3 മാസം ബിഗ് ബോസ് ഫ്രീ; 84 ദിവസത്തെ അൺലിമിറ്റഡ് കോളിങ്ങും 5ജി ഡാറ്റയുമായി Jio ബമ്പർ പ്ലാൻ!

3 മാസം ബിഗ് ബോസ് ഫ്രീ; 84 ദിവസത്തെ അൺലിമിറ്റഡ് കോളിങ്ങും 5ജി ഡാറ്റയുമായി Jio ബമ്പർ പ്ലാൻ!

ബിഗ് ബോസ് പ്രേമികൾക്കായി Reliance Jio ടെലികോമിൽ ലഭ്യമായ ഒരു മികച്ച പ്ലാനിനെ കുറിച്ച് അറിയാമോ? ദീർഘകാല വാലിഡിറ്റിയും ഒപ്പം 3 മാസത്തേക്ക് ഫ്രീയായി JioHotstar ഉം ലഭിക്കുന്ന പ്ലാനാണിത്. 84 ദിവസത്തെ നീണ്ട വാലിഡിറ്റിയോടെ എത്തുന്ന റീചാർജ് പാക്കേജാണിത്. പ്രതിദിനം 2GB അതിവേഗ 4G ഡാറ്റയും 5ജി കണക്റ്റിവിറ്റിയുള്ളവർക്ക് അൺലിമിറ്റഡ് 5ജിയും പ്ലാനിൽ നേടാം.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിലുടനീളം സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും എസ്എംഎസ്സും ഡാറ്റ ഓഫറുകളും ഈ ജിയോ പ്ലാനിൽ നേടാം. മോഹൻലാൽ അവതാരകനായി ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയ്ക്കും സെപ്തംബർ 6 ന് തിരികൊളുത്തി. ഇതോടെ ഫ്രീ ജിയോഹോട്ട്സ്റ്റാർ റീചാർജ് നോക്കുന്നവർക്ക് ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കാം. പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളെ കുറിച്ചും അറിയാം.

Jio 949 Plan Benefits

84 ദിവസത്തെ ദീർഘകാല കാലാവധി ഈ ജിയോ പ്ലാനിൽ ലഭ്യമാണ്. 949 രൂപയാണ് പ്ലാനിന്റെ വില. പ്രതിദിനം 2GB വീതം ജിയോ പാക്കേജിൽ നേടാം. 2GB കഴിഞ്ഞാൽ വേഗത 64kbps ആയി കുറയും. അൺലിമിറ്റഡ് 5ജിയും ജിയോയുടെ 949 രൂപ പ്ലാനിൽ ലഭ്യമാണ്. ആകെ 168GB 4G ഡാറ്റയും ജിയോ റീചാർജിൽ സ്വന്തമാക്കാം.

949 രൂപ പാക്കേജിൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് സേവനവും ലഭ്യമാണ്. പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ജിയോ 949 രൂപ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോയുടെ ട്രൂ 5ജി നെറ്റ്‌വർക്ക് ഈ റീചാർജിൽ സ്വന്തമാക്കാം.

Jio 949
AI Generated Image

3 മാസത്തേക്ക് സൗജന്യ JioHotstar മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ജിയോയുടെ 84 ദിവസത്തെ റീചാർജിൽ ലഭ്യം. ബിഗ് ബോസ് ലൈവ് കാണാനും ലൈവ് സ്പോർട്സ് മത്സരങ്ങൾക്കും, പുത്തൻ സിനിമകൾക്കും സീരീസുകൾക്കും ജിയോഹോട്ട്സ്റ്റാർ ആക്സസ് പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  • 84 ദിവസത്തെ വാലിഡിറ്റി
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ
  • അൺലിമിറ്റഡ് 5ജി
  • പ്രതിദിനം 100 SMS
  • JioTV, JioCloud ഫ്രീ ആക്‌സസ്

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile