Budget Headphone Deal: 60 മണിക്കൂർ ബാക്കപ്പ് ലഭിക്കുന്ന ZEBRONICS ENC ഹെഡ്ഫോൺ
കീശ കീറാതെ നല്ലൊരു Budget Headphone, ഇതായിരിക്കും നിങ്ങൾ അന്വേഷിക്കുന്നത്. എങ്കിൽ ZEBRONICS ബ്രാൻഡിൽ നിന്നുള്ള ഹെഡ്ഫോൺ തന്നെയാവട്ടെ. കാരണം 1000 രൂപയ്ക്കും താഴെ പ്രീമിയം ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്ന ഇയർഫോൺ വാങ്ങാം. Amazon ആണ് സെബ്രോണിക്സ് ഹെഡ്ഫോണിന് കിഴിവ് അനുവദിച്ചിരിക്കുന്നത്.
SurveyZebronics Budget Headphone Deal Price on Amazon
ZEBRONICS THUNDER Bluetooth 5.3 Wireless Headphone ആണിത്. 1,199 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ആമസോണിൽ ഇതിന് 33 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചു. ഇങ്ങനെ സിബ്രോണിക്സ് ബജറ്റ് ഹെഡ്ഫോൺ ആമസോണിൽ നിന്ന് 799 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
പല കളറുകളിൽ സിബ്രോണിക്സ് ഹെഡ്ഫോൺ ലഭ്യമാണ്. ബ്ലൂ, ബ്രൌൺ, നിയോൺ യെല്ലോ, ഒലിവർ ഗ്രീൻ, റെഡ്, സീ ഗ്രീൻ, ടീൽ ഗ്രീൻ, ബ്ലാക്ക് നിറങ്ങളിൽ ഹെഡ് ഫോൺ ലഭ്യമാണ്. 799 രൂപയ്ക്ക് 60 മണിക്കൂർ വരെ ബാക്കപ്പ് നിലനിർത്തുന്ന സെബ്രോണിക്സ് ഇയർഫോണാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

ZEBRONICS THUNDER Bluetooth 5.3 ഹെഡ്ഫോൺ
സെബ്രോണിക്സ് ബ്രാൻഡിൽ നിന്നുള്ള ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ലഭിക്കുന്ന ഇയർഫോണാണിത്. ഗെയിമിങ് മോഡിനും ഇത് അനുയോജ്യമാണ്.
ബജറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ഓവർ ഇയർ ഇയർഫോണാണിത്. സീബ്രോണിക്സ് തണ്ടർ മോഡലിന് ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഫീച്ചറുണ്ട്. നിങ്ങൾ നിരന്തരം ഹെഡ്ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, ആഴ്ചയിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്താൽ മതി. സാധാരണ ഉപയോഗത്തിനാണെങ്കിൽ സെബ്രോണിക്സ് ഹെഡ്ഫോൺ മാസത്തിലൊരിക്കൽ ചാർജ് ചെയ്യേണ്ട ആവശ്യമേയുള്ളൂ.
കാരണം ഇതിലൂടെ 60 മണിക്കൂർ ബാറ്ററി ബാക്കപ്പ് ലഭിക്കും. കുറഞ്ഞ ലേറ്റൻസിക്കായി ഇതിൽ ഒരു ഗെയിമിംഗ് മോഡും വ്യക്തമായ കോളുകൾക്കായി ENC സപ്പോർട്ടും ലഭിക്കുന്നു. ഡ്യുവൽ പെയറിങ് സപ്പോർട്ടും ഈ ഹെഡ്ഫോണിൽ സജ്ജമാണ്. സെബ്രോണിക്സ് തണ്ടർ ഇയർഫോണിൽ ഇയർപാഡും ലഭ്യമാണ്.
സ്റ്റാൻഡ്-എലോൺ മീഡിയ പ്ലെയറായി പ്രവർത്തിക്കുന്ന മൈക്രോ SD കാർഡുകളും FM റേഡിയോയും ഇത് പിന്തുണയ്ക്കുന്നു. വലിയ പ്രീമിയം ഓഡിയോ എക്സ്പീരിയൻസ് ഇതിൽ ലഭിക്കില്ലെങ്കിലും, ഒരു സാധാരണ ഹെഡ്ഫോൺ നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile