Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ തിരയുന്നവർക്ക് Motorola Edge 70 Pro വൻ വിലക്കിഴിവിൽ വാങ്ങാം. 6500mAh-ന്റെ കൂറ്റൻ ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ 30000 രൂപയോളം കിഴിവ് മോട്ടറോള 5ജിയ്ക്ക് ലഭ്യമാണ്. ഫോണിന് നിലവിൽ 45 ശതമാനം വരെ നേരിട്ടുള്ള ഇളവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് വിലയിൽ ഒരു മികച്ച പ്രീമിയം സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് മോട്ടറോള എഡ്ജ് 70 പ്രോ 5ജിയുടെ ഓഫർ പ്രയോജനപ്പെടുത്താം. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫർ വിവരങ്ങളും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 70 Pro Price Discount Amazon

69,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 38,688 രൂപയ്ക്കാണ് മോട്ടോ ഫോൺ ഓഫറിൽ വിൽക്കുന്നത്. ആമസോണിൽ ഇത് പരിമിതകാലത്തേക്ക് അനുവദിച്ചിട്ടുള്ള വിലക്കിഴിവാണ്. 967 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. 33,850 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും മോട്ടോ എഡ്ജ് 70 പ്രോയ്ക്ക് അനുവദിച്ചിരിക്കുന്നു. സ്മാർട്ട് ഫോൺ 1,360 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read: Jio Annual Plan: ദിവസവും ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, കിടിലനൊരു വാർഷിക പ്ലാനിതാ

മോട്ടറോള എഡ്ജ് 70 പ്രോ പ്രത്യേകതകൾ

144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും 6500mAh ബാറ്ററിയുമുള്ള ഫോണാണിത്. മോട്ടോ എഡ്ജ് 70 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്പ്ലേ: 6.8 ഇഞ്ച് 1.5K എക്‌സ്ട്രീം അമോലെഡ് സ്ക്രീനുള്ള സ്മാർട്ട് ഫോണിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 5200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുമുണ്ട്.
  • ബാറ്ററി: മോട്ടറോള എഡ്ജ് 70 പ്രോയിൽ 6500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇതിന് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്.
  • ക്യാമറ: മോട്ടോ എഡ്ജ് 70 പ്രോയിൽ രണ്ട് ഡ്യുവൽ ക്യാമറയും 50MP ഓട്ടോഫോക്കസ് സപ്പോർട്ടുള്ള സെൽഫി ക്യാമറയുമുണ്ട്. ഫോണിന്റെ പ്രൈമറി സെൻസർ 50MP LYTIA-710 ആണ്. ഇതിൽ 50MP അൾട്രാ-വൈഡ് സെൻസർ കൂടിയുണ്ട്.
  • പ്രൊസസർ: 4nm ഡൈമൻസിറ്റി 8500 Extreme ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
  • കണക്റ്റിവിറ്റി: 5G സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.4, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കായി എൻ‌എഫ്‌സി സപ്പോർട്ടും ലഭിക്കുന്നുണ്ട്.
  • സോഫ്റ്റ്‌വെയർ: മോട്ടറോള എഡ്ജ് 70 പ്രോയിൽ ആൻഡ്രോയിഡ് 16 ഒഎസ് സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. ഹലോ യുഐ ഒഎസ് വേർഷനാണ് ഫോണിലുള്ളത്.
  • ഡ്യൂറബിലിറ്റി: കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുള്ള ഫോണിൽ മെറ്റൽ ഫ്രെയിം ബോഡിയാണുള്ളത്. ഇതിന് IP68, IP69 റേറ്റിംഗിങ്ങുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile