5 വർഷത്തെ കാത്തിരിപ്പ്! AirPods Max 2 എത്തി, ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പിന്റെ വിലയാണെങ്കിലും ഫീച്ചറുകൾ ഗംഭീരം!
അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആപ്പിളിന്റെ ഏറ്റവും പ്രീമിയം ഹെഡ്‌ഫോണായ AirPods Max 2 എത്തിയിരിക്കുന്നു. 2020 ൽ പുറത്തിറക്കിയ AirPods Max ന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പിന്റെ വിലയിൽ, അത്യുഗ്രൻ ഫീച്ചറുകളുള്ള ഹെഡ്ഫോണാണിത്.
Surveyഇതിൽ ANC സപ്പോർട്ടും പെർഫോമൻസിന് H2 ചിപ്പും സവിശേഷമായ ലൈവ് ട്രാൻസ്ലേഷൻ ഫീച്ചറുമുണ്ട്. പഴയ ഡിസൈനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും എയർപോഡിന്റെ ഉള്ളിലാണ് വലിയ അപ്ഗ്രേഡുകൾ. ആപ്പിളിന്റെ പുതിയ ഹെഡ് ഫോണിന്റെ സവിശേഷതകളും വിലയും പരിശോധിക്കാം.
Apple AirPods Max 2 Features
ഡിസൈനിൽ മാറ്റമില്ലെങ്കിലും ക്ലാരിറ്റിയിലും ബാസ്, മിഡ്‌സ്, ഹൈസ് എന്നിവയിൽ ആപ്പിൾ ഹെഡ്ഫോൺ പുതിയ ഹൈ ഡൈനാമിക് റേഞ്ച് ആംപ്ലിഫയർ നൽകിയിരിക്കുന്നു. USB-C കേബിളുമായി ബന്ധിപ്പിക്കുമ്പോൾ ഹെഡ്‌സെറ്റ് 24-ബിറ്റ്, 48 kHz ലോസ്‌ലെസ് ഓഡിയോ സപ്പോർട്ട് ഇതിനുണ്ട്.
മികച്ച ഓഡിയോ സെറ്റിങ്സിനായി ഇതിൽ നൽകിയിരിക്കുന്ന പുതിയ സോഫ്റ്റ്‌വെയറും H2 ചിപ്പുമാണ് വിപണി ശ്രദ്ധ പിടിച്ചുപറ്റുക.
ഇതിൽ USB-C കേബിളുമായി ബന്ധിപ്പിക്കുമ്പോൾ ഹെഡ്‌സെറ്റ് 24-ബിറ്റ്, 48 kHz നഷ്ടരഹിതമായ ഓഡിയോ സപ്പോർട്ട് ലഭിക്കുന്നു. മ്യൂസിക്, സിനിമകൾ, ഗെയിമുകൾ എന്നിവയ്‌ക്ക് ഉയർന്ന നിലവാരമുള്ള ഓഡിയോ ലഭിക്കും. iOS, macOS, iPadOS എന്നിവയിൽ ഗെയിമിങ്ങിനും മറ്റും കുറഞ്ഞ വയർലെസ് ലേറ്റൻസി സപ്പോർട്ടും ലഭിക്കുമെന്നാണ് ആപ്പിൾ അറിയിച്ചു.

ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നതിനാൽ, പുതിയ ലൈവ് ട്രാൻസ്ലേഷൻ സവിശേഷതയുമുണ്ട്. നേരിട്ടുള്ള സംഭാഷണങ്ങളിൽ വിവിധ ഭാഷകളിൽ തത്സമയ ആശയവിനിമയത്തെ സഹായിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.
സിരി സപ്പോർട്ടുള്ളതിനാൽ, ആപ്പിൾ ആംഗ്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കാനാകും. സിരി നിർദേശങ്ങൾക്ക് തലയാട്ടിയോ കുലുക്കിയോ പ്രതികരിക്കാൻ അനുവദിക്കുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്കും ഗുണം ചെയ്യുന്ന ഫീച്ചറുകൾ ഇതിലുണ്ട്. പോഡ്‌കാസ്റ്റർമാർ, അഭിമുഖം നടത്തുന്നവർ, സംഗീതജ്ഞർ, വ്യക്തമായ വോക്കൽ ക്യാപ്‌ചർ ആഗ്രഹിക്കുന്ന മറ്റ് ക്രിയേറ്റർമാർക്കൊക്കെ ഇത് പ്രയോജനപ്പെടും. ഇതിനായി ആപ്പിൾ എയർപോഡ്സ് മാക്സ് 2 ൽ സ്റ്റുഡിയോ-ക്വാളിറ്റി ഓഡിയോ റെക്കോർഡിംഗ് നൽകിയിട്ടുണ്ട്.
ക്യാമറ റിമോട്ട് ഫംഗ്‌ഷണാലിറ്റിയും ഹെഡ്ഫോണിന്റെ ഹൈലൈറ്റാണ്. ഉപയോക്താക്കൾക്ക് ദൂരെ നിന്ന് ഫോട്ടോകൾ എടുക്കാനോ ഐഫോണിലോ ഐപാഡിലോ വീഡിയോ റെക്കോർഡിംഗുകൾ നടത്താനും നിർത്താനും ഡിജിറ്റൽ ക്രൗൺ ഫംഗഷനും ഇതിലുണ്ട്.
എയർപോഡ്സ് Max 2 വിലയും വിൽപ്പനയും
മാർച്ച് 25 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കുന്നു. apple.com വഴിയും ആപ്പിൾ സ്റ്റോർ ആപ്പിലൂടെയും ഷോപ്പിങ് നടത്താം. എന്നാൽ ഓർഡർ ചെയ്തുകഴിഞ്ഞ് അടുത്ത മാസം ആദ്യം മുതലാണ് ഉപയോക്താക്കളുടെ കൈയിൽ ഹെഡ്ഫോൺ എത്തുന്നത്. ഇതിന്റെ ഇന്ത്യയിലെ വില 67,900 രൂപയാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile