സ്റ്റൈലിഷ് ഡിസൈനിൽ LG VELVET ഫോണുകൾ എത്തുന്നു

സ്റ്റൈലിഷ് ഡിസൈനിൽ LG VELVET ഫോണുകൾ എത്തുന്നു
HIGHLIGHTS

ഇതിന്റെ പ്രതീക്ഷിക്കുന്ന കുറച്ചു സവിശേഷതകൾ നോക്കാം

എൽജിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് LG VELVET എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഡിസൈൻ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചാവിഷയം ആയിരിക്കുകയാണ് .പിക്ക്‌ചറിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ക്വാഡ് പിൻ ക്യാമറകളിലാണ് എൽജിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

ഈ സ്മാർട്ട് ഫോണുകൾ മെയ് 15നു പുറത്തിറങ്ങുമെന്നാണ് സൂചനകൾ .കൂടാതെ ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജി തന്നെയാണ് .5ജി സപ്പോർട്ടിനൊപ്പം Qualcomm Snapdragon 765 പ്രൊസസ്സറുകളും എൽജിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാകും എന്നാണ് സൂചനകൾ .അതുപോലെ തന്നെ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ ആണുള്ളത് എന്നാണ് സൂചനകൾ .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ അടുത്ത മാസം തന്നെ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo