Vivo New Phone: നാലാമനെത്തി, ക്യാമറയിലും പ്രോസസറിലും മാറ്റം വരുത്തി Vivo V30 Lite 4G പുറത്തിറക്കി

Vivo New Phone: നാലാമനെത്തി, ക്യാമറയിലും പ്രോസസറിലും മാറ്റം വരുത്തി Vivo V30 Lite 4G പുറത്തിറക്കി
HIGHLIGHTS

Vivo V30 സീരീസിലെ പുതിയ മോഡലാണിത്

50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറുമാണ് 4G മോഡലിലുള്ളത്

Vivo V30 Lite 4G ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം

Vivo ഏറ്റവും പുതിയ ഫോൺ Vivo V30 Lite 4G പുറത്തിറക്കി. Vivo V30 സീരീസിലെ പുതിയ മോഡലാണിത്. മുമ്പ് വിവോ വി30 ലൈറ്റ് 5G ഫോൺ വിപണിയിൽ എത്തിച്ചിരുന്നു. കൂടാതെ, വിവോ V30 5G, വിവോ V30 പ്രോ 5G എന്നിവയും പുറത്തിറക്കി. ഇതിലേക്കാണ് നാലാമതായി ഒരു 4G Phone വിവോ ഉൾപ്പെടുത്തിയത്.

Vivo V30 Lite 4G

റഷ്യ, കംബോഡിയ തുടങ്ങിയ ആഗോള വിപണികളിലാണ് ഫോൺ പുറത്തിറക്കിയത്. ഈ രാജ്യങ്ങളിലെല്ലാം വ്യത്യസ്ത ഫീച്ചറുകളുള്ള ഫോണുകളാണ് ലോഞ്ച് ചെയ്തത്. മെക്സിക്കോയിലെ വിവോ ഫോണിൽ Snapdragon 695 ചിപ്പ് ആണുള്ളത്. സൗദി അറേബ്യയിലേത് Snapdragon 4 Gen 2 ചിപ്പ്സെറ്റ്. ഇങ്ങനെ പ്രോസസറും മറ്റും വ്യത്യാസപ്പെടുന്നു.

vivo new phone vivo v30 lite 4g launched
Vivo V30 Lite 4G പുറത്തിറക്കി

Vivo V30 Lite 4G ഫീച്ചറുകൾ

6.67-ഇഞ്ച് E4 AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. FHD+ റെസല്യൂഷനാണ് സ്ക്രീനിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റും, 1800 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.

ഈ ഫോണിൽ ഡ്യുവൽ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വിവോ വി30 ലൈറ്റ് 5G വേർഷനിൽ ട്രിപ്പിൾ ക്യാമറയായിരുന്നു. 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറുമാണ് 4G മോഡലിലുള്ളത്. സെൽഫിയ്ക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും വരുന്നു.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ. സ്‌നാപ്ഡ്രാഗൺ 685 ചിപ്പ് ആണ് ഫോണിന് പെർഫോമൻസ് നൽകുന്നത്.

5,000mAh ബാറ്ററിയാണ് വിവോ വി30 ലൈറ്റ് 4ജിയിലുള്ളത്. ഇതിന് 80W ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്. 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു.

IP54 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് വിവോ വി30 ലൈറ്റ് 4G. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ 4G VoLTE എന്നിവ ഫോണിലുണ്ട്. കണക്റ്റിവിറ്റിയ്ക്കായി Wi-Fi, ബ്ലൂടൂത്ത് 5.0, GPS, USB-C പോർട്ട് ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഒരു ഫ്ലിക്കർ സെൻസർ എന്നിവയും ഇതിലുണ്ട്.

Read More: AI പവർഡ് പ്രോ-ഗ്രേഡ് ക്യാമറയുള്ള Motorola Edge 50 Pro ഇന്ത്യയിലെത്തി, വിലയും ഫീച്ചറുകളും ഇതാ…

എത്ര വില വരും?

8GB+256GB വേരിയന്റിന് $299 ആണ് വില. ഇത് കംബോഡിയയിൽ ഇറങ്ങിയ വിവോയുടെ വിലയാണ്. റഷ്യയിൽ ലോഞ്ച് ചെയ്ത വേർഷന് 24,999 റഷ്യൻ റൂബിളാകും. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 22,510 രൂപയെന്ന് പറയാം. ക്രിസ്റ്റൽ ബ്ലാക്ക്, ക്രിസ്റ്റൽ ഗ്രീൻ എന്നീ നിറങ്ങളിലാണ് കംബോഡിയ വേർഷൻ വന്നിട്ടുള്ളത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo