ചൈനയുടെ 10ജി ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കി
അത്യാധുനിക 50G പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് (PON) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ 10ജി പ്രവർത്തിക്കുന്നത്
2 മണിക്കൂറിൽ ഡൌൺലോഡാകുന്ന സിനിമകളും ഹെവി ഫയലുകളും ഇനി രണ്ട് സെക്കൻഡിൽ കിട്ടും
India 5G-യിൽ നിന്ന് 6G-യിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ യൂറോപ്യൻ, അമേരിക്കൻ നാടുകളെയും ഞെട്ടിച്ച് സ്പീഡിൽ കുതിച്ചുനാട്ടം നടത്തിയിരിക്കുകയാണ് നമ്മുടെ അയൽക്കാർ. China 10G സ്പീഡിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിച്ചു.
Surveyചൈന യൂണികോമുമായി സഹകരിച്ചാണ് ഹുവായ് ചൈനയിലെ ആദ്യത്തെ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് കൊണ്ടുവന്നത്. ചൈനയുടെ 10ജി ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നുവെന്ന് ചൈനീസ് മാധ്യമമായ മൈഡ്രൈവേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം മുതൽ ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സിയോംഗൻ ന്യൂ ഏരിയയിൽ അൾട്രാ-ഹൈ-സ്പീഡ് നെറ്റ്‌വർക്ക് ലഭ്യമാക്കി. അത്യാധുനിക 50G പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് (PON) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ 10ജി പ്രവർത്തിക്കുന്നത്. 2 മണിക്കൂറിൽ ഡൌൺലോഡാകുന്ന സിനിമകളും ഹെവി ഫയലുകളും ഇനി രണ്ട് സെക്കൻഡിൽ കിട്ടും.

ചൈനയുടെ 10G അപ്ഗ്രേഡ്
ചൈനയിലെ അൾട്രാ ഹൈ-സ്പീഡ് സാങ്കേതികവിദ്യ വിനോദത്തിലും വിദ്യാഭ്യാസത്തിലും അങ്ങനെ സർവ്വ മേഖലകളിലും പ്രയോജനപ്പെടുത്താനാകും. 10G ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത വർധിപ്പിക്കുന്നതിന് മാത്രമായുള്ളതല്ല. ശരിക്കും ഇത് വരിക്കാരുടെ ജീവിതശൈലിയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ബ്രോഡ്‌ബാൻഡ് കണക്ഷനാണ് ചൈനയിൽ തുടങ്ങിയിരിക്കുന്നത്. വെർച്വൽ റിയാലിറ്റി അനുഭവം വർദ്ധിപ്പിക്കുന്നതിന് ഇത് എന്തായാലും നിർണായകമാകും. കൂടാതെ 4K സിനിമ ഡൗൺലോഡ് ചെയ്യുന്നതിനും ഈ 10ജി സ്പീഡ് സഹായിക്കും.
China ഹൈ-സ്പീഡ് ഡാറ്റയുടെ നേട്ടങ്ങൾ
പുതിയ 10G ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്നവർക്ക് 9,834 Mbps ഡൗൺലോഡ് വേഗത കൈവരിക്കാം. അതുപോലെ 1,008 Mbps അപ്‌ലോഡ് വേഗതയും ഇതിൽ ലഭിക്കും. നെറ്റ്‌വർക്ക് ലേറ്റൻസി 3 മില്ലിസെക്കൻഡ് വരെ മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിലൂടെ ഫൈബർ നെറ്റ്‌വർക്കുകളുടെ സാധ്യതയും രാജ്യം കൂടുതൽ പ്രയോജനപ്പെടുത്തുകയാണ്.
50G PON സാങ്കേതികവിദ്യ ഗിഗാബൈറ്റിൽ നിന്ന് മൾട്ടി-ഗിഗാബൈറ്റ് പെർഫോമൻസിലേക്കുള്ള അപ്ഗ്രേഡാണ് സാധ്യമാക്കുന്നത്. ഇത് ക്ലൗഡ് ഗെയിമിംഗ്, റിമോട്ട് സർജറികൾക്ക് പ്രയോജനപ്പെടുന്നു. അതുപോലെ 8K സ്ട്രീമിംഗ്, AI-ഡ്രൈവൺ സ്മാർട്ട് ഹോമുകൾ എന്നിവയ്ക്കെല്ലാം ഈ ഹൈ-സ്പീഡ് പ്രയോജനപ്പെടും.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan
India 5G ടു 6G
ഭാരത് 6G വിഷനിലൂടെ 2030-ഓടെ 6G അവതരിപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ചിലപ്പോൾ ഇതിനേക്കാൾ മുന്നേ രാജ്യത്ത് 6ജി അവതരിപ്പിച്ചേക്കും. ഇപ്പോൾ 773 ജില്ലകളിലും 4.69 ലക്ഷം BTS-കളിലുമാണ് 5G വിന്യസിച്ചിട്ടുള്ളത്.
6G (IMT-2030) വിന്യാസത്തിനുള്ള നിരവധി ഫ്രീക്വൻസി ബാൻഡുകളെ കുറിച്ച് ITU ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ടെലികോം സേവന ദാതാക്കൾ 2G, 3G, 4G, 5G, ഭാവിയിലെ 6G സേവനങ്ങൾക്കുള്ള സ്പെക്ട്രം ലേലത്തിലൂടെ നേടിയിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile