Nothing TWS Earbuds: പുതിയ രീതിയിൽ ബജറ്റ്-ഫ്രെണ്ട്ലി ഇയർബഡ്ഡുകളുമായി Nothing Ear| TECH NEWS

Nothing TWS Earbuds: പുതിയ രീതിയിൽ ബജറ്റ്-ഫ്രെണ്ട്ലി ഇയർബഡ്ഡുകളുമായി Nothing Ear| TECH NEWS
HIGHLIGHTS

2 പുതിയ ഇയർബഡ്ഡുകളാണ് നതിങ് പുറത്തിറങ്ങുന്നു

Nothing Ear, Nothing Ear (a) എന്നീ 2 ഇയർബഡ്ഡുകളാണ് പുതിയതായി വരുന്നത്

ഏപ്രിൽ 18-ന് നതിങ് ഈ രണ്ട് ഇയർബഡ്ഡുകളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ

സ്മാർട്ഫോണിലെ മികവിലെ പ്രശസ്തി Nothing പുതിയ രീതിയിൽ ഇയർബഡ്സിലേക്കും കൊണ്ടുവരുന്നു. 2 പുതിയ ഇയർബഡ്ഡുകളാണ് നതിങ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഈ മാസം തന്നെ Nothing Earbuds അവതരിപ്പിച്ചേക്കും. Nothing Ear, Nothing Ear (a) എന്നീ 2 ഇയർബഡ്ഡുകളാണ് വരാനിരിക്കുന്നത്. ഏപ്രിൽ 18-ന് നതിങ് ഈ രണ്ട് ഇയർബഡ്ഡുകളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

Nothing Earbuds

നതിങ് ഇയർ, നതിങ് ഇയർ (a) ലോഞ്ചിനെ കുറിച്ച് കമ്പനി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. പേരുമാറ്റിയാണ് ഇപ്പോൾ നതിങ് ഇയർബഡ്ഡുകളിലേക്ക് വരുന്നത്. അതായത് മുമ്പ് വന്നവ നതിങ് ഇയർ 2 ആയിരുന്നു. പുതിയ ഇയർപോഡുകൾക്ക് നമ്പറുകൾ നൽകാതെ പുതിയ രീതിയിലാണ് ഇയർബോഡ് അവതരിപ്പിച്ചിട്ടുള്ളത്.

2 new nothing tws earbuds will launch on 18th april
Nothing Earbuds

2 പുതിയ പോരാളികളുമായി Nothing

മൂന്ന് വർഷമായി നതിങ് ഇയർബഡ് വിപണിയിലുണ്ട്. എന്നാൽ പുതിയ പേരുമായാണ് കമ്പനി എത്തുന്നത്. പേര് മാറ്റി വന്നാലും ഉൽപ്പന്നങ്ങളുടെ ക്വാളിറ്റിയിൽ കമ്പനി വിട്ടുവീഴ്ച ഒന്നും വരുത്തില്ലെന്ന് പ്രതീക്ഷിക്കാം. ഇനി വരാനിരിക്കുന്ന 2 ഇയർപോഡുകളുടെയും വിലയും ബജറ്റിലൊതുങ്ങുന്നതായിരിക്കാം. സുതാര്യമായ ഡിസൈനും ഫീച്ചറുകളും വെളുത്ത കേസുമായി വരുന്ന ഇയർപോഡാണിത്. ഇതിൽ ഒരു ഡോട്ട് പാറ്റേണും ലഭിക്കുന്നതാണ്.

ഇയർപോഡിനെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികമായി വെളിപ്പെടുത്തിയിട്ടില്ല. നതിങ് ഫോൺ 2എ എന്ന ഫോണിനായും വലിയ പ്രതീക്ഷയിലാണ് ടെക് ലോകം. 23,999 രൂപ മുതലാണ് സ്മാർട്ട്ഫോണിന്റെ വില വരുന്നത്.

നതിങ് ഫോൺ 2എ വരുന്നൂ…

മീഡിയടെക് ഡൈമെൻസിറ്റി 7200 ‘പ്രോ’ ചിപ്പ് ആണ് ഇതിലുള്ളത്. 6.7 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഇതിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. 5,000mAh ബാറ്ററിയാണ് നതിങ് ഫോൺ 2എയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി നിലനിൽക്കും. നതിങ് ഫോണിൽ ഐക്കണിക് ഗ്ലിഫ് ഇന്റർഫേസായിരിക്കും വരുന്നത്.

READ MORE: Vivo New Phone: നാലാമനെത്തി, ക്യാമറയിലും പ്രോസസറിലും മാറ്റം വരുത്തി Vivo V30 Lite 4G പുറത്തിറക്കി

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. type-C ചാർജിങ്ങാണ് ഫോണിലുള്ളത്. നതിങ് ഫോൺ 2എയുടെ ഡീസന്റ് ഡിസൈൻ ഇതിനകം വിപണിശ്രദ്ധ നേടി. IP54 റേറ്റിങ്ങുള്ള ഫോണാണ് നതിങ് ഫോൺ 2a. ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ സ്മാർട്ഫോണിലുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo