Oppo 5G Offer: ആവേശം ആകാം, triple ക്യാമറയുള്ള പുതിയ Oppo Reno 5000 രൂപ ഇൻസ്റ്റന്റ് Discount ഓഫറിൽ!
ഈ വർഷത്തെ 5G ഫോൺ Oppo Reno 11 ഏറ്റവും കുറഞ്ഞ വിലയിൽ...
5000 രൂപയാണ് ഒറ്റയടിയ്ക്ക് വെട്ടിക്കുറച്ചിരിക്കുന്നത്
സ്മാർട്ഫോൺ പുതിയത് വാങ്ങാനോ, മാറ്റി വാങ്ങാനോ താൽപ്പര്യമുള്ളവർക്ക് ഇത് ഉചിതം
ഈ വർഷം ആദ്യം വിപണിയിലെത്തിയ Oppo Reno 11 ഓർമയില്ലേ? പ്രീമിയം ഫീച്ചറുകളോടെ വന്ന മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. 5000mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയും 32MP സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഇപ്പോഴിതാ Oppo Reno 11 5G ആകർഷകമായ വിലയിൽ വാങ്ങാം.
Surveyഇപ്പോഴത്തെ ഫോണിന്റെ വില കേട്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും. 5000 രൂപയാണ് ഒറ്റയടിയ്ക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതൊരു പരിമിതകാല ഓഫറാണ്. അതിനാൽ സ്മാർട്ഫോൺ പുതിയത് വാങ്ങാനോ, മാറ്റി വാങ്ങാനോ താൽപ്പര്യമുള്ളവർക്ക് ഇത് ഉചിതം.
Oppo Reno 11 ഓഫർ
രണ്ട് വേരിയന്റുകളിലാണ് ഓപ്പോ റെനോ 11 വിപണിയിലുള്ളത്. ഈ രണ്ട് ഫോണുകൾക്കും ഓഫറുണ്ട്. എന്നാൽ 128ജിബി സ്റ്റോറേജിനാണ് 5000 രൂപയ്ക്ക് മുകളിൽ കിഴിവുള്ളത്. ഫോണുകളുടെ നിറങ്ങൾ വ്യത്യാസപ്പെടുന്നതിന് അനുസരിച്ചും ഓഫർ മാറുന്നു.
ഈ ലിമിറ്റഡ് ടൈം ഓഫറിനെ കുറിച്ച് വിശദമായി അറിയാം. അതിന് മുമ്പ് ഓപ്പോ റെനോ 11 സ്പെസിഫിക്കേഷനുകൾ നോക്കാം.

Oppo Reno 11 സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 6.7 ഇഞ്ച് FHD + ഡിസ്പ്ലേയുള്ള ഫോണാണ് ഓപ്പോ റെനോ 11. 1080 x 2412 പിക്സൽ റെസല്യൂഷനാണ് ഈ സ്ക്രീനിനുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120 Hz റീഫ്രെഷ് റേറ്റ് വരുന്നു.
ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ ഫോണിൽ 50MP-യുടെ പ്രൈമറി ക്യാമറയുണ്ട്. f/1.8 അപ്പേർച്ചറാണ് ഈ മെയിൻ സെൻസറിനുള്ളത്. f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്. കൂടാതെ f/2 ഉള്ള 32MP ടെലിഫോട്ടോ ലെൻസ് കൂടി ഓപ്പോ നൽകുന്നു. ഫോണിലെ ഫ്രെണ്ട് ക്യാമറ 32 മെഗാപിക്സലിന്റേതാണ്.
ബാറ്ററി: 5000mAh ബാറ്ററിയുള്ള ഫോണാണ് ഓപ്പോ റെനോ 11. ഇതിന് 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.
പ്രോസസർ: ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രോസസറാണ് ഫോണിലുള്ളത്.
OS: ഓപ്പോയുടെ കളർ ഒഎസ് 14 ലെയറോടെ ആൻഡ്രോയിഡ് 14-ൽ പ്രവർത്തിപ്പിക്കുന്നു.
വേരിയന്റുകൾ: രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ജനുവരിയിൽ ഓപ്പോ റെനോ 11 അവതരിപ്പിച്ചത്. 8GB റാം ആണ് രണ്ട് ഫോണുകൾക്കുമുള്ളത്. എന്നാൽ ഒന്നാമത്തേതിന് 128GBയും, രണ്ടാമത്തേത് 256GBയുമുള്ള ഫോണാണ്.
ഓപ്പോയുടെ ഇപ്പോഴത്തെ വില!
8GB + 128GB ഓപ്പോ ഫോണിന് 29,999 രൂപയായിരുന്നു വില. 8GB + 256GB സ്റ്റോറേജ് ഫോണിനാകട്ടെ 31,999 രൂപയുമാണ്. 128ജിബി ഫോൺ ആമസോണിൽ 24,795 രൂപയ്ക്ക് വിൽക്കുന്നു. റോക്ക് ഗ്രേ കളറിലുള്ള ഫോണിനാണ് ഇത്രയും വിലക്കുറവ്. 5200 രൂപയോളം രൂപയുടെ കിഴിവാണ് ഇതിനുള്ളത്.
128ജിബിയുടെ വേവ് ഗ്രീൻ കളർ ഫോണിനും ഓഫറുണ്ട്. 4100 രൂപയോളം വില കുറച്ച് 25,800 രൂപയ്ക്ക് ഫോൺ ലഭ്യമാകും. 256ജിബി സ്റ്റോറേജ് ഫോണിന് 2000 രൂപയുടെ വിലക്കിഴിവാണ് അനുവദിച്ചിരിക്കുന്നത്. 29,999 രൂപയാണ് ഇപ്പോൾ 8GB + 256GB ഫോണിന്റെ വില. ആമസോണിൽ നിന്ന് വാങ്ങാൻ, ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. ഓപ്പോ റെനോ 11, ആമസോൺ ലിങ്ക്. Wave Green ഓപ്പോ ഫോണിനുള്ള ആമസോൺ ലിങ്ക്.
ബാങ്ക് ഓഫറുകളിലൂടെ 2000 രൂപ വരെ കിഴിവ് നേടാം. HDFC, കാനറ ബാങ്ക് കാർഡുകൾക്ക് വിവിധ തരത്തിലുള്ള ഓഫറുണ്ട്. ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ഓപ്പോ റെനോ 11-ന് അനുവദിച്ചിട്ടുണ്ട്. 256GB ഓപ്പോ ഫോൺ, ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile