൽ

എയർടെലിന്റെ സമാനമായ പ്ലാൻ നോക്കുകയാണെങ്കിൽ 3599 രൂപ മുതൽ 3999 രൂപ വിലയുള്ളതാണ്. 365 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്, ദിവസേന 2GB ഡാറ്റ ഉൾപ്പെടുന്നു.

ഇതുപോലെ വരുന്ന ജിയോയുടെ പ്ലാനിന് 3599 രൂപ മുതൽ 3999 രൂപ വരെ വിലയാകും. എന്നാൽ ദിവസേന 2GB ഡാറ്റയും ഫാസ്റ്റ് കണക്റ്റിവിറ്റിയും ഇതിൽ ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ്ങും പ്ലാനിലുണ്ട്. രണ്ട് കമ്പനികളും ബിഎസ്എൻഎൽ തരുന്ന 300 ദിവസത്തേത് പോലെ പ്ലാനുകൾ നൽകുന്നില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo