200MP ക്യാമറയുമായി Motorola Edge 70 Neo; സാംസങ്ങിന്റെ വിപണി പിടിക്കുമോ പുതിയ ഫോൺ?

200MP ക്യാമറയുമായി Motorola Edge 70 Neo; സാംസങ്ങിന്റെ വിപണി പിടിക്കുമോ പുതിയ ഫോൺ?

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന സാംസങ്ങിന് എതിരാളിയായി Motorola Edge 70 Neo വരുന്നു. വിപ്ലവകരമായ 200MP മെയിൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോഗ്രാഫി എക്സ്പീരിയൻസും അതിവേഗ 5G കണക്റ്റിവിറ്റിയുമുള്ള മോട്ടറോള 5ജി ഹാൻഡ്സെറ്റ് സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. പ്രീമിയം ഫോണുകൾക്കായി വലിയ തുക മുടക്കാൻ ആഗ്രഹിക്കാത്തവർക്ക് ഒരു മികച്ച ഫോണായി മോട്ടോ എഡ്ജ് 70 നിയോ അനുയോജ്യമാകും. സ്മാർട്ട് ഫോണിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളും ഏകദേശ വിലയും അറിയാം. ലോഞ്ചിന് മുന്നോടിയായി പുറത്തുവന്ന വിവരങ്ങളും ഇവിടെ നൽകുന്നു.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 70 Neo India Launch Details

മോട്ടറോള എഡ്ജ് 70 നിയോ ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ 2026 സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ മാസത്തിലോ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഫോണിന്റെ ലോഞ്ച് തീയതിയും വിലയും ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി ഇനിയും കാത്തിരിക്കണം.

മോട്ടറോള എഡ്ജ് 70 നിയോ പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ

മോട്ടോറോള എഡ്ജ് 70 നിയോയ്ക്ക് ഏകദേശം 6.3 മുതൽ 6.4 ഇഞ്ച് വരെ വലിപ്പമായിരിക്കും ഉണ്ടാകുക. മെലിഞ്ഞ ഡിസൈനിലായിരിക്കും ഫോൺ അവതരിപ്പിക്കുന്നത്. ഈ കോംപാക്റ്റ് pOLED ഡിസ്‌പ്ലേ മോഡലിന് 1.5K ക്വാളിറ്റിയായിരിക്കും കൊടുക്കുക. ഇതിന് ഉയർന്ന റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാം.

സ്മാർട്ട് ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7450 ചിപ്‌സെറ്റായിരിക്കും. അല്ലെങ്കിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7-സീരീസ് പ്രോസസർ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

പുതിയ മോട്ടറോള ഫോണിൽ 5,000mAh ബാറ്ററി ഉൾപ്പെടുത്താനാണ് സാധ്യത. ഇത് 68W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും. IP68, IP69 റേറ്റിംഗും മോട്ടോറോള എഡ്ജ് 70 നിയോയ്ക്ക് നൽകിയേക്കും.

ക്യാമറയിലേക്ക് വന്നാൽ 50MP LYTIA 710 പ്രൈമറി ക്യാമറയാകും ഉൾപ്പെടുത്തുക. 50MP അൾട്രാ-വൈഡ് സെൻസർ, 10MP ടെലിഫോട്ടോ സെൻസറും നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന.

Also Read: ആമസോണിൽ വൻ ഡിസ്കൗണ്ടിൽ Redmi Note 15 Pro 5G; 200MP ക്യാമറയും 6580mAh കരുത്തുറ്റ ബാറ്ററിയും!

Motorola Edge 70 Neo Expected Price Details

പ്രാഥമിക വിവരങ്ങളും റിപ്പോർട്ടുകളും അനുസരിച്ച്, മോട്ടോറോള എഡ്ജ് 70 നിയോ 40,000 രൂപയിൽ താഴെ വിലയുള്ള ഫോണാകും. ലോഞ്ചിന് ശേഷം മോട്ടോറോള ഇന്ത്യയുടെ ഇ-സ്റ്റോർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും വിൽപ്പനയുണ്ടാകുമെന്നാണ് സൂചന.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile