Visu 2026 ആഘോഷങ്ങൾ ഡിജിറ്റൽ യുഗത്തിനൊപ്പം പൊടിപൊടിക്കാം. മുതിർന്നവർ നൽകുന്ന ആ നാണയത്തുട്ടുകളുടെ കിലുക്കം നൊസ്റ്റുവായി സൂക്ഷിക്കുന്നവർക്ക്, തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് UPI വഴി Vishu Kaineettam എത്തിക്കാം. നേരിട്ട് കാണാൻ കഴിയാത്ത മാതാപിതാക്കൾക്കും മക്കൾക്കും ദൂരെയുള്ള കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കും എളുപ്പത്തിൽ വിഷുക്കൈനീട്ടം അയക്കാനുള്ള ടെക്നോളജി ഇന്നുണ്ട്.
Surveyഗൂഗിൾപേ, ഫോൺപേ, ബാങ്ക് ആപ്പുകളിലൂടെ സ്പെഷ്യൽ ട്രാൻസാക്ഷൻ വരെ എങ്ങനെ വിഷു കൈനീട്ടം അയക്കാമെന്ന് അറിയണ്ടേ! ഇതിനൊപ്പം വിഷു സീസണിൽ പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങളും അറിയാം. എങ്ങനെ യുപിഐ വഴി ലളിതമായി വിഷുക്കൈനീട്ടം നൽകാമെന്ന് വിശദമായി അറിയാം.
Vishu Kaineettam through GPay, PhonePe UPI
ഇത്തവണ കൈനീട്ടം വെറും ഒരു പണമിടപാടായി മാറ്റാതെ, ശരിക്കും കൈനീട്ടമാക്കാം. ഇങ്ങനെ കൈനീട്ടം കൊടുക്കുമ്പോൾ എത്ര പേർക്് നൽകിയെന്നതിലും മറ്റും വ്യക്തമായ വിവരം ലഭിക്കും. അതുപോലെ സാമ്പത്തിക അച്ചടക്കവും യുപിഐ വഴി ലഭിക്കും. കൃത്യം വെളുപ്പിന് 5 മണിക്കോ മറ്റോ പണം കൈമാറണമെങ്കിൽ, ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷനുകളും യുപിഐയിലുണ്ട്.
ഗൂഗിൾ പേ വഴി കൈനീട്ടം കൊടുക്കാൻ നാല് തരത്തിലുള്ള രീതികൾ തെരഞ്ഞെടുക്കാം.
- കസ്റ്റം നോട്ട്: നിങ്ങൾ കൈനീട്ടം നൽകാൻ കൊടുക്കുന്ന ആളുടെ കോണ്ടാക്റ്റ് ജിപേയിൽ സെലക്ട് ചെയ്യുക. പണം അയക്കുന്നതിന് മുമ്പ് സ്‌ക്രീനിൽ Add a note എന്ന ഓപ്ഷൻ കാണാം. ഇവിടെ വിഷു കൈനീട്ടം അല്ലെങ്കിൽ Happy Vishu എന്ന് ടൈപ്പ് ചെയ്തുകൊണ്ട് പണം അയക്കാം.
- Gift Cards: നേരിട്ട് പണം നൽകുന്നതിന് പകരം ഗിഫ്റ്റ് കാർഡുകൾ നൽകാം. ഇതിനായി ഗിഫ്റ്റ് കാർഡുകൾ തെരഞ്ഞെടുക്കാം.
- വിഷു സ്റ്റിക്കറുകൾ: വിഷു സ്റ്റിക്കർ ഉപയോഗിച്ചും കൈനീട്ടം കൊടുക്കാം. ഇതിനായി ഗൂഗിൾ പേ പ്രത്യേക സ്റ്റിക്കറുകൾ പുറത്തിറക്കുന്നു. പണം അയക്കുമ്പോൾ താഴെ കാണുന്ന Sticker എന്ന ഐക്കൺ കാണുന്നെങ്കിൽ, ഇവിടെ നിന്നും വിഷുവിനോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാം.
- ഡിജിറ്റൽ ഗോൾഡ്: പണം കൈനീട്ടം കൊടുക്കുന്നതിന് പകരം ഡിജിറ്റൽ ഗോൾഡുകളും തെരഞ്ഞെടുക്കാം. 100 രൂപയുടെ സ്വർണം യുപിഐ കോണ്ടാക്റ്റുകളിലേക്ക് അയച്ച് നൽകാം.
ഫോൺപേ വഴി വിഷുകൈനീട്ടം കൊടുക്കുന്നതെങ്ങനെയെന്ന് നോക്കാം.
- ഗിഫ്റ്റ് കാർഡുകൾ: ഫോൺപേ ആപ്പിലെ ‘Recharge & Pay Bills’ എന്ന സെക്ഷനിൽ ‘Gift Cards’ ഉണ്ട്. ഇവിടെ എത്ര രൂപ വിഷുക്കൈനീട്ടം കൊടുക്കണമെന്ന് കരുതുന്നോ, അത് ടൈപ്പ് ചെയ്ത് കൈനീട്ടം കൊടുക്കാം. സ്വീകർത്താവിന് ഇത്` ഫോൺപേ വാലറ്റിൽ ലഭിക്കും.
- Themed Transactions: ഗൂഗിൾ പേയെ പോലെ കസ്റ്റം നോട്ട് ചേർത്ത് പണമയക്കുന്ന രീതിയാണിത്. ഹാപ്പി വിഷു പോലുള്ള സ്പെഷ്യൽ വിഷു മെസേജ് ചേർത്ത് പണമയക്കാം.

ബാങ്ക് ആപ്പ് വഴി എങ്ങനെ കൈനീട്ടം കൊടുക്കാം?
മിക്ക ബാങ്ക് ആപ്പുകളിലും ഇതിനുള്ള സൌകര്യമുണ്ടെന്നാണ് വിവരം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ആപ്പായ SBI മിറർ പ്ലസ് വഴി നിങ്ങൾക്ക് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് ഏത് ബാങ്കിന്റെ അക്കൌണ്ടിലേക്കും പണം കൈമാറാനുള്ള അവസരം നൽകുന്നു.
ഇതിനായി ആദ്യം SBI മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്യുക. ശേഷം വിഷു കൈനീട്ടം എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവിടെ തുക സ്വീകരിക്കുന്ന ആളുടെ വിവരം നല്‍കി MPIN വഴി കൈനീട്ടം പങ്കിടാനാകും.
UPI Safety Tips
ഇങ്ങനെ യുപിഐ വഴി പണമയക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൈനീട്ടം ലഭിക്കാൻ ആരെങ്കിലും യുപിഐ പിൻ ചോദിച്ചാൽ കൊടുക്കരുത്. വാട്സാപ്പിൽ വരുന്ന വിഷു ഗിഫ്റ്റ് പോലുള്ള ലിങ്കുകളും, എപികെ ഫയലുകളും തുറക്കരുത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile