Budgetന് പിന്നാലെ രണ്ടാമതും സ്വർണവില കുതിച്ചു!

Budgetന് പിന്നാലെ രണ്ടാമതും സ്വർണവില കുതിച്ചു!
HIGHLIGHTS

ബഡ്ജറ്റിന് ശേഷം സ്വർണവില കുത്തനെ ഉയരാൻ സാധ്യത

നികുതിയിലെ വര്‍ധനവ് സ്വര്‍ണത്തിന് വില ഉയര്‍ത്തും

ഇന്ന് സ്വർണവില പവന് 400 രൂപ വർധിച്ചു

ഫെബ്രുവരി ഒന്നിന് സ്വർണവില രണ്ട് തവണ ഉയർന്നു. രാവിലെ 200 രൂപ വർധിച്ചതിന് പിന്നാലെ ഉച്ചയ്ക്കും 200 രൂപ കൂടി. കേന്ദ്ര ബജറ്റിൽ സ്വർണവില ഉയരുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും വർധിച്ചത്. ഇതോടെ February 1ന് മാത്രം 400 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ സ്വർണത്തിന്റെ നിലവിലെ വിപണിവില 42,400 രൂപയായി.

നിലവില്‍ 42,000 രൂപയ്ക്ക് മുകളില്‍ പവന് കൊടുക്കണം. നികുതിയിലെ വര്‍ധനവ് സ്വര്‍ണത്തിന് വില ഉയര്‍ത്തുമെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവശ്യ വസ്തു ഗണത്തില്‍ ഉള്‍പ്പെടാത്തതുകൊണ്ടുതന്നെ ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല.

സ്വര്‍ണത്തിന് ഇറക്കുമതി തീരുവ 12.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ 7.5 ശതമാനമായിരുന്ന തീരുവ പിന്നീട് ഉയര്‍ത്തുകയാണ് ചെയ്തത്. അഞ്ച് ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയത്. ഇതിന് പുറമെ മറ്റു നികുതികള്‍ കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനത്തിന് അടുത്തുവരും. 2023ലെ കേന്ദ്ര ബജറ്റിലും സ്വര്‍ണ നികുതി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്.

സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താനാണ് ബജറ്റിലെ നിര്‍ദേശം. ആഭരണങ്ങളുടെ വിലയില്‍ ഇനി വര്‍ധനവ് പ്രകടകമാകും. നികുതി കുറച്ച് ആഭരണ വിപണിയെ കയറ്റുമതിക്ക് പര്യാപ്തമാക്കണം എന്നായിരുന്നു സ്വര്‍ണ വ്യാപാരികളുടെ ആവശ്യങ്ങളിലൊന്ന്. എന്നാല്‍ ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. ഇതോടെ വില ഉയരുമെന്ന് ഉറപ്പായി.

സ്വര്‍ണം ഇന്നത്തെ വില

ഇന്ന് സ്വര്‍ണത്തിന് വില ഉയരുകയാണ് ചെയ്തിരിക്കുന്നത്. രണ്ടു തവണയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് രാവിലെ വര്‍ധിച്ചത്. ഉച്ചയോടെ വീണ്ടും വര്‍ധിച്ചു. പവന് 200 രൂപയാണ് ഉച്ചയ്ക്ക് വര്‍ധിച്ചത്. ഇതോടെ ഇന്ന് മാത്രം 400 രൂപ കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42,400 രൂപയാണ് സംസ്ഥാനത്തെ വില. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് ഉച്ചയ്ക്ക് 25 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5300 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് വീണ്ടും  ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4380  രൂപയാണ്.  

Nisana Nazeer
Digit.in
Logo
Digit.in
Logo