കേരളക്കരയുടെ ഫേവറിറ്റ്, Vivo 5ജിയ്ക്ക് ആമസോണിൽ വില കുറഞ്ഞു, അധിക നേരം ഓഫർ കാണില്ല

കേരളക്കരയുടെ ഫേവറിറ്റ്, Vivo 5ജിയ്ക്ക് ആമസോണിൽ വില കുറഞ്ഞു, അധിക നേരം ഓഫർ കാണില്ല

മിഡ് റേഞ്ച് സ്മാർട്ട് ഫോൺ പ്രേമികളാണല്ലോ മിക്ക മലയാളികളും. എങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട മോഡലുകളിലൊന്നായ Vivo T4 Pro 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം. അതും 25000 രൂപ റേഞ്ചിൽ 5ജി വിവോ ഇപ്പോൾ കിട്ടും.

Digit.in Survey
✅ Thank you for completing the survey!

ഇതിന് ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ കിഴിവ് ആമസോണിൽ ലഭ്യമാണ്. 50എംപി ട്രിപ്പിൾ ക്യാമറയും 6500എംഎഎച്ച് ബാറ്ററിയുമുള്ള ഹാൻഡ്സെറ്റാണിത്. ആമസോണിലെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Vivo T4 Pro 5G Amazon Offer

മിഡ്-റേഞ്ച് സെഗ്‌മെന്റിൽ 30000 രൂപയ്ക്കും താഴെയായാണ് വിവോ ഈ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. ശക്തമായ പെർഫോമൻസ്, മഴക്കാലത്തും എവിടെയും കൊണ്ടുപോകാവുന്ന ഡ്യൂറബിലിറ്റിയും ഇതിനുണ്ട്. ഫോണിന്റെ ഹൈലൈറ്റ് ട്രിപ്പിൾ ക്യാമറയും, അതിശയനെ പോലുള്ള ബാറ്ററിയുമാണ്.

സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലും കേരളത്തിലെ റീട്ടെയിൽ ഷോപ്പുകളിലും ഇപ്പോൾ 28000 രൂപ റേഞ്ചിൽ വിൽക്കുന്നു. എന്നാൽ ആമസോണിലെ പരിമിതകാല ഓഫറിലൂടെ 25000 രൂപ റേഞ്ചിൽ വാങ്ങാവുന്നതാണ്. 8GB, 128GB സ്റ്റോറേജുള്ള ഫോണാണിത്. ഇതിന് ഇപ്പോൾ ആമസോണിൽ വില 26,542 രൂപ മാത്രമാണ്. Axis, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് നേടാവുന്നതാണ്. ഇതും പരിഗണിച്ചാൽ വിവോ ടി4 പ്രോ 25000 രൂപ റേഞ്ചിൽ ലഭിക്കും.

ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 24,800 രൂപയ്ക്ക് നല്ല ഒന്നാന്തരം എക്സ്ചേഞ്ച് ഡീലും ഈ മിഡ് റേഞ്ച് ഫോണിന് ലഭിക്കുന്നുണ്ട്. ബാങ്ക് കാർഡിന് പകരം ആമസോൺ പേ ഉപയോഗിക്കുന്നവർക്കും കിഴിവ് ലഭിക്കും. ഇവർക്ക് 796 രൂപയുടെ ക്യാഷ്ബാക്ക് നേടാം. ആമസോൺ പേ അക്കൌണ്ടിലേക്ക് പണം ചേർക്കാൻ കൂപ്പൺ വേണമെന്നില്ല. നിങ്ങളുടെ യുപിഐയോ എടിഎം കാർഡോ ഉപയോഗിച്ച് ആമസോൺ പേ ബാലൻസിലേക്ക് പണം ഉൾപ്പെടുത്താനാകും. ശേഷം മൊബൈൽ പർച്ചേസ് സമയത്ത് ഇത് വിനിയോഗിച്ചാൽ മതി.

ഇനി പുതിയ ഫോൺ ഇഎംഐയിൽ വാങ്ങാൻ പ്ലാനുള്ളവരും നിരാശപ്പെടേണ്ട. കാരണം നിങ്ങൾക്ക് 933 രൂപയുടെ ഇഎംഐ ഡീൽ ആമസോൺ ഉറപ്പ് നൽകുന്നു.

6500mAh ബാറ്ററിയും സോണി ക്യാമറയും മറ്റ് ഫീച്ചറുകളും

ഫ്ലാഗ്ഷിപ്പ് സ്റ്റൈൽ ടെലിഫോട്ടോ ക്യാമറയിലൂടെ ഫോട്ടോഗ്രാഫി ഈ ഫോണിൽ ലഭിക്കും. യാത്ര ചെയ്യുന്നവർക്കും, ഓഫീസിലേക്ക് ദൂരയാത്ര ചെയ്യേണ്ടവർക്കും ഇത് കിടിലൻ സെറ്റാണ്. കാരണം വിവോ ടി4 പ്രോയിലെ ബാറ്ററി തന്നെയാണ്.

മനോഹരമായ ഡിസൈൻ, മികച്ച ബിൽഡ് ക്വാളിറ്റിയിലുള്ള ബോഡി എന്നിവ ഫോണിന്റെ ഹൈലൈറ്റുകളാണ്.അൾട്രാ-സ്ലിം ബെസലുകളുള്ള 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ് വിവോ ഇതിൽ കൊടുത്തിട്ടുള്ളത്. ഈ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുണ്ട്.

12 ജിബി വരെ റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഇതിലുണ്ട്. മികച്ച പെർഫോമൻസ് നൽകുന്ന പ്രോസസറാണ് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ.

Vivo T4 Pro

വിവോയുടെ ക്യാമറ സിസ്റ്റവും വളരെ മികച്ചതാണ്. ഇതിൽ വിവോ ട്രിപ്പിൾ ക്യാമറ കൊടുത്തിരിക്കുന്നു. ഫോണിലെ പ്രൈമറി ക്യാമറ f/1.79 അപ്പേർച്ചറുള്ള 50MP സോണി IMX882 OIS സെൻസറാണ്. ഇതിന് 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുണ്ട്. മൂന്നാമതായി 2MP ബൊക്കെ സെൻസറും കൊടുത്തിട്ടുണ്ട്. 2MP ബൊക്കെ ലെൻസ് പോർട്രെയ്‌റ്റ് ഷോട്ടുകൾ മനോഹരമാക്കാൻ സഹായിക്കുന്നു.

More From Digit: ഇപ്പോൾ iPhone വാങ്ങുന്നവർക്ക് ഭാഗ്യം! ആപ്പിളിന്റെ വാലന്റൈൻസ്‌ ദിന സർപ്രൈസ്

വിവോ ടി4 പ്രോയുടെ മുൻവശത്ത്, f/2.45 അപ്പേർച്ചറുള്ള 32MP സെൽഫി ക്യാമറയാണുള്ളത്. ഇത്രയും മികച്ച സെൻസറുകളാണെങ്കിലും, ഇതിലെ നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് അത്ര മികച്ച പ്രതികരണമല്ല ലഭിക്കുന്നത്.

ഫൺടച്ച് ഒഎസ് ആണ് സ്മാർട്ട് ഫോണിലെ സോഫ്റ്റ് വെയർ. ഇത് 4 പ്രധാന OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുന്നു. 90W ചാർജിംഗുള്ള 6500mAh ബാറ്ററി ഈ ഫോണിലുണ്ട്. സ്ട്രീമിംഗ്, ഗെയിമിംഗ്, ഫോട്ടോഗ്രാഫി എന്നിവയെല്ലാം ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫിലൂടെ ആസ്വദിക്കാവുന്നതാണ്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡ്യൂറബിലിറ്റിയിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്. എന്തെന്നാൽ വിവോ ടി4 പ്രോയിൽ IP68, IP69 റേറ്റിംഗുണ്ട്. ഇത് വെള്ളത്തിൽ മുങ്ങിയാലും അതുപോലെ പൊടിപടലങ്ങളെ ചെറുക്കാനും കെൽപ്പുള്ളതാണെന്ന് തെളിയിക്കുന്നു.

ഇതിനെല്ലാം പുറമെ ഫോണിൽ 3,750 mm² വിസി കൂളിംഗ് ചേമ്പർ കൂടി കൊടുത്തിരിക്കുന്നു. ഗെയിമിങ് പ്രേമികൾക്ക് ഇത് സഹായകരമായ ഫീച്ചറാണ്. എന്നിരുന്നാലും വിവോ ടി4 പ്രോയിൽ വെള്ളത്തിൽ മുങ്ങുന്നത്, ഉയർന്ന മർദ്ദത്തിലുള്ള ജെറ്റുകൾ, പൊടി എന്നിവയെ ചെറുക്കാൻ അനുവദിക്കുന്നു മെമ്മറി കാർഡ് വഴി മെമ്മറി വർധിപ്പിക്കാനാകില്ല. അതുപോലെ ഇത് എൻഎഫ്സി സപ്പോർട്ടും ചെയ്യുന്നില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo