ജിയോയിൽ അൺലിമിറ്റഡ് 5ജി ലഭിക്കുന്ന നിരവധി പാക്കേജുകളുണ്ട്
ഇതിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് ഒടിടികൾ കൂടിയുണ്ട്
ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്
Jio Unlimited 5G Plan: അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും തരുന്ന മികച്ചൊരു ജിയോ പ്ലാൻ നോക്കിയാലോ! ജിയോ 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ അനുവദിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് ഡാറ്റയുമാണ് പാക്കേജിൽ അനുവദിച്ചിട്ടുള്ളത്.
Surveyതുച്ഛ വിലയിൽ Jio Unlimited 5G Plan
ജിയോയിൽ അൺലിമിറ്റഡ് 5ജി ലഭിക്കുന്ന നിരവധി പാക്കേജുകളുണ്ട്. ഇവിടെ വിവരിക്കുന്നത് ഒരു പെർഫെക്ട് പ്രീ-പെയ്ഡ് പ്ലാനാണ്. ഇതിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് ഒടിടികൾ കൂടിയുണ്ട്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.

എല്ലാ നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളുണ്ട്. ദിവസേന 100 SMS-ഉം ഈ പ്ലാനിൽ ഉൾപ്പെടുന്നു. പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റയാണ് പ്ലാനിൽ കൊടുത്തിരിക്കുന്നത്. ഇത് 84 ദിവസത്തേക്ക് ആകെ 168 GB ഡാറ്റ നൽകുന്നു. ദിവസ ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി പരിമിതപ്പെടും. 2GB പ്രതിദിന പരിധി 4ജിയും അതിൽ കുറഞ്ഞ സ്പീഡ് കണക്ഷനുള്ളവർക്കും വേണ്ടിയാണ്. പ്രതിദിനം 100 എസ്എംഎസ്സും പ്ലാനിൽ നിന്ന് നേടാം.
5G കവറേജുള്ള ഇടത്ത്, 5ജി മൊബൈലിൽ അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. ടെലികോം സേവനങ്ങളല്ല, പ്ലാനിലെ പ്രധാന ആകർഷണം. രണ്ട് വമ്പൻ ഒടിടികൾ പാക്കേജിൽ കൊടുത്തിരിക്കുന്നു. 84 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ ആക്സസ് നേടാം. ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനാണ് പ്ലാനിലുള്ളതെന്ന് ശ്രദ്ധിക്കുക. 720p HD ക്വാളിറ്റിയിൽ, 2 ഉപകരണങ്ങളിലേക്കാണ് ആക്സസ് ലഭിക്കുക.
ജിയോ പ്ലാനിൽ നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. 90 ദിവസത്തേക്കുള്ള ഹോട്ട്സ്റ്റാറിന്റെ മൊബൈൽ/ടിവി സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
Jio Rs 1029 Plan: ആനുകൂല്യങ്ങൾ
റിലയൻസ് ജിയോയുടെ 1029 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പാക്കേജിൽ ദിവസച്ചെലവ് 12.25 രൂപയാണ്. എന്നുവച്ചാൽ 12 രൂപ ചെലവാക്കിയാൽ, അൺലിമിറ്റഡ് കോളുകളും ഡാറ്റയും മാത്രമല്ല ലഭിക്കുന്നത്. 2 കിടിലൻ ഒടിടി പാക്കേജുകൾ കൂടി ചേർന്നതാണ് 1029 രൂപയുടെ പാക്കേജ്. അതിനാൽ ഈ പ്രീ-പെയ്ഡ് പ്ലാൻ ഒരു നഷ്ടമാകില്ല. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും, എന്റർടെയിൻമെന്റ് ആക്സസ് വേണ്ടവർക്കും പ്ലാൻ തെരഞ്ഞെടുക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile