BSNL Budget Plan: 70 ദിവസത്തേക്ക് നിസ്സാരം 197 രൂപ മാത്രം, ദിവസവും 2GB ഡാറ്റയും Unlimited കോളിങ്ങും

HIGHLIGHTS

200 രൂപയിൽ താഴെ വരുന്ന BSNL പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാം

ഈ പ്ലാനിന്റെ ദിവസ ചെലവ് വെറും 2.80 രൂപയാണ്

ഏറ്റവും കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ പൈസ മുടക്കുമുള്ള പ്രീ-പെയ്ഡ് പ്ലാനെന്ന് പറയാം

BSNL Budget Plan: 70 ദിവസത്തേക്ക് നിസ്സാരം 197 രൂപ മാത്രം, ദിവസവും 2GB ഡാറ്റയും Unlimited കോളിങ്ങും

നിങ്ങളുടെ സെക്കൻഡറി സിം BSNL ആണോ? അല്ലെങ്കിൽ ദിവസവും 3ജിബിയോ അതിൽ കൂടുതലോ ഡാറ്റ ആവശ്യമില്ലാത്തവരാണോ? അങ്ങനെയെങ്കിൽ സിം ആക്ടീവാക്കി നിർത്താനും Unlimited കോളുകളുകൾ ഉള്ളതുമായ പ്ലാനാണിത്. Bharat Sanchar Nigam Limited വരിക്കാർക്ക് നഷ്ടമില്ലാതെയുള്ള റീചാർജ് പ്ലാൻ.

Digit.in Survey
✅ Thank you for completing the survey!

ദിവസവും 2.80 രൂപയ്ക്ക് BSNL പ്ലാൻ

ഈ പ്ലാനിന്റെ ദിവസ ചെലവ് വെറും 2.80 രൂപയാണ്. ഏറ്റവും കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ പൈസ മുടക്കുമുള്ള പ്രീ-പെയ്ഡ് പ്ലാനെന്ന് പറയാം. അതായത് 2 മാസത്തിൽ കൂടുതലാണ് റീചാർജ് പ്ലാനിന്റെ വാലിഡിറ്റി. 70 ദിവസത്തെ വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനാണിത്.

BSNL
bsnl kerala

70 ദിവസത്തേക്ക് പ്രീപെയ്ഡ് പ്ലാൻ

197 രൂപ റീചാർജ് പ്ലാനിൽ നേരത്തെ പറഞ്ഞ പോലെ 70 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് വോയ്‌സ് (ലോക്കൽ, എസ്ടിഡി) കോളുകൾ ഇതിലുണ്ട്. പ്രതിദിനം 2GB ഡാറ്റയാണ് ഈ റീചാർജ് പ്ലാനിലുള്ളത്. എന്നാൽ ആദ്യ 15 ദിവസത്തേക്കാണ് ഈ ഡാറ്റ ഓഫർ ലഭ്യമാകുക. ഡാറ്റ ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40Kbps-ലേക്ക് ചുരുങ്ങും. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതുപോലെ ആദ്യ 15 ദിവസം മാത്രമായിരിക്കും.

ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത ദിവസേന 100 എസ്എംഎസ്സും ലഭിക്കുന്നു. ഇതും നിങ്ങൾക്ക് 15 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. Zynk മ്യൂസിക് 15 ദിവസത്തേക്ക് ലഭിക്കുന്നതാണ്.

സിം ആക്ടീവാക്കി നിർത്താനുള്ള പ്ലാൻ

ഡാറ്റയും മറ്റും 15 ദിവസത്തേക്കുള്ളവയാണ്. ഇത് കഴിഞ്ഞാൽ വോയ്‌സ്, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കായി പ്രത്യേകം റീചാർജ് ചെയ്യണം. എന്നാൽ 70 ദിവസം വാലിഡിറ്റിയുള്ളതിനാൽ സിം ആക്ടീവാക്കി നിർത്താൻ ഇത് മതി. പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാൻ ലഭ്യമാണ്. BSNL ആപ്പ് വഴിയോ വെബ്സൈറ്റ് സന്ദർശിച്ചോ റീചാർജ് ചെയ്യാവുന്നതാണ്.

READ MORE: Reliance Jio Cheapest Plan: എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം! ഒരേയൊരു No Limit Jio ഡാറ്റ പ്ലാൻ

200 രൂപയിൽ താഴെ വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. അതിനാൽ സാധാരണക്കാർക്ക് കീശ നോക്കി റീചാർജ് ചെയ്യാം. സെക്കൻഡറി സിം ഉപയോഗിക്കുന്നവർ അധികമായി പണം ചെലവാക്കേണ്ടതുമില്ല. ഇതുപോലെ നിരവധി ബജറ്റ്-ഫ്രെണ്ട്ലി പ്ലാനുകൾ സർക്കാർ കമ്പനി നൽകുന്നുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo