ഈ പാക്കേജിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ ജിയോഹോട്ട്സ്റ്റാർ ആസ്വദിക്കാം
എയർടെല്ലിന്റെ 398 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്
പ്ലാനിൽ ഡാറ്റയും കോളിങ്ങും എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
ഇന്ത്യയിലെ പ്രധാന ടെലികോമുകളിലൊന്നായ Airtel തരുന്ന ഒരു പ്ലാനിനെ കുറിച്ച് നോക്കിയാലോ! ഫ്രീയായി JioHotstar അനുവദിച്ചിട്ടുള്ള ഒരു പെർഫെക്ട് പ്രീ പെയ്ഡ് പാക്കേജാണിത്. ഈ പ്ലാനിന് 400 രൂപയിലും താഴെ മാത്രമാണ് വില വരുന്നത്.
SurveyAirtel Free JioHotstar പ്ലാൻ
ഈ പാക്കേജിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ ജിയോഹോട്ട്സ്റ്റാർ ആസ്വദിക്കാം. മുമ്പ് Disney+ Hotstar ആയി അറിയപ്പെട്ടിരുന്ന ഒടിടി ജിയോസിനിമയുമായി ലയിച്ചാണ് ജിയോഹോട്ട്സ്റ്റാറായത്. ഇപ്പോൾ മലയാളത്തിലടക്കം നിരവധി പുത്തൻ റിലീസുകളും ജിയോഹോട്ട്സ്റ്റാറിലാണ്. ഈ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലേക്കും ആക്സസ് നേടാൻ എയർടെൽ റീചാർജിലൂടെ സാധിക്കും.
പരസ്യങ്ങളോട് കൂടി ലൈവ് സ്പോർട്സ്, സിനിമകൾ, വെബ് സീരീസുകൾ എന്നിവ ആസ്വദിക്കാനുള്ള ആക്സസാണിത്. ഒരു മൊബൈൽ ഡിവൈസിൽ മാത്രമാണ് സബ്സ്ക്രിപ്ഷൻ.

Airtel Cheapest Plan: കൂടുതലറിയാം
ഇത് താരതമ്യേന വില കുറഞ്ഞ എയർടെൽ പാക്കേജാണ്. ഭാരതി എയർടെല്ലിന്റെ 398 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. പ്ലാനിൽ ഡാറ്റയും കോളിങ്ങും എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കേജിന്റെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.
കോളിങ്: ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, STD, റോമിംഗ് കോളിങ് സേവനം ലഭിക്കുന്നു. 28 ദിവസത്തേക്കാണ് കോളിങ് സേവനങ്ങൾ.
ഡാറ്റ: ഈ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ ലഭിക്കും. പ്രതിദിനം അനുവദിച്ച 2GB ഡാറ്റ തീർന്നാൽ, വേഗത 64 Kbps ആയി കുറയും. 5ജി ഫോണും കവറേജുമുള്ളവർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
SMS: ദിവസേന 100 SMS തരുന്ന എയർടെൽ പാക്കേജാണിത്.
ടെലികോം സേവനങ്ങളും ജിയോഹോട്ട്സ്റ്റാറും മാത്രമല്ല, ഈ പാക്കേജിൽ സൗജന്യ ഹലോട്യൂൺസ് സേവനവും ലഭിക്കുന്നു.
JioHotstar Plans
ടെലികോം റീചാർജുകളിലൂടെയല്ലാതെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കാം. ജിയോഹോട്ട്സ്റ്റാർ മൊബൈൽ, സൂപ്പർ, പ്രീമിയം പ്ലാനുകളാണ് സബ്സ്ക്രിപ്ഷനായുള്ളത്.
149 രൂപയുടെ പ്ലാനും, 499 രൂപയുടെ പ്ലാനും മൊബൈൽ ആക്സസ് പാക്കേജുകളാണ്. യഥാക്രമം 3 മാസത്തേക്കും, ഒരു വർഷത്തേക്കും സബ്സ്ക്രിപ്ഷൻ ലഭിക്കും.
Rs 299 പ്ലാൻ, Rs 899 പ്ലാൻ എന്നിവ ജിയോഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ പ്ലാനാണ്. 1499 രൂപയുടെ പാക്കേജാണ് ആപ്പിലേക്കുള്ള പ്രീമിയം പ്ലാൻ. ഇതിൽ മാത്രമാണ് പരസ്യരഹിത സ്ട്രീമിങ് അനുവദിച്ചിരിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile