ജിയോഷീൽഡ് പ്ലാൻ, What is JioShield
രണ്ട് വയസ്സായ ഒരു കുഞ്ഞ് പോലും ഇന്ന് സ്മാർട്ട് ഫോണിന്റെ മാന്ത്രിക വലയത്തിനുള്ളിലാണ്. പഠനാവശ്യത്തിനും എന്റർടെയിൻമെന്റിനും ഫോണുകൾ ഉപകാരപ്പെടുന്നെങ്കിലും കുട്ടികളുടെ ഓൺലൈൻ സുരക്ഷ മാതാപിതാക്കൾക്ക് വലിയൊരു ആശങ്ക തന്നെയാണ്. ഇതിന് പ്രതിവിധിയുമായാണ് അംബാനിയുടെ റിലയൻസ് ജിയോ JioShield അവതരിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷയും കുട്ടികളുടെ ഡിജിറ്റൽ കൺട്രോളും ഉറപ്പാക്കുന്ന ഫാമിലി സേഫ്റ്റി സൊല്യൂഷൻ ആണിത്. ഒപ്പം ജിയോഷീൽഡിലൂടെ അൺലിമിറ്റഡ് 5ജി ഇന്റർനെറ്റും കാൻവ പ്രോ ഫ്രീ ആക്സസും ലഭ്യമാണ്. പ്രായമായ രക്ഷിതാക്കൾക്ക് ഡിജിറ്റൽ സഹായം നൽകാനും അവരെ ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും രക്ഷിക്കാനും മുതിർന്ന മക്കൾക്കും ജിയോഷീൽഡ് ഉപയോഗിക്കാം. പ്രതിവർഷം 1000 രൂപ മാത്രം ചെലവാകുന്ന ജിയോഷീൽഡിനെ കുറിച്ച് കൂടുതൽ മനസിലാക്കാം.
പ്രതിവർഷം വെറും 1,000 രൂപ നിരക്കിൽ ലഭ്യമാകുന്ന സബ്സ്ക്രിപ്ഷൻ പ്ലാനാണ് ജിയോഷീൽഡ്. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാൻ ഇതിൽ സ്‌ക്രീൻ ടൈം കൺട്രോൾ ഫീച്ചറുണ്ട്. കുട്ടികളുടെ ലൈവ് ലൊക്കേഷൻ, അവർ എന്തെല്ലാം ആപ്പുകൾ ഉപയോഗിക്കുന്നു എന്നിവയെല്ലാം രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാനാകും.
അത്യാവശ്യഘട്ടങ്ങളിലേക്കുള്ള SOS അലേർട്ട് സംവിധാനവും ജിയോഷീൽഡിൽ ലഭ്യമാണ്. ഫോണിലെ ബാറ്ററി കുറയുമ്പോൾ മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള സംവിധാനവും അതുപോലെ സേഫ്റ്റി കോൾ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
സൈബർ കെണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനായി ഏതൊരു കുടുംബത്തിനും തെരഞ്ഞെടുക്കാവുന്ന ഒരു ഫാമിലി ഓഫറാണിത്. ഇതിൽ രക്ഷിതാക്കളുടെ ഫോണിലെ JioThings ആപ്പും കുട്ടികളുടെ ഫോണിലെ JioShield ആപ്പും പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തനം നടക്കുന്നത്.
ഒരു വർഷത്തേക്ക് 1,000 രൂപയാണ് ചെലവ്. എന്നുവച്ചാൽ പ്രതിമാസം ശരാശരി 83 രൂപയാകുന്നു. എന്നാൽ 1,000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റായാണ് ജിയോഷീൽഡ് പുറത്തിറക്കിയത്.
സ്വകാര്യ ടെലികോം കമ്പനി ഇന്ത്യയിൽ 10 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ചില റീചാർജ് വൗച്ചറുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോഷീൽഡ് ആപ്പിനായി മുടക്കുന്ന 1,000 രൂപ മൊബൈൽ റീചാർജ് വൗച്ചറുകളിലൂടെ തിരികെ നൽകുന്നത് പോലെയാണ് ഈ ഓഫറുകൾ.
Also Read: Samsung Galaxy S26 Plus 512GB വേരിയന്റിന് ആമസോണിൽ വൻ വിലക്കിഴിവ്; ഓഫർ പരിമിതകാലത്തേക്ക്
1000 രൂപയുടെ റീചാർജ് വൗച്ചർ 100 രൂപ വീതമുള്ള 10 വൌച്ചറുകളായി ലഭിക്കും. ഇത് മൈജിയോ ആപ്പിൽ ക്രെഡിറ്റാകുന്നു. 399 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള അൺലിമിറ്റഡ് 5-ജി പ്രീപെയ്ഡ് പ്ലാനുകൾ വാങ്ങുമ്പോൾ 100 രൂപയുടെ ഓരോ വൗച്ചറിലൂടെ കിഴിവ് ലഭിക്കും.
2026 സെപ്റ്റംബർ 26 മുതൽ ജിയോഷീൽഡ് ഓഫർ ലഭ്യമാണ്. കുട്ടികളുടെയോ മുതിർന്ന പൗരന്മാരുടെയോ ഫോണിൽ ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിനുമുകളിലോ ഉള്ള വേർഷനും, ഇരുവർക്കും ആക്ടീവായ ജിയോ നമ്പറും ഉണ്ടായിരിക്കണം. രക്ഷിതാക്കൾക്കുള്ള JioThings ആപ്പ് നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ് ലഭിക്കുന്നത്. ഒക്ടോബർ 1 മുതൽ ഇത് ഐഒഎസ്സിലും ഉൾപ്പെടുത്തുന്നുണ്ട്.