Reliance Jio OTT Plan: ജിയോയുടെ 1499 രൂപ പാക്കേജ് എന്താണ് ഇത്ര ലാഭമെന്നാണോ? പ്ലാനിലെ Free Offer

HIGHLIGHTS

ലാഭകരമായ ഒരു Relaince Jio പ്ലാൻ പരിചയപ്പെട്ടാലോ?

ഒരു വർഷത്തേക്ക് ആമസോൺ പ്രൈം Free, ഒപ്പം നെറ്റ്ഫ്ലിക്സും!

Amazon Prime, Netflix ഫ്രീയായി കിട്ടുന്ന പ്ലാനുകളാണിവ

Reliance Jio OTT Plan: ജിയോയുടെ 1499 രൂപ പാക്കേജ് എന്താണ് ഇത്ര ലാഭമെന്നാണോ? പ്ലാനിലെ Free Offer

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ ഫ്രീയായി Reliance Jio പ്ലാനുകളിലൂടെ നേടാം. ഇതിനായി അത്യാകർഷകമായ റീചാർജ് പ്ലാനുകൾ അംബാനി അവതരിപ്പിക്കുന്നു. ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി വരുന്നവയാണ് Entertainment Plans. എന്തിന് പറയുന്നു 14 ഒടിടികൾ വരെ ഒരൊറ്റ റീചാർജ് പ്ലാനിൽ ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Reliance Jio ബെസ്റ്റ് ഒടിടി പ്ലാൻ

ഇവിടെ പറയുന്നത് Amazon Prime, Netflix ഫ്രീയായി കിട്ടുന്ന പ്ലാനുകളാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും. ഈ 2 വമ്പൻ ഒടിടികൾ ഇനി ഫ്രീയായി നേടാം. അതും ഒരൊറ്റ റീചാർജ് പ്ലാനിൽ ലഭിക്കുമെന്നതാണ് നിങ്ങൾക്കുള്ള ലാഭം. അതും ആമസോൺ പ്രൈം വാർഷിക സബ്സ്ക്രിപ്ഷൻ എന്ന മെഗാ ഓഫറാണുള്ളത്. കൂടാതെ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ജിയോ നൽകുന്നു.

Reliance Jio ബെസ്റ്റ് ഒടിടി പ്ലാൻ
Reliance Jio ബെസ്റ്റ് ഒടിടി പ്ലാൻ

തുച്ഛ വിലയിൽ Reliance Jio പ്ലാൻ

1,499 രൂപയാണ് ഈ പ്ലാനിന് വരുന്ന വില. ഇത് റിലയൻസ് ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ്. എന്നാൽ ഫാമിലി പ്ലാൻ നോക്കുന്നവർക്ക് ഇത് നല്ല ഓപ്ഷനല്ല. കാരണം ഇത് ജിയോപ്ലസ് പ്ലാനല്ല എന്നത് തന്നെയാണ്.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഫ്രീ!

1499 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഏറ്റവും ബെസ്റ്റ് ആനുകൂല്യങ്ങൾ തന്നെ ലഭിക്കും. ഇതിൽ മൊത്തം 300GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. അൺലിമിറ്റഡ് കോളിങ് ലഭിക്കുന്ന പോസ്റ്റ്-പെയ്ഡ് പ്ലാനാണിത്.

അൺലിമിറ്റഡ് എസ്എംഎസ്സും ഇതിലൂടെ ലഭിക്കും. എങ്ങനെയെന്നാൽ ദിവസവും 100 SMS വീതം ലഭിക്കുന്നു. ഒരു ബിൽ സൈക്കിളാണ് വാലിഡിറ്റി. USA പോലുള്ള രാജ്യങ്ങളിലേക്ക് ഇന്റർനാഷണൽ റോമിങ് ലഭിക്കുന്നു. പ്ലാനിൽ ലഭിക്കുന്ന 300ജിബി ക്വാട്ട കഴിഞ്ഞാൽ പിന്നീടൂള്ള ഓരോ GBയ്ക്കും പൈസ ഈടാക്കും. ഒരു GBയ്ക്ക് 10 രൂപ എന്ന നിരക്കിലായിരിക്കും ചാർജ്. 5G കണക്റ്റിവിറ്റിയുള്ള ഇടങ്ങളിൽ അൺലിമിറ്റഡ് 5Gയും ലഭിക്കുന്നു.

പ്ലാനിലെ Free ഒടിടി

1499 രൂപ പാക്കേജിലെ ഒടിടി ആനുകൂല്യമാണ് ഏറ്റവും മികച്ച ഓഫർ. ഒരു വർഷത്തേക്ക് നിങ്ങൾക്ക് ഫ്രീയായി ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് സ്വന്തമാക്കാം. രണ്ട് ഒടിടികളുടെയും മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുന്നത്. ഇവ രണ്ടിലേക്കും ഒതുങ്ങുന്നില്ല ഈ ജിയോ പ്ലാൻ. മറ്റ് ചില ഒടിടി ആനുകൂല്യങ്ങളും 1499 രൂപ പാക്കേജിൽ ജിയോ തരുന്നുണ്ട്.

READ MORE: BSNL Budget Friendly Plan: SIM ആക്ടീവാക്കി നിർത്താൻ 700 രൂപ റേഞ്ചിൽ കിടിലനൊരു BSNL പ്ലാൻ| TECH NEWS

ജിയോയുടെ കോംപ്ലിമെന്ററി പാക്കേജുകളാണ് ഇങ്ങനെ ലഭിക്കുന്നത്. ജിയോസിനിമ, ജിയോ ക്ലൌഡ്, ജിയോടിവി എന്നിവയുടെ ആക്സസ് ലഭിക്കും. എന്നിരുന്നാലും നിങ്ങൾ ഓർക്കേണ്ടത് ജിയോസിനിമ പ്രീമിയം ആക്സസ് ലഭിക്കില്ലെന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo