BSNL Budget Friendly Plan: SIM ആക്ടീവാക്കി നിർത്താൻ 700 രൂപ റേഞ്ചിൽ കിടിലനൊരു BSNL പ്ലാൻ| TECH NEWS

HIGHLIGHTS

BSNL Kerala വരിക്കാർക്കുള്ള ലാഭകരമായ പ്ലാനാണ്

797 രൂപയുടെ ഈ റീചാർജ് പ്ലാൻ മുമ്പ് 365 ദിവസം വാലിഡിറ്റിയിലായിരുന്നു

കുറഞ്ഞ തുകയ്ക്ക് കൂടുതൽ വാലിഡിറ്റി ലഭിക്കുമെന്നത് മികച്ചൊരു ഓഫർ തന്നെയാണ്

BSNL Budget Friendly Plan: SIM ആക്ടീവാക്കി നിർത്താൻ 700 രൂപ റേഞ്ചിൽ കിടിലനൊരു BSNL പ്ലാൻ| TECH NEWS

BSNL വരിക്കാർക്ക് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ബെസ്റ്റ് ഓപ്ഷൻ അറിയാമോ? 300 ദിവസേ വാലിഡിറ്റി വരുന്ന ബജറ്റ്-ഫ്രെണ്ട്ലി പ്ലാനിനെ കുറിച്ചാണ് പറയുന്നത്. സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited.

Digit.in Survey
✅ Thank you for completing the survey!

800 രൂപയ്ക്കും താഴെയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ വില. 797 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില. ദീർഘ കാല വാലിഡിറ്റി വരുന്ന ഈ ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

BSNL ദീർഘകാല വാലിഡിറ്റി പ്ലാൻ

BSNL Kerala വരിക്കാർക്കുള്ള ലാഭകരമായ പ്ലാനാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനിൽ റീചാർജ് ചെയ്യാം. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും പ്ലാൻ ലഭ്യമാണ്.

797 രൂപയുടെ BSNL പ്ലാൻ
797 രൂപയുടെ BSNL പ്ലാൻ

797 രൂപയുടെ BSNL പ്ലാൻ

797 രൂപയുടെ ഈ റീചാർജ് പ്ലാൻ മുമ്പ് 365 ദിവസം വാലിഡിറ്റിയിലായിരുന്നു. എന്നാൽ ഇപ്പോൾ വാലിഡിറ്റി 65 ദിവസം വെട്ടിക്കുറച്ചു. ഇത്രയും കുറഞ്ഞ തുകയ്ക്ക് കൂടുതൽ വാലിഡിറ്റി ലഭിക്കുമെന്നത് മികച്ചൊരു ഓഫർ തന്നെയാണ്.

ബിഎസ്എൻഎൽ ഈ പ്ലാനിലെ വാലിഡിറ്റി മാത്രമാണ് ചുരുക്കിയിട്ടുള്ളത്. പ്ലാനിലെ ആനുകൂല്യങ്ങളൊന്നും മാറ്റിയിട്ടില്ല. 797 രൂപ പാക്കേജിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ദിവസേന നിങ്ങൾക്ക് 2GB ഡാറ്റയും ലഭിക്കുന്നകാണ്. 60 ദിവസത്തേക്ക് 100 എസ്എംഎസും ബിഎസ്എൻഎൽ അനുവദിച്ചിട്ടുണ്ട്.

സിം ആക്ടീവാക്കി നിർത്താൻ മികച്ചത്!

ബാക്കിയുള്ള ദിവസങ്ങളിൽ ഈ എസ്എംഎസ് ഓഫർ ലഭിക്കുന്നതല്ല. ബാക്കി 240 ദിവസത്തിൽ സിം ആക്ടീവാക്കി നിർത്താം. എന്നാൽ ഈ സമയങ്ങളിൽ സൗജന്യമായി സേവനങ്ങളൊന്നും ലഭ്യമാകില്ല. 10 മാസത്തേക്ക് വാലിഡിറ്റി വരുന്നതിനാൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതില്ല.

2025 വരെ റീചാർജ് ചെയ്യാൻ…

BSNL 1 വർഷ പ്ലാനുകളിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമുണ്ടോ? 365 ദിവസമോ അതിൽ കൂടുതലോ കാലാവധി വരുന്ന പ്ലാനുകളെ കുറിച്ച് ചുരുക്കി പറയാം. 1999 രൂപ പ്ലാനിൽ ഒരു വർഷമാണ് വാലിഡിറ്റി. 2399 രൂപ പ്ലാനിലാവട്ടെ 395 ദിവസം വാലിഡിറ്റി ലഭിക്കും. അതായത് ഈ തുകയ്ക്ക് ഒരു വർഷത്തിന് പുറമെ, ഒരു മാസവും വാലിഡിറ്റി വരുന്നു. 2999 BSNL പ്ലാനിനും 395 ദിവസം തന്നെയാണ് വാലിഡിറ്റി. ഇതിൽ ബണ്ടിൽ കണക്കിന് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: BSNL Extra Offer: ഒരു മാസത്തേക്ക് വരെ അധിക വാലിഡിറ്റി കൂട്ടിചേർത്ത് BSNL-ന്റെ പുതിയ തന്ത്രം

ഇവ മൂന്നും ഒന്നാന്തരം വാർഷിക പ്ലാനുകളാണ്. ഈ വർഷം കമ്പനി 4G വിന്യാസം പൂർത്തിയാക്കിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇത് മികച്ച ഓഫറുകളായിരിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo