3 പുത്തൻ 4G ഫീച്ചർ ഫോണുകൾ, ഈ Nokia ഫോണുകളിൽ Internet കണക്റ്റിവിറ്റിയും Classic Snake ഗെയിമും| TECH NEWS

3 പുത്തൻ 4G ഫീച്ചർ ഫോണുകൾ, ഈ Nokia ഫോണുകളിൽ Internet കണക്റ്റിവിറ്റിയും Classic Snake ഗെയിമും| TECH NEWS
HIGHLIGHTS

Nokia ആരാധകർക്കായി HMD Global പുതിയ മൂന്ന് ഫോണുകൾ പുറത്തിറക്കി

ബജറ്റിലൊതുങ്ങുന്ന 4G ഫീച്ചർ ഫോണുകളാണിവ

Nokia 215 4G, 225 4G, 235 4G എന്നിവയാണ് ഫോണുകൾ

Nokia ഇന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോണുകളാണ്. നോക്കിയ ആരാധകർക്കായി HMD Global പുതിയ മൂന്ന് ഫോണുകൾ പുറത്തിറക്കി. ബജറ്റിലൊതുങ്ങുന്ന 4G ഫീച്ചർ ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

പുതിയ മൂന്ന് Nokia ഫോണുകൾ

Nokia 215 4G, 225 4G, 235 4G എന്നിവയാണ് ഫോണുകൾ. ബേസിക് സ്മാർട്ഫോണുകളിലുള്ള ഫീച്ചറുകൾ ഈ നോക്കിയ 4G ഫോണുകളിൽ ലഭിക്കും. ഇന്റർനെറ്റ് കണക്റ്റിവിറ്റി സൌകര്യം വരെ ഫോണിലുണ്ട്.

Nokia 225
Nokia 225

Nokia 4G ഫീച്ചർ ഫോണുകൾ

ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു ബേസിക് ഫോൺ വാങ്ങേണ്ടവർക്ക് ഈ നോക്കിയ ഫോണുകൾ മതി. 5,200 രൂപയാണ് നോക്കിയ 215 4Gയുടെ ഏകദേശ വില. നോക്കിയ 225 4G-യുടെ വില 6,100 രൂപയാണ്. നോക്കിയ 235 4Gയ്ക്ക് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 7,000 രൂപയുമാകും.

പോളികാർബണേറ്റ് ഉപയോഗിച്ചുള്ള ഡിസൈനാണ് ഫോണിന് നൽകിയിട്ടുള്ളത്. പല കളറുകളിൽ ഫോണുകൾ ലഭ്യമാകും. പീച്ച്, കറുപ്പ്, കടും നീല, നീല, പിങ്ക്, പർപ്പിൾ നിറങ്ങളിലാണ് ഫോണുകളുള്ളത്.

പുതിയ ഫോണുകളുടെ സ്പെസിഫിക്കേഷൻ

മൂന്ന് നോക്കിയ ഫോണുകളിലും യൂണിസോക്ക് T107 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. ഇതിൽ S30+ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നു. 9.8 മണിക്കൂർ ടോക്ക് ടൈമും ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുമുണ്ട്.

ഈ മൂന്ന് ഫോണുകളിലും പ്രീ-ഇൻസ്റ്റാൾ ചെയ്ത ക്ലാസിക് സ്‌നേക്ക് ഗെയിം ലഭിക്കും. അതുപോലെ ഇവ 1450mAh ബാറ്ററിയുള്ള ഫീച്ചർ ഫോണുകളാണ്. MP3 പ്ലെയർ, FM റേഡിയോ സപ്പോർട്ട് എന്നിവ ഫോണിലുണ്ടാകും. ഇതിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക്, USB Type-C പോർട്ട് ഫീച്ചറുകളുമുണ്ട്.

ഈ ഫോണുകൾ തമ്മിലുള്ള വ്യത്യാസം ഡിസ്പ്ലേയിലാണ് വരുന്നത്. ഡിസ്‌പ്ലേയുടെ വലുപ്പത്തിലും ക്യാമറാ കപ്പാസിറ്റിയിലും വ്യത്യാസം ഉണ്ടായിരിക്കും. നോക്കിയ 225 ഫോണിൽ LED ഫ്ലാഷോടുകൂടിയ VGA പിൻ ക്യാമറയാണുള്ളത്. എന്നാൽ 215-ൽ ക്യാമറയില്ല. 235 4G-യിലാകട്ടെ 2MPയുടെ മെയിൻ ക്യമറ നൽകിയിരിക്കുന്നു. 2.8 ഇഞ്ച് QVGA IPS LCD ഡിസ്‌പ്ലേയാണ് 215ലും, 235ലുമുള്ളത്. ന് 2MP പ്രധാന ക്യാമറ ലഭിക്കുന്നു.

READ MORE: BSNL Budget Friendly Plan: SIM ആക്ടീവാക്കി നിർത്താൻ 700 രൂപ റേഞ്ചിൽ കിടിലനൊരു BSNL പ്ലാൻ| TECH NEWS

യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. നോക്കിയ 215 4G, 225 4G, 235 4G എന്നിവ ആദ്യം യൂറോപ്പിൽ ലഭ്യമാക്കും. ശേഷം ഇന്ത്യയുൾപ്പെടെയുള്ള മറ്റ് വിപണികളിലേക്കും എത്തിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo