Good News! Airtel കേരള വരിക്കാർക്ക് ഇനി ബെസ്റ്റ് Network കിട്ടും!

Good News! Airtel കേരള വരിക്കാർക്ക് ഇനി ബെസ്റ്റ് Network കിട്ടും!
HIGHLIGHTS

Bharti Airtel-ന്റെ കേരള വരിക്കാർക്കായി ഒരു സന്തോഷ വാർത്ത

കേരളത്തിൽ എയർടെൽ അധിക സൈറ്റുകൾ വിന്യസിച്ചിരിക്കുന്നു

മലപ്പുറം ജില്ലയിലാണ് അധിക സൈറ്റുകൾ വിന്യസിച്ചിരിക്കുന്നത്

Bharti Airtel-ന്റെ കേരള വരിക്കാർക്കായി ഒരു സന്തോഷ വാർത്ത. കൂടുതൽ കണക്റ്റിവിറ്റ് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് എയർടെൽ. കേരളത്തിൽ എയർടെൽ അധിക സൈറ്റുകൾ വിന്യസിച്ചിരിക്കുന്നു. ഏത് ഭാഗത്താണ് എയർടെൽ പുതിയ സൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് നോക്കാം.

Airtel കേരള വരിക്കാർക്കായി…

മലപ്പുറം ജില്ലയിലാണ് അധിക സൈറ്റുകൾ വിന്യസിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ 16 ലക്ഷം ആളുകൾക്ക് ഇത് പ്രയോജനപ്പെടും. എയർടെൽ തങ്ങളുടെ കണക്റ്റിവിറ്റി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. മലപ്പുറത്ത് 86 പട്ടണങ്ങളിലും 129 ഗ്രാമങ്ങളിലുമായി നെറ്റ്‌വർക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്.

good news airtel kerala users get speed network know how
Airtel good news

അധിക സൈറ്റുകൾ വിന്യസിക്കുന്നത് വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റിയിൽ മികച്ച സേവനം നൽകുന്നതിന് സഹായിക്കും. 2024 ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വർധിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലും നെറ്റ്‌വർക്ക് കവറേജ് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

Airtel മലപ്പുറത്ത്…

മലപ്പുറം ജില്ലയിലെ ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ എന്നിവിടങ്ങളിലുള്ളവർക്ക് ഇത് പ്രയോജനപ്പെടും. പൊന്നാനി, തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ വരിക്കാർക്കും ഇനി മികച്ച നെറ്റ്‌വർക്ക് ലഭിക്കും. പെരിന്തൽമണ്ണ, തിരൂർ താലൂക്കിലുള്ളവരും ഈ ലിസ്റ്റിലുണ്ടെന്നാണ് എയർടെൽ അറിയിച്ചത്.

പുതിയ സൈറ്റുകൾ വിന്യസിച്ചത് മലപ്പുറത്തെ ഗ്രാമങ്ങളെയും അതിവേഗ കണക്റ്റിവിറ്റിയിലേക്ക് എത്തിക്കും. ചെറിയ പട്ടണങ്ങളിൽ താമസിക്കുന്നവർക്കും സ്പീഡിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കും. അതിവേഗ കണക്റ്റിവിറ്റിയിലേക്ക് തടസ്സങ്ങളില്ലാതെ ഇങ്ങനെ സർവ്വീസ് ലഭിക്കും.

കണക്റ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിലേക്ക് നെറ്റ്‌വർക്ക് എത്തിക്കുന്ന എയർടെൽ പ്രോജക്റ്റാണ് REP. റൂറൽ എൻഹാൻസ്‌മെന്റ് പ്രോജക്റ്റ് എന്നാണ് റെപ് അറിയപ്പെടുന്നത്.

ഇന്ത്യയിലൊട്ടാകെ REP നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കേരളത്തിലും റൂറൽ പ്രോജക്റ്റ് ഉൾപ്പെടുത്തിയത്. കേരളത്തിലെ 14 ജില്ലകളും ഈ പദ്ധതി ഉൾപ്പെടുന്നതാണ് ഭാരതി എയർടെൽ പറഞ്ഞു.

ജിയോയെ തോൽപ്പിച്ച് എയർടെലിന്റെ നേട്ടം

2024 ഫെബ്രുവരിയിൽ റിലയൻസ് ജിയോയേക്കാൾ കൂടുതൽ വരിക്കാർ ലഭിച്ചത് എയർടെലിനാണ്. ആക്ടീവ് മൊബൈൽ ഉപയോക്താക്കളെ ഭാരതി എയർടെലിന് കൂടുതൽ കിട്ടി. ട്രായ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

READ MORE: Nothing TWS Earbuds: പുതിയ രീതിയിൽ ബജറ്റ്-ഫ്രെണ്ട്ലി ഇയർബഡ്ഡുകളുമായി Nothing Ear| TECH NEWS

2024 ഫെബ്രുവരിയിൽ എയർടെൽ 1.51 ദശലക്ഷം വരിക്കാരാണ് നേടിയത്. 1.18 ദശലക്ഷം ആക്ടീവ് മൊബൈൽ വരിക്കാരാണ് ജിയോയ്ക്കുണ്ടായത്. ഇങ്ങനെ ജിയോയേക്കാൾ കൂടുതൽ ഉപയോക്താക്കളെ എയർടെൽ നേടി. ഇതേ കാലയളവിൽ 1.11 ദശലക്ഷം ആക്ടീവ് വരിക്കാരെ നഷ്ടപ്പെട്ടതായും ട്രായ് റിപ്പോർട്ട് പറയുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo