Reliance Jio: നെറ്റ്ഫ്ലിക്സ്, Prime Video, Hotstar, സീ5…. 1199 രൂപ പാക്കേജിലെ OTT സർപ്രൈസുകൾ

HIGHLIGHTS

Reliance Jio AirFiber വാങ്ങാൻ ആലോചിക്കുന്നുണ്ടോ?

എങ്കിൽ വമ്പൻ OTT ആക്സസും ഫ്രീയായി കിട്ടുന്ന ഏറ്റവും മികച്ച പ്ലാനെതെന്ന് അറിയാം

മുകേഷ് അംബാനിയുടെ ജിയോ നൽകുന്ന പ്രീമിയം ബ്രോഡ്‌ബാൻഡ് സേവനമാണ് എയർഫൈബർ

Reliance Jio: നെറ്റ്ഫ്ലിക്സ്, Prime Video, Hotstar, സീ5…. 1199 രൂപ പാക്കേജിലെ OTT സർപ്രൈസുകൾ

Reliance Jio AirFiber വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും മികച്ച പ്ലാനെതെന്ന് ഞാൻ പറഞ്ഞുതരാം. അതിനുമുമ്പ് ജിയോ എയർഫൈബറിനെ കുറിച്ച് ചെറുതായി വിശദീകരിക്കാം.

Digit.in Survey
✅ Thank you for completing the survey!

Jio AirFiber

മുകേഷ് അംബാനിയുടെ ജിയോ നൽകുന്ന പ്രീമിയം ബ്രോഡ്‌ബാൻഡ് സേവനമാണിത്. ജിയോ എയർഫൈബർ വയർലെസ് കണക്റ്റിവിറ്റി തരുന്ന സേവനമാണ്. ഇത് മിന്നൽ വേഗത്തിൽ 5G ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ വീട്ടിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്യേണ്ട ഏത് ഉപകരണവുമായി ബന്ധിപ്പിക്കാനും Jio AirFiber-ന് സാധിക്കും.

ഇതിൽ പരമ്പരാഗത വയർഡ് സംവിധാനങ്ങൾക്ക് പകരം FWA ആണ് ഉപയോഗിക്കുന്നത്. ഫിക്സഡ് വയർലെസ് ആക്സസ് എന്നാണ് ഇതിന്റെ പേര്. ഈ കണക്ഷൻ ആരംഭിക്കുമ്പോൾ ജിയോ ഒരു റൂട്ടർ നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കുന്നു. ഇതിൽ നിന്ന് അതിവേഗ ഇന്റർനെറ്റ് നിങ്ങൾക്ക് ലഭിക്കും.

Reliance Jio AirFiber
Jio എയർഫൈബർ

ജിയോ വെറുതെ കുറച്ച് എയർഫൈബർ പ്ലാനുകൾ കൊണ്ടുവന്നിട്ടില്ല. OTT ആനുകൂല്യങ്ങളുള്ള, മികച്ച വാലിഡിറ്റിയുള്ള പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. ഇതിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയാണ്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഒടിടികളാണ് ഇവ. ഇവ മൂന്നും വളരെ തുച്ഛമായ വിലയിലുള്ള എയർഫൈബർ പ്ലാനിൽ നിന്ന് സ്വന്തമാക്കാം.

1,199 രൂപ Jio AirFiber പ്ലാൻ

1199 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പ്ലാനിൽ അതിവേഗ ഇന്റർനെറ്റും, മികച്ച ഒടിടികളിലേക്ക് സബ്സ്ക്രിപ്ഷനും ലഭിക്കും. 1199 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങളും ഇതിൽ നിന്ന് നിങ്ങൾക്കുള്ള നേട്ടവുമെന്തെല്ലാം?

100Mbps വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാൻ ഇതൊരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. ജിയോ 5G സേവനങ്ങളുടെ വേഗതയാണ് 1000എംബിപിഎസ് എന്നത്. ജിയോ എയർഫൈബർ 1199 രൂപ പാക്കേജിലും 5ജി സ്പീഡിന് തുല്യമായ വേഗത തരുന്നു. ജിയോയുടെ 899 രൂപ പ്ലാനിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിലുമുണ്ട്. ഒപ്പം വമ്പൻ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും.

എന്തെല്ലാം ആനുകൂല്യങ്ങൾ?

30 ദിവസമാണ് എയർഫൈബർ പ്ലാനിന്റെ വാലിഡിറ്റി. 1000 GB ഡാറ്റ മൊത്തമായി ലഭിക്കും. പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കാനുള്ള റീചാർജ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് 100Mbps ഇന്റർനെറ്റ് വേഗത ലഭിക്കും, 550+ ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് ജിയോ നൽകുന്നു.

എന്നാൽ 899 രൂപ പ്ലാനിൽ നിന്ന് ഇത് വ്യത്യസ്തമാകുന്നത് ഇതിലെ ഒടിടി സർവീസിന്റെ എണ്ണമാണ്. 899 രൂപ പാക്കേജിൽ 14 ഒടിടി പ്ലാറ്റ്ഫോമുകൾ മാത്രമാണ്. എന്നാൽ 1199 രൂപയ്ക്ക് 16 ഒടിടികൾ ഫ്രീയായി ലഭിക്കും.

Read More: ഇനി Unlimited Data ഓഫറില്ല? Jio, Airtel അണിയറയിൽ 5G പ്ലാനുകൾ ഒരുക്കുന്നുണ്ടോ!

ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് (ബേസിക്) ഇതിൽ അധികമായി ലഭിക്കുന്നവ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ 5,സൺ NXT എന്നിവ ഇതിൽ ഉൾപ്പെടുന്നു. Lionsgate Play, ഡിസ്കവർ+, ഈറോസ് Now തുടങ്ങി 16 ഒടിടികൾ മൊത്തം ഈ ലിസ്റ്റിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo