ഗാർഹിക എൽപിജി ഉപഭോക്താക്കൾ LPG Gas Booking ന് നിർബന്ധമായും പാലിക്കേണ്ട നിർദേശം പെട്രോളിയം മന്ത്രാലയം പുറപ്പെടുവിച്ചു. പാചകവാതക ഉപഭോക്താക്കൾ ഗ്യാസ് ഓർഡർ ചെയ്യുന്നതിന്, ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണം. എന്നാൽ വർഷത്തിൽ 7 സിലിണ്ടറിൽ കൂടുതൽ വാങ്ങുന്നവർക്കാണ് ഇത് ബാധകമാകുക. അല്ലാത്തവർക്ക് ഇത് നിർബന്ധമല്ലെങ്കിലും, സുഗമമായ ബുക്കിങ്ങിനും മറ്റും കെവൈസി (ഫേസ് വേരിഫിക്കേഷൻ) സഹായിക്കും. ഗ്യാസ് സിലിണ്ടർ ബുക്കിംഗും സബ്സിഡിയും തടസ്സമില്ലാതെ ലഭിക്കാൻ ഈ നിർദേശം പാലിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Surveyഇതിന് ഗ്യാസ് ഏജൻസിയുടെയോ, അക്ഷയയുടെയോ ക്യൂവിൽ നിൽക്കേണ്ടതില്ല. പകരം സ്വന്തം മൊബൈൽ ഫോണിലൂടെ വീട്ടിലിരുന്ന് കെവൈസി നടപടികൾ പൂർത്തിയാക്കാനാകും. എങ്ങനെയാണ് മൊബൈലിലൂടെ വെരിഫിക്കേഷൻ ചെയ്യേണ്ടതെന്ന് വിശദീകരിക്കാം.
LPG gas booking e KYC Update: മന്ത്രാലയത്തിന്റെ പുതിയ നിർദേശം
എല്ലാ ഗാർഹിക LPG ഉപഭോക്താക്കളും ബയോമെട്രിക് ആധാർ പ്രാമാണീകരണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം. ഇക്കാര്യം മിനിസ്ട്രി ഓഫ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് #MoPNG ട്വിറ്റർ പേജിലൂടെയാണ് പുതിയ നിർദേശം പുറത്തുവിട്ടത്.
105.1 ദശലക്ഷത്തിലധികം വരുന്ന പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്കും സബ്സിഡി ആനുകൂല്യങ്ങൾക്ക് ഇത് നിർബന്ധമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഏഴ് LPG റീഫില്ലുകൾ വരെ ലഭിക്കുന്നതിന് ഇ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്നില്ല. എന്നാൽ അടുത്ത സിലിണ്ടർ വാങ്ങാൻ e-KYC അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ബുക്കിങ്ങിൽ തടസ്സം നേരിട്ടേക്കും.
എൽപിജി കണക്ഷൻ യഥാർത്ഥ ഉപഭോക്താക്കളുടെ പേരിലാണെന്ന് ഉറപ്പാക്കാനും കൃത്യമായ വിവരങ്ങൾ റെക്കോഡായി സൂക്ഷിക്കാനുമാണ് ഇങ്ങനെയൊരു നടപടി.
ഗ്യാസ് ഏജൻസിയിൽ പോകേണ്ട; വീട്ടിലിരുന്ന് ചെയ്യാം
ഗ്യാസ് ഏജൻസിയിലോ അക്ഷയയിലോ പോകാതെ തന്നെ ഇത് ഇ കെവൈസി അപ്ഡേറ്റ് ചെയ്യാം. ആധാർ ഫെയ്‌സ് ഓതന്റിക്കേഷൻ ഉപയോഗിച്ച് വീട്ടിലിരുന്ന് സ്മാർട്ട് ഫോണിലൂടെ തന്നെ ഇത് പൂർത്തിയാക്കാം. ഇതിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൊബൈൽ ആപ്പും ആധാർ ഫേസ് ആർഡി (Aadhaar FaceRD) ആപ്പും ഉപയോഗിക്കാവുന്നതാണ്. സ്മാർട്ട്ഫോൺ വഴി സൗജന്യമായാണ് ആധാർ അപ്ഡേറ്റ് സേവനം പൂർത്തിയാക്കാൻ സാധിക്കുന്നത്.
മുമ്പ് ഇതിന് 75 രൂപ ഈടാക്കിയിരുന്നു. ഇനി മുതൽ ആധാർ ഇ കെവൈസി അപ്ഡേറ്റ് ആവശ്യമില്ല.
Also Read: 200MP Samsung+ 200MP Sony ക്യാമറയുമായി Vivo യമണ്ടൻ ഫ്ലാഗ്ഷിപ്പ് എത്താറായി
All domestic #LPG consumers are required to complete Biometric Aadhaar Authentication (e-KYC).
— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) March 15, 2026
Now verify from the comfort of your home using your Oil Marketing Company’s mobile app and Aadhaar FaceRD app. For more information,
Visit: https://t.co/OOj0dPcuiE
Contact your LPG… pic.twitter.com/GWvIhsjD0m
Aadhaar FaceRD App വഴി എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം?
- ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ (iOS) നിന്നോ ഡൗൺലോഡ് ചെയ്യാം.
- പ്ലേ സ്റ്റോറിൽ Aadhaar FaceRD App എന്ന് സെർച്ച് ചെയ്യുക. ഇത് UIDAI ഔദ്യോഗിക ആപ്പാണെന്നത് സ്ഥിരീകരിച്ച ശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും എൽപിജി ഐഡിയും നൽകണം. നിങ്ങളുടെ എൽപിജി കണക്ഷൻ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
- ആപ്പിലെ മെനുവിൽ e-KYC അല്ലെങ്കിൽ Aadhaar Authentication എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
- ഇവിടെ നിന്നും നിങ്ങൾക്ക് ഫേസ് ഓതന്റിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്. കണ്ണടയോ തൊപ്പിയോ ഉപയോഗിക്കാതെ, നല്ല വെളിച്ചമുള്ള സ്ഥലത്ത് നിന്ന് ഇത് പൂർത്തിയാക്കുക.
- വെരിഫിക്കേഷൻ പൂർത്തിയായാൽ ഉടൻ തന്നെ സ്ക്രീനിൽ ഒരു സ്ഥിരീകരണ സന്ദേശം അല്ലെങ്കിൽ SMS ലഭിക്കും. ഇങ്ങനെ ഇ കെവൈസി പൂർത്തിയാക്കിയിരിക്കുന്നു.
ഓയിൽ കമ്പനികളുടെ ആപ്പുകൾ വഴിയും നിങ്ങൾക്ക് ആധാർ ഫേസ് ഓതന്റിക്കേഷൻ പ്രക്രിയ ചെയ്യാവുന്നതാണ്. ഇൻഡേൻ ഓയിൽ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് കമ്പനികളുടെ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിലൂടെ എൽപിജി ഐഡി ലോഗിൻ ചെയ്ത് ഇ കെവൈസി പൂർത്തിയാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ഗൂഗിൾ ക്രോം ബ്രൗസറിലൂടെയും ആധാർ വേരിഫേക്കഷൻ ചെയ്യാം.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile