ക്യാമറയിലെ പുലികൾ 6000mAh പവറും ചേർത്ത് Samsung Galaxy M17e 5G വിപണിയിൽ, മണിക്കൂർ ഓഫർ സെയിൽ!
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് സാംസങ്ങിന്റെ പുതിയൊരു കിടിലോസ്കി മോഡൽ എത്തി. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായാണ് Samsung Galaxy M17e 5G അവതരിപ്പിച്ചത്. ഇപ്പോൾ ലോഞ്ച് ചെയ്ത സാംസങ് സ്മാർട്ട് ഫോണിന് ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിക്കൂർ ഓഫർ വിൽപ്പനയുമുണ്ട്.
Surveyഈ സാംസങ് ഗാലക്സി എം സീരീസിലെ ഫോണിലും ‘666 റൂൾ’ ലഭിക്കുന്നു. 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും, 6 വലിയ ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡും, 6000mAh ബാറ്ററിയുമുള്ള ഫോണാണിത്. ക്യാമറയിലെ കരുത്തും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ലേയും തളരാത്ത കൂറ്റൻ ബാറ്ററിയുമുള്ളതിനാൽ ഈ സെഗ്‌മെന്റിലെ രാജാവാകും ഈ സാംസങ് ഫോൺ. പ്രത്യേകതകളും ഓഫർ സെയിലും ഉൾപ്പെടെയുള്ള Galaxy M17e 5ജിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.
Also Read: വിവോയുടെ പടക്കുതിര! 7200mAh പവറും IP69+ ഈടുമുള്ള Vivo T5x 5G ഇതാ വരുന്നു
Samsung Galaxy M17e 5G സവിശേഷതകൾ
26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന കൂറ്റൻ ബാറ്ററിയിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇയർഫോണുകൾക്ക് 3.5mm ഓഡിയോ ജാക്ക് ഉൾപ്പെടെ ഇതിലുണ്ട്. 5ജി സപ്പോർട്ടുള്ള സാംസങ് ഫോൺ വേണ്ടവർക്ക് 12000 രൂപയിലും താഴെ വാങ്ങാവുന്ന മോഡലിന്റെ ഡിസ്പ്ലേ, പ്രോസസർ പോലുള്ള ഫീച്ചറുകൾ വിശദീകരിക്കാം.
- ഡിസ്പ്ലേ: ഈ സാംസങ് ഫോണിൽ 6.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. 120 Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടുള്ളതിനാൽ സ്മൂത്ത് ടച്ച് എക്സ്പീരിയൻസ് ഉറപ്പിക്കാം.
- പ്രോസസർ: 6nm മീഡിയടെക് 6300 പ്രോസസറാണ് ഈ സാംസങ് ഫോണിലുള്ളത്. 6nm പ്രോസസർ ഫോൺ അനാവശ്യമായി ചൂടാകാതിരിക്കാൻ സഹായിക്കുന്നു.
- ക്യാമറ: ഗാലക്സി M17e 5ജിയിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. ഇതിൽ 50 MP പ്രൈമറി ക്യാമറയും 2 MP ഡെപ്ത് സെൻസറുമുണ്ട്. സ്മാർട്ട്ഫോണിന് മുൻവശത്ത് 8 MP ക്യാമറയും വരുന്നു.
- ബാറ്ററി: ഗാലക്‌സി എം17ഇ 5ജിയിൽ 6000എംഎഎച്ച് ബാറ്ററിയുണ്ട്. ഒരു ദിവസം മുഴുവൻ ബാറ്ററി കപ്പാസിറ്റി ഈ സാംസങ് സ്മാർട്ട് ഫോണിലുള്ളത്. ഏറ്റവും ദൈർഘ്യമേറിയ 26 മണിക്കൂർ വീഡിയോ പ്ലേബാക്ക് ഇതിനുണ്ട്. നിരന്തരം സോഷ്യൽ മീഡിയ ബ്രൗസിങ് ചെയ്യാൻ ഈ സാംസങ് ഫോൺ മികച്ചതാകും. 25 വാട്ട് സ്പീഡ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സെല്ലാണ് ഇത്.
- സോഫ്റ്റ് വെയർ: 6 വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റവും 6 വർഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളും ഇതിലുണ്ട്. ഈ വില റേഞ്ചിലുള്ള ഏറ്റവും ഉയർന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷാ അപ്‌ഗ്രേഡും ഇതാണ്. മിക്ക ആളുകളും ഓരോ രണ്ട് വർഷത്തിലും ഫോണുകൾ മാറ്റാറുണ്ട്. എന്നാൽ ഇതിൽ 6 വർഷത്തെ സെക്യൂരിറ്റി സപ്പോർട്ടാണ് ലഭിക്കുന്നത്.
- ഡ്യൂറബിലിറ്റി: IP54-റേറ്റിങ്ങുള്ള ഫോണാണ് സാംസങ് ഗാലക്സി എം17ഇ 5ജി. വെള്ളവും പൊടിയും പ്രതിരോധിക്കാൻ ഇത് മികച്ച ഈടുള്ള ഫോണാണ്.
Galaxy M17e 5G Price India
വൈബ് വയലറ്റ്, ബ്ലിറ്റ്സ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകൾ ഇവയ്ക്കുണ്ട്. 4ജിബി + 128ജിബി സ്റ്റോറേജുള്ള പുതിയ സാംസങ് ഫോണിന് 12,999 രൂപയാണ് വില.

ആമസോൺ, സാംസങ്.കോം, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് വിൽപ്പന. ഓൺലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാകും. ഇന്ന് (മാർച്ച് 17) ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ആദ്യ സെയിൽ.
Samsung Galaxy M17e 5G Sale Offers
1250 രൂപയുടെ കിഴിവ് സാംസങ് ഗാലക്സി M17e 5ജിയ്ക്ക് ലഭിക്കുന്നു. 11,749 രൂപയ്ക്ക് ഈ രണ്ട് മണിക്കൂറിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile