50+ Happy Vishu 2026 Wishes in Malayalam: കണിക്കൊന്നയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി എത്തിപ്പോയി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഈ പൊന്നിൻ പുലരിയിൽ പ്രിയപ്പെട്ടവരെയും നെഞ്ചോട് ചേർക്കാം. മലയാളികൾ പുതുവർഷം ആഘോഷിക്കുന്ന വിഷു ദിനത്തിനൊപ്പം, അകലെയുള്ള പ്രിയപ്പെട്ടവരിലേക്ക് ഹൃദയസ്പർശിയായ സന്ദേശങ്ങളും ഹൈ-ക്വാളിറ്റി ഗ്രീറ്റിംഗ്സ് ഇമേജുകളും പങ്കുവയ്ക്കാം.
Surveyഈ മനോഹരമായ വിഷു ആശംസകളും ചിത്രങ്ങളും സൗജന്യമായി ഡൗൺലോഡ് ചെയ്ത് വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റയിലൂടെയും പങ്കിടാം.



Happy Vishu 2026 Wishes in Malayalam
- നന്മയുടെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ആശംസകൾ!
- കണിക്കൊന്നപ്പൂവിന്റെ വിശുദ്ധിയും വിഷുക്കണിയുടെ ഐശ്വര്യവും, നിങ്ങളുടെ ജീവിതത്തിൽ പ്രകാശമേകട്ടെ. Happy Vishu!
- വിഷുക്കിളി കണിപ്പൂ കൊണ്ടു വാ, മലര്‍ക്കുടന്നയില്‍ തേനുണ്ണാന്‍ വാ… വിഷുക്കണിപോലെ സമൃദ്ധമാകട്ടെ നിങ്ങളുടെ പുതുവർഷവും. വിഷു ആശംസകൾ!
- വിഷു ആശംസകൾ! സമൃദ്ധിയും സന്തോഷവും ആരോഗ്യവും സമ്പത്തും നിറഞ്ഞ വിഷു ആശംസിക്കുന്നു.
- ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും…. ഹാപ്പി വിഷു!
- പുതുവര്‍ഷത്തിൽ നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുലയട്ടെ. നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
- ഭൂതകാലത്തിന്‍റെ കയ്പ്, വിഷുപ്പുലരിയിൽ മധുരമാകട്ടെ, ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
Also Read: UPI വഴി വിഷുകൈനീട്ടം എങ്ങനെ അയക്കാം? ജിപേയിലൂടെയും ബാങ്ക് ആപ്പുകളിലൂടെയും വളരെ എളുപ്പത്തിൽ


- പുതുവർഷം ഐശ്വര്യപൂർണമാകട്ടെ, ആഗ്രഹങ്ങൾ സാക്ഷാത്കരിക്കട്ടെ… വിഷു ആശംസകൾ!!😍
- ഈ പുതുവർഷം നിങ്ങളുടെ സ്വപ്നങ്ങളെ ഉണർത്തട്ടെ, നിങ്ങളുടെ എല്ലാ ആശങ്കകളും നിശബ്ദമാകട്ടെ. സമൃദ്ധിയുടെ വിഷു ആശംസകൾ നേരുന്നു…
- ചെത്തി മന്ദാരം തുളസി, പിച്ചകമാലകള്‍ ചാര്‍ത്തി, ഗുരുവായൂരപ്പാ നിന്നെ കണി കാണേണം, ഏവർക്കും ഹൃദ്യമായ വിഷു ആശംസകൾ
- മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്… പ്രിയപ്പെട്ടവരോടൊപ്പം എല്ലാ സൗഭാഗ്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. വിഷു ആശംസകൾ!
- മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, മഞ്ഞപ്പട്ടാംബരം ചാര്‍ത്തി, ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം… ഏവർക്കും വിഷു ആശംസകൾ!!
- കണി കണ്ട് കൺകുളിർന്ന്,
കൈനീട്ടത്തിലൂടെ വിശുദ്ധി നേർന്ന്,
പൂത്തിരി കത്തിച്ച് ആവേശത്തോടെ,
ഈ വിഷു ആഘോഷിക്കാം. ഏവർക്കും വിഷു ആശംസകൾ നേരുന്നു! - കൈയും മനസ്സും നിറയെ കൊന്നപ്പൂവും, നിറപറയും, നിലവിളക്കും
ഹൃദയം നിറയെ സ്നേഹവും നന്മയും… ഏവർക്കും ഐശ്വര്യത്തിന്റെ പുതുവർഷം, വിഷു ആശംസകൾ!


- ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ! ഈ വർഷം സന്തോഷത്തിന്റെ സദ്യ നിങ്ങളുടെ ജീവിതത്തിൽ മധുരം നൽകട്ടെ…
- ഐശ്വര്യസമൃദ്ധിയുടെ മേടപ്പുലരിയുടെ വെളിച്ചം നിങ്ങളുടെ ജീവിതത്തെ നിറയ്ക്കട്ടെ, വിഷു ആശംസകൾ!
- ഹാപ്പി വിഷു! മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, മഞ്ഞപ്പട്ടാംബരം ചാര്‍ത്തി, ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം…
- കണിക്കൊന്നയുടെ സ്നേഹ നൈർമല്യം നിങ്ങളുടെ ഹൃദയത്തിൽ തിളങ്ങട്ടെ, സ്നേഹം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു
- ചെത്തി മന്ദാരം തുളസി, പിച്ചകമാലകള്‍ ചാര്‍ത്തി, ഗുരുവായൂരപ്പാ നിന്നെ കണി കാണേണം… പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ വിഷു ആശംസിക്കുന്നു
- സ്നേഹത്തിന്റെ കൈനീട്ടം വാങ്ങാൻ ഒരു വിഷു കൂടി. നിങ്ങൾക്കും കുടുംബത്തിനും വിഷു ആശംസകൾ!


- വിഷു പക്ഷി ചിലച്ചു , നാണിച്ചു ചിലച്ചു, വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു, ഏവർക്കും വിഷു ആശംസകൾ!
- ഈ വർഷത്തെ വിഷു നിങ്ങളുടെ പടിവാതിൽക്കൽ സന്തോഷത്തിന്റെ സുവർണ്ണ കിരണങ്ങൾ കൊണ്ടുവരട്ടെ, വിഷു ആശംസകൾ!
- ഈ പുതുവർഷം നിങ്ങൾക്ക് സമൃദ്ധിയും സമ്പത്തും നൽകി, തിന്മയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കട്ടെ. ഹാപ്പി വിഷു!
- നിറവിന്റെ വിഷു ചൈതന്യം നിങ്ങളുടെ ജീവിതപാതയിൽ വെളിച്ചമാകട്ടെ, വിഷു ആശംസകൾ!
- നിറദീപവും കൊന്നപ്പൂവും കണിവെള്ളരിയും ഉണ്ണിക്കണ്ണനും വിഷുപ്പക്ഷിയും വിഷു സദ്യയും, ഏവർക്കും ഹൃദ്യമായ വിഷു ആശംസകൾ!
AI Prompt for Vishu Images
ജെമിനി, ചാറ്റ് ജിപിടി പോലുള്ള എഐ വഴി നിങ്ങൾക്ക് മനോഹരവും വ്യത്യസ്തവുമായ എച്ച്ഡി ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഇതിന് എങ്ങനെയാണ് പ്രോംപ്റ്റ് നൽകേണ്ടതെന്ന് അറിയാം.
നിലവിളക്കും, കണിക്കൊന്നയും, വാൽക്കണ്ണാടിയും, ഭഗവാൻ ഉണ്ണികൃഷ്ണനും അടങ്ങിയ ഒരു മനോഹരമായ വിഷുക്കണി ചിത്രം, HD ക്വാളിറ്റിയിൽ ക്രിയേറ്റ് ചെയ്യൂ.
കേരളത്തിലെ ഒരു തറവാടിന് മുന്നിൽ, കണിക്കൊന്ന പൂത്തു നിൽക്കുന്നു. മുണ്ടും കേരളത്തിന്റെ തനതായ വസ്ത്രവും ധരിച്ച് വിഷുപ്പടക്കം പൊട്ടിക്കുന്ന കുട്ടികൾ. എച്ച്ഡി ക്വാളിറ്റിയിൽ ഒരു ചിത്രം ക്രിയേറ്റ് ചെയ്യുക.
പൂജാ റൂമിലെ മേശയിൽ വിഷുക്കണി ഒരുക്കിവച്ചിരിക്കുന്നു. ഒരു 6 വയസ്സുകാരൻ, കേരളത്തിന്റെ തനതായ വസ്ത്രത്തിൽ കണിയിലെ ഉണ്ണിക്കണ്ണനെ നോക്കി തൊഴുതുനിൽക്കുന്നു. HD ക്വാളിറ്റിയിൽ ഒരു ഇൻസ്റ്റ സ്റ്റോറിയ്ക്കായുള്ള ഇമേജ് ക്രിയേറ്റ് ചെയ്യൂ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
