ഇത്തവണ Secret Santa ഗിഫ്റ്റ് എന്താകാം എന്നാണോ നിങ്ങളുടെ ആശങ്ക. എങ്കിൽ ബജറ്റിനിണങ്ങിയ Tech Gift Ideas ഞങ്ങൾ പറഞ്ഞുതരാം. 1500 രൂപയിലും താഴെ വിലയാകുന്ന, യൂണിസെക്സ് ഗിഫ്റ്റുകൾ അന്വേഷിക്കുന്നവർക്കുള്ള ഗൈഡാണിത്. ക്രിസ്മസ് ഡെക്കറേഷനുള്ള ഐറ്റങ്ങൾ മാത്രമല്ല, ഉപയോഗപ്രദമായ ഇലക്ട്രോണിക്സ് ഡിവൈസുകളും സമ്മാനമായി നൽകാം.
Surveyനിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ, സഹപ്രവർത്തകർക്കോ ഗിഫ്റ്റ് കൊടുക്കാൻ ഉചിതമായ സമ്മാനങ്ങളാണിവ. അതും ഓൺലൈൻ ആയി ഓർഡർ ചെയ്ത് സീക്രെട്ട് സാന്ത ഗിഫ്റ്റുകൾ അവർക്ക് സമ്മാനിക്കാം. പ്രീമിയം ഫീച്ചറുകളും, വളരെ ഉപയോഗപ്രദവുമായ ടെക്നോളജി ഐറ്റങ്ങൾ തിരയുകയാണെങ്കിൽ ഇവ കൂടി പരിഗണിക്കൂ…
Secret Santa Gift Ideas
ഈ Christmas നിങ്ങളിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സ്പെഷ്യലാകട്ടെ. പ്രത്യേകിച്ച് നിങ്ങളുടെ ക്രിസ്മസ് ഫ്രണ്ട് എപ്പോഴും യാത്ര ചെയ്യുന്ന ആളാണെങ്കിൽ അയാൾക്ക് ഇയർബഡ്സ് സമ്മാനിക്കാം.
മാത്രമല്ല, നിങ്ങൾ സമ്മാനം നൽകാൻ ആഗ്രഹിക്കുന്ന ആൾ ഒരു സംഗീതപ്രേമിയോ, ഗെയിമറോ, ജിം വർക്ക്ഔട്ട് ചെയ്യുന്ന ആളോ ആണെങ്കിലും ഇയർബഡ്സ് അനുയോജ്യമാകും.
ക്രിസ്മസ് ഫ്രണ്ട് ഒരു കുടുംബാംഗമാണെങ്കിൽ, അവർക്ക് വിശ്രമവേളകളിൽ റീൽസ് കാണാനും, പാചകത്തിനിടെ മ്യൂസിക് ആസ്വദിക്കാനും ഇയർബഡ്സും, ഹെഡ്ഫോണുമെല്ലാം ഉപകാരമാകും. അതുപോലെ ഹോസ്റ്റൽ, പിജിയിൽ താമസിക്കുന്ന ആളാണെങ്കിലും ഇങ്ങനെയൊരു ടെക് ഉപകരണം അവർക്ക് സമ്മാനിച്ചാൽ അത് മികച്ച ചോയിസ് തന്നെയാകും..

ഇത്തരത്തിൽ 1500 രൂപയ്ക്ക് താഴെ വാങ്ങാവുന്ന പ്രീമിയം ഇയർബഡ്സ് ഞങ്ങൾ പരിചയപ്പെടുത്താം.
Portronics Twins 29 ANC in-ear TWS ഇയർബഡ്സ് ആമസോണിൽ നിന്ന് വാങ്ങാം. ഇതിന് ഓഫറിൽ വെറും 1,249 രൂപ മാത്രമാണ് വിലയാകുന്നത്.
60 മണിക്കൂർ വരെ നോൺ സ്റ്റോപ്പായി മ്യൂസിക് ആസ്വദിക്കാൻ boAt Airdopes 138 തെരഞ്ഞെടുക്കാം. ബോട്ടിന്റെ ഓൺലൈൻ സ്റ്റോറിൽ ഇത് 1399 രൂപയ്ക്ക് ലഭ്യമാണ്.
കൂടുതൽ വെറൈറ്റി ഇയർപോഡുകൾ നോക്കുന്നവർക്ക്, GOBOULT Mustang Dyno വാങ്ങാം. ഫ്ലിപ്കാർട്ടിൽ ഈ സ്റ്റൈലിഷ് TWS 1,299 രൂപയ്ക്ക് ലഭ്യമാണ്.
Also Read: 2026 മുഴുവൻ വർഷവും വാലിഡിറ്റിയുള്ള Airtel 1 Year Plan, 1849 രൂപ മാത്രം!
Mini Speaker Christmas Gifts
ഇയർബഡ്സുകൾ മാത്രമല്ല, മിനി സ്പീക്കറുകളും ക്രിസ്മസ് ഫ്രണ്ടിന് സമ്മാനിക്കാം. പ്രത്യേകിച്ച്, ന്യൂ ഇയർ ക്രിസ്മസ്സിനുള്ള ചെറിയ പാർട്ടികൾക്ക് ഇവ ഉത്തമമാകും. അതുപോലെ അടുക്കളയിൽ പാചകം ചെയ്യുമ്പോഴും വീട്ടിൽ വർക്ക് ഔട്ട് ചെയ്യുമ്പോഴുമെല്ലാം ഒപ്പം കുറച്ച് പാട്ടും ആസ്വദിക്കാൻ മിനി സ്പീക്കറുകൾ അനുയോജ്യമാണ്.
Pico 5W HD Desk Mini Bluetooth Speaker എന്ന മിനി സ്പീക്കറിന് വില വെറും 657 രൂപ മാത്രമാണ്. ഇൻബിൽറ്റ് മൈക്കും, ടൈപ്പ് സി ചാർജിങ്ങുമോടെയാണ് ഇത് വരുന്നത്.
വിജയ് സെയിൽസിൽ ബോട്ട് കമ്പനിയിൽ നിന്നുള്ള സ്പീക്കറുകൾ ലഭ്യമാണ്. വെറും 1299 രൂപയ്ക്ക് boAt Stone 358 Bluetooth Portable Speaker വാങ്ങാം.
boAt Stone 750 w ബ്ലൂടൂത്ത് സ്പീക്കർ 1375 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും വിലക്കുറവ്.
Secret Santa Gift Ideas: Budget Power Banks
അടുത്ത മികച്ചൊരു ഗിഫ്റ്റ് ഐഡിയ പവർ ബാങ്കുകളാണ്. പ്രത്യേകിച്ച് കൂടുതൽ നേരം ഫോൺ ഉപയോഗിക്കേണ്ടവർക്കോ, യാത്ര ചെയ്യുന്നവർക്കോ ഇത് അനുയോജ്യമാണ്.
10000mAh പവറുള്ള Luxcell UNO 10K പവർബാങ്കുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. ഇതിന് 1000 രൂപയിലും താഴെ മാത്രമാണ് വിലയാകുന്നത്. സ്ലിം ഡിസൈനായതിനാൽ ഇത് യാത്രകളിൽ വളരെ അനായാസം കൊണ്ടുനടക്കാം. 849 രൂപ മാത്രമാണ് ഇതിന് ഓൺലൈൻ സൈറ്റുകളിൽ വില.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile