വിവോയുടെ പടക്കുതിര! 7200mAh പവറും IP69+ ഈടുമുള്ള Vivo T5x 5G ഇതാ വരുന്നു
സ്മാർട്ട്ഫോൺ വിപണിയെ അമ്പരപ്പിക്കാൻ വിവോയുടെ പുതിയ പടക്കുതിര ഇതാ വരികയാണ്. പ്രീമിയം ഫീച്ചറുകൾ ബജറ്റ് വിലയിൽ അവതരിപ്പിച്ചുകൊണ്ട് Vivo T5x 5G മാർച്ച് 17 ന് ലോഞ്ച് ചെയ്യുന്നു. ഏറ്റവും വലിയ 7200mAh ബാറ്ററിയും വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ IP69+ റേറ്റിംഗുമുള്ള സ്മാർട്ട് ഫോണാണിത്. 20,000 രൂപയിൽ താഴെ വിലയിൽ വരുന്ന ഫോണായിരിക്കും ഇത്. ഈ വിവോ സ്മാർട്ട് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിലയും ഇവിടെ വിവരിക്കുന്നു.
SurveyVivo T5x 5G Expected Features
6.72 ഇഞ്ച് FHD+ LCD പാനലാണ് വിവോ T5x 5ജിയിൽ പ്രതീക്ഷിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1,250 nits പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ടാകും. 50MP പ്രൈമറി സെൻസറും റിംഗ് ലൈറ്റും അടങ്ങുന്ന ചതുരാകൃതിയിലുള്ള ക്യാമറ ഫോണിൽ നൽകിയേക്കും. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഇതിന് IP69+ റേറ്റിംഗ് നൽകും. SGS ഡ്രോപ്പ് റെസിസ്റ്റൻസും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനുമുള്ള മികച്ച ഈട് ഇതിലുണ്ടാകും.
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്‌സെറ്റിലുണ്ടാകുമെന്നാണ് വിവോ സ്ഥിരീകരിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ഇതിൽ പ്രവർത്തിക്കും. ഗെയിമിംഗ് പ്രേമികൾക്ക് ഇതിൽ 4D ഗെയിമിംഗ് വൈബ്രേഷനുകൾ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, ഗെയിമിങ്ങിൽ മികച്ച ഓഡിയോ ഇഫക്റ്റുകളും ലഭിക്കും.
Go a little extra in all your Turbo adventures, with the IP69+ on the all-new vivo T5x
— vivo India (@Vivo_India) March 16, 2026
The all-new vivo T5x launching tomorrow at 12 PM.
Know more. #vivoT5x #GetSetTurbo #TurboLife pic.twitter.com/rArgiZdKfZ
വിവോ T5x 5ജിയിൽ കരുത്തുറ്റ 7,200mAh ബാറ്ററിയാണ് ഉൾപ്പെടുത്തുക. ഇതിൽ 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ടാകും. സ്മാർട്ട് ഫോണിൽ 40 മണിക്കൂർ വീഡിയോ പ്ലേബാക്ക് സപ്പോർട്ടുണ്ടാകും. ഇതിൽ BGMI പോലുള്ള ഗെയിമുകൾക്ക് 15 മണിക്കൂറിലധികം ഗെയിമിംഗ് കപ്പാസിറ്റിയും ലഭിച്ചേക്കും. ഫോണിൽ ഒറ്റ ചാർജിൽ 93 മണിക്കൂർ തുടർച്ചയായ മ്യൂസിക് സ്ട്രീമിംഗ് ആസ്വദിക്കാവുന്നതാണ്.
വിവോ T5x 5ജി വില എത്രയാകും?
മാർച്ച് 17 നാണ് ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നു. Flipkart വഴിയും വിവോ ഓൺലൈൻ സ്റ്റോറുകളിലും ഫോൺ വിൽപ്പന നടക്കും. സൈബർ ഗ്രീൻ, സ്റ്റാർ സിൽവർ നിറങ്ങളിൽ വിവോ T5x 5ജി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
20,000 രൂപയിലും താഴെയാകും വിവോ സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുന്നത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile