5000 രൂപ മാസം അടച്ച് 50MP Zeiss ട്രിപ്പിൾ ക്യാമറ Vivo X200T വാങ്ങാം, ക്യാമറ പ്രേമികൾക്കിതാ വമ്പൻ വിഷു കൈനീട്ടം!
ഫോട്ടോഗ്രാഫി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന Vivo X200T ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. Zeiss സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയിൽ അവതരിപ്പിച്ച വിവോ പ്രീമിയം ഫോണിനാണ് ഇളവ്. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന 50MP-യുടെ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്. വിവോ എക്സ്200 സീരീസിലെ സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ.
Surveyഈ വിഷുവിന് പുതുവർഷത്തിൽ പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഫ്ലിപ്കാർട്ട് കിഴിവ് വിട്ടുകളയണ്ട. വിവോ എക്സ്200ടി ഹാൻഡ്സെറ്റിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. മാസം 50000 രൂപ ഗഡുവായി അടച്ചുള്ള വാർഷിക ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ശരിക്കും ഒരു വിഷു ബമ്പർ അടിച്ച പോലുള്ള ഓഫറാണിത്. വിവോ എക്സ്200ടിയുടെ പ്രത്യേകതകളും പുതിയ ഓഫറുകളും വിശദമായി അറിയാം.
Vivo X200T Price Deal Flipkart
12GB റാമും 256 GB ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. വിവോ എക്സ്200ടിയ്ക്ക് 79999 രൂപ വിലയാണെങ്കിലും, ഇപ്പോൾ ലോഞ്ച് വിലയിൽ വാങ്ങിക്കാം. വിവോ ഫോണിന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വില 59999 രൂപയാകുന്നു. AMOLED ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ട് ഇപ്പോൾ 3000 രൂപയുടെ ബാങ്ക് കിഴിവ് കൊടുത്തിരിക്കുന്നു. ആക്സിസ്, എസ്ബിഐ കാർഡിലൂടെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇങ്ങനെ 56999 രൂപയ്ക്ക് പ്രീമിയം ഫോൺ ലഭ്യമാകുന്നു.
വിവോ എക്സ്200ടി ഫോണിന് മികച്ച എംഐ ഓഫർ ഫ്ലിപ്കാർട്ട് തരുന്നു. 12 മാസത്തേക്കുള്ള ഇഎംഐ ഡീലാണിത്. മാസം 5000 രൂപ ഗഡുക്കളായി അടയ്ക്കുമ്പോൾ മൊത്തത്തിൽ അടയ്ക്കേണ്ടി വരുന്നത് 56999 രൂപ മാത്രമാണ്.
ഫ്ലിപ്കാർട്ടിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യമാണ്. ഈ വിവോ 5ജി നിങ്ങൾക്ക് 41200 രൂപയ്ക്ക് വാങ്ങിക്കാം. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന്റെ നിലവാരവും പഴമയും അനുസരിച്ച് എക്സ്ചേഞ്ച് ഡീലിലും വ്യത്യാസം വരും.
Also Read: ഈ വിഷുവിന് പുതിയ ഫോൺ! ഫ്ലിപ്കാർട്ടിൽ Samsung Galaxy S24 Plus അധിക ഓഫറിൽ
വിവോ എക്സ്200ടി സവിശേഷതകൾ
സോണിയുടെ പ്രൈമറി സെൻസറും, സീസ് വിഷന്റെ ട്യൂൺ ചെയ്ത ക്യാമറയുമാണ് വിവോ എക്സ്200 സീരീസിലെ ഫോണുകളുടെ പ്രത്യേകത. 60000 രൂപയ്ക്ക് താഴെ ഫോൺ അന്വേഷിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന സ്മാർട്ട് ഫോണാണിത്. വിവോ എക്സ്200 ടിയുടെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ, സോഫ്റ്റ് വെയർ പോലുള്ള സവിശേഷതകൾ അറിയാം.

- ഡിസ്പ്ലേ: 6.67 ഇഞ്ച് വലിപ്പമുള്ള സ്ക്രീനിന് 1.5K റെസല്യൂഷനുണ്ട്. ഇതിൽ വിവോ ഉപയോഗിച്ചിരിക്കുന്നത് AMOLED ഡിസ്പ്ലേയാണ്.
- ക്യാമറ: ഈ ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. 50MP സോണി LYT702 OIS സെൻസർ, 50MP സാംസങ് JN1 അൾട്രാവൈഡ് ലെൻസ്, 3x 50MP സോണി LYT600 ടെലിഫോട്ടോ യൂണിറ്റ് ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട് ഫോണിൽ 32MP റെസല്യൂഷനുള്ള ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
- ബാറ്ററി: വിവോ സ്മാർട്ട്‌ഫോണിൽ 6,200mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. 90W ഫ്ലാഷ് വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
- പ്രോസസർ: 12GB LPDDR5x അൾട്രാ റാമും 512GB വരെ ഇൻബിൽറ്റ് സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. 4.5K നാനോഫ്ലൂയിഡ് VC ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റം ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്.
- സോഫ്റ്റ് വെയർ: വിവോ X200T ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ഒഎസ്സിലാണ് പ്രവർത്തിക്കുന്നത്. ഇത് അഞ്ച് പ്രധാന OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile