Bharti Airtel വരിക്കാർക്ക് ഒരു വർഷത്തെ വാലിഡിറ്റിയിൽ റീചാർജ് ചെയ്യാവുന്ന മികച്ച പ്ലാൻ അന്വേഷിക്കുകയാണോ? 2026 വർഷം മുഴുവൻ അൺലിറ്റഡ് വോയിസ് കോളിങ്ങോടെ ടെലികോം സേവനം ആസ്വദിക്കാം. ഇതിനായി എയർടെലിന്റെ ലാഭകരമായ വാർഷിക പ്ലാനുണ്ട്.
Surveyഇപ്പോൾ റീചാർജ് ചെയ്താൽ 2026 വർഷം മുഴുവൻ ആനുകൂല്യം ലഭിക്കും. 2000 രൂപയ്ക്കും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്.
Bharti Airtel Recharge Plan
സ്വകാര്യ ടെലികോം ഭാരതി എയർടെലിൽ നിന്നുള്ള വോയിസ് കോളിങ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. 365 ദിവസമാണ് പ്ലാനിന് വാലിഡിറ്റി.
ഈ കാലയളവിൽ മുഴുവൻ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് സേവനം ആസ്വദിക്കാം. അതും ലോക്കൽ, എസ്ടിഡി ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ അൺലിമിറ്റഡായി അനുവദിച്ചിരിക്കുന്നു.
Also Read: Happy New Year Deal: 20000 രൂപയ്ക്ക് താഴെ 1TB Vivo Y300 5G കിടിലൻ സ്മാർട്ട് ഫോൺ തന്നെ വാങ്ങിയാലോ!
ഇതിൽ സ്വകാര്യ ടെലികോം ഡാറ്റ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. എന്നാലും ദീർഘകാല പ്ലാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് പാക്കേജ് അനുയോജ്യമാണ്. അതുപോലെ ബേസിക് ഫോൺ ഉപയോഗിക്കുന്ന എയർടെൽ കസ്റ്റമേഴ്സിനും നെറ്റില്ലാതെ വോയിസ്, എസ്എംഎസ് സേവനങ്ങൾ ലഭിക്കും.

365 ദിവസത്തേക്ക് 3600 എസ്എംഎസുകളും ലഭിക്കും. ഇത് ദിവസ പരിധിയില്ലാതെ ബണ്ടിൽ ചെയ്തിട്ടുള്ള എസ്എംഎസ് സേവനങ്ങളാണ്. 1,849 രൂപയാണ് പ്ലാനിന് വിലയാകുന്നത്.
എയർടെൽ 1849 രൂപ പ്ലാനിലെ കൂടുതൽ ഓഫറുകൾ
2026 വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന 1849 രൂപ പ്ലാനിൽ വേറെയും ആനുകൂല്യങ്ങളുമുണ്ട്. ഇതിൽ ഹലോ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. പ്ലാനിൽ നിങ്ങൾക്ക് എയർടെൽ എക്‌സ്ട്രീം ആക്‌സസ് ആസ്വദിക്കാം. പാക്കേജിൽ മൂന്ന് മാസത്തേക്ക് സൗജന്യ അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പും ലഭ്യമാണ്. പെർപ്ലെക്സിറ്റി എഐ പ്രോ ആക്സ് ലഭ്യമാണെന്നതും പ്ലാനിലെ മറ്റൊരു ഹൈലൈറ്റാണ്.
ഇനി ഡാറ്റയും ആവശ്യമുള്ളവർക്ക് എയർടെലിൽ നിന്ന് വേറെയും വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാം.
അതേ സമയം ജിയോയിൽ വാർഷിക പ്ലാനുകൾക്ക് ചെലവ് കൂടുതലാണ്. അതിനാൽ ഒരു വർഷ പ്ലാനുകളിൽ ഈ എയർടെൽ പ്ലാൻ കൂടുതൽ അനുയോജ്യമാകുന്നു.
Airtel 365 Days Validity Plans
3599 രൂപയ്ക്കും 3999 രൂപയ്ക്കും ഭാരതി എയർടെലിൽ പ്രീ പെയ്ഡ് ഓപ്ഷനുകളുണ്ട്. ഇവ രണ്ടിലും 365 ദിവസമാണ് കാലാവധി ലഭിക്കുന്നത്. കുറഞ്ഞ അളവിൽ ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിങ്ങുമുള്ള മറ്റൊരു വാർഷിക പ്ലാനും ടെലികോം തരുന്നു.
ഇതിൽ 30ജിബി ഡാറ്റ, പരിധിയില്ലാത്ത വോയിസ് കോളിങ് സേവനങ്ങൾ ആസ്വദിക്കാം. പാക്കേജിന്റെ വില 2249 രൂപ മാത്രമാണ്. കൂടുതൽ ബജറ്റ് ഫ്രണ്ട്ലി പ്ലാൻ നോക്കുന്നവർക്ക് 2300 രൂപയിൽ താഴെ വിലയാകുന്ന ഈ പ്ലാനും തെരഞ്ഞെടുക്കാവുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam. View Full Profile