Jio Super Plan; 90 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ്ങും!

ദീർഘകാല വാലിഡിറ്റിയും മികച്ച ഡാറ്റ ആനുകൂല്യങ്ങളും ചേർന്ന Reliance Jio പ്ലാൻ നോക്കിയാലോ! സാധാരണയായി 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ദിവസവും 2GB ഹൈ-സ്പീഡ് ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഇതിലുണ്ട്. അധികമായി 20GB ബോണസ് ഡാറ്റ കൂടി ലഭിക്കുന്ന പ്ലാനാണിത്. ഈ പ്രീപെയ്ഡ് പ്ലാനിൽ മൂന്ന് മാസത്തോളം റീചാർജ് ടെൻഷനില്ല എന്നതാണ് ഹൈലൈറ്റ്. അധിക ഒടിടി ഓഫറുകൾ കൂടി ബണ്ടിൽ ചെയ്ത് വരുന്ന പ്ലാനിന് ദിവസച്ചെലവ് 9.9 രൂപ മാത്രമാണ്. 4ജി വരിക്കാർക്കും 5ജി വരിക്കാർക്കും ഒരുപോലെ പ്രയോജനകരമാകുന്ന ജിയോയുടെ ഈ പെർഫെക്റ്റ് പ്ലാനിനെ കുറിച്ച് വിശദമായി പരിശോധിക്കാം.

Jio 90 Days Plan: വിശദാംശങ്ങൾ

899 രൂപയുടെ ജിയോ പ്ലാനിലാണ് കൃത്യമായി 90 ദിവസത്തെ വാലിഡിറ്റി ഉൾപ്പെടുന്നത്. മുമ്പ് 98 ദിവസത്തെ വാലിഡിറ്റിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായി 90 ദിവസമാക്കി ചുരുക്കിയിരിക്കുന്നു. എന്നാലും 4ജി ഫോൺ ഉപയോഗിക്കുന്നവർക്കും 5ജി ഫോൺ ഉപയോഗിക്കുന്നവർക്കും ബണ്ടിൽ കണക്കിന് ഇന്റർനെറ്റ് ഉപയോഗിക്കാമെന്നതാണ് നേട്ടം. 900 രൂപയിലും താഴെയാണ് പ്ലാനിന്റെ ചെലവെന്നതും ഓരോ മാസവും റീചാർജ് ചെയ്യേണ്ടെന്നതും പ്ലാനിന്റെ പ്രത്യേകതയാണ്.

Jio 899 Plan: ആനുകൂല്യങ്ങൾ

  1. വാലിഡിറ്റി: 90 ദിവസത്തെ വാലിഡിറ്റി
  2. വോയിസ് കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി കോളുകൾ സൗജന്യമായി ആസ്വദിക്കാം.
  3. ഡാറ്റ: ദിവസേന 2 GB ഹൈ-സ്പീഡ് ഡാറ്റയുണ്ട്. ഇത് മൊത്തം വാലിഡിറ്റിയിലേക്ക് നോക്കുമ്പോൾ 180 GB ആണ്. ഈ ഡാറ്റയ്ക്ക് പുറമെ 20 ജിബി ഡാറ്റയും അധികമായി ചേർത്തിട്ടുണ്ട്. അതായത് 200 ജിബി 90 ദിവസത്തേക്ക് 4ജി വരിക്കാർക്ക് ആസ്വദിക്കാം.
  4. അൺലിമിറ്റഡ് 5G: പരിധിയില്ലാതെ സൗജന്യമായി 5G ഡാറ്റ ലഭിക്കും. ഇതിൽ ജിയോ 5G കവറേജ് ലഭിക്കുന്ന പ്രദേശത്ത്, 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ ലിമിറ്റില്ലാതെ 5ജി ലഭിക്കും.
  5. എസ്എംഎസ്: പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ ആസ്വദിക്കാം.
  6. അധിക ആനുകൂല്യങ്ങൾ: ജിയോ ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ ക്ലൗഡ് തുടങ്ങിയവ ഫ്രീ.
  7. എഐ ഓഫറുകൾ: 18 മാസത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കും. കാൻവ സബ്സ്ക്രിപ്ഷനും ജിയോയുടെ 899 രൂപയുടെ റിലയൻസ് ജിയോ പാക്കേജിൽ നിന്ന് നേടാം.

പ്ലാൻ ആർക്കൊക്കെ പ്രയോജനകരം?

ഡാറ്റ നോക്കി പ്ലാനെടുക്കുന്നവർക്ക് ഇത് വളരെ മികച്ച ഓപ്ഷനാണ്. സാധാരണ അൺലിമിറ്റഡ് 5ജിയിൽ 3ജിബി 4ജി ഡാറ്റയാണ് പരമാവധി ലഭിക്കുന്നത്. എന്നാൽ 899 രൂപ പാക്കേജിൽ 4ജി വരിക്കാരും നിരാശപ്പെടേണ്ടതില്ല. ദിവസവും 2GB ഡാറ്റയ്ക്ക് പുറമെ 20GB അധിക ഡാറ്റയും ഇതിലുണ്ട്. അതിനാൽ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, സിനിമ ഡൌൺലോഡിങ് എന്നിവയ്ക്കെല്ലാം ഇതിണങ്ങും. ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോളുകൾ, മീറ്റിംഗുകൾ എന്നിവയ്ക്കും 5ജി, 4ജി ഡാറ്റ പ്രയോജനകരമാകും.

JioHotstar കൂടി പ്ലാനിൽ ഉൾപ്പെടുന്നതിനാൽ ഒടിടി പ്രേമികൾക്കും പ്ലാൻ നഷ്ടമാകില്ല. 84 ദിവസത്തെ പ്ലാനുകളിൽ നിന്നും 6 ദിവസം അധികം വാലിഡിറ്റിയും കൂടി ഈ പാക്കേജിലുണ്ട് എന്നതും ശ്രദ്ധിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile