Gold Price Today: പവന് 1640 രൂപ കൂടി, കേരളത്തിൽ സ്വർണ വില റെക്കോഡിന് അടുത്ത്

Gold Price Today: പവന് 1640 രൂപ കൂടി, കേരളത്തിൽ സ്വർണ വില റെക്കോഡിന് അടുത്ത്

സംസ്ഥാനത്ത് ഇന്ന് Gold Price ൽ വർധനവ്. പവന് 1640 രൂപ വർധിച്ച് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഒന്നേകാൽ ലക്ഷം രൂപയായി. ഗ്രാമിന് 205 രൂപയാണ് ഇന്ന് കൂടിയത്. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വർണവില വർധിക്കാൻ കാരണം. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലെയും ഇന്നത്തെ സ്വർണവില വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Gold Price Kerala

കഴിഞ്ഞ ആഴ്ച തുടരെ തുടരെ സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്വര്‍ണ വില പവന് 1640 രൂപ വര്‍ധിച്ച് 1,16,480 രൂപയാണ്. ഒരു ഗ്രാമിന് 205 രൂപ ഉയർന്ന് 14,355 രൂപയുമായി. എങ്കിലും ജനുവരി 29 ലെ സർവ്വകാല റെക്കോഡ് ഇത് മറികടന്നിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിലോ ഇന്ന് വൈകുന്നേരമോ സ്വർണ വില ഇനിയും ഉയർന്നേക്കും. അങ്ങനെയെങ്കിൽ 1,31,160 രൂപയെന്ന റെക്കോഡ് വില മറികടന്നേക്കും.

24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 15659 രൂപയാകുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 11744 രൂപയാണ്. 22 കാരറ്റ് ഗ്രാം സ്വർണത്തിന്റെ വില 14,355 രൂപയാണ്.

Also Read: അസ്സൽ ഓഫറെത്തി! 50MP Dual ക്യാമറ Motorola സ്മാർട്ട് ഫോൺ 18000 രൂപയ്ക്ക് താഴെ വാങ്ങാം

ഈ മാസത്തെ ഉയർന്ന വിലയും ഇതല്ല. ഫെബ്രുവരിയിലെ ഉയര്‍ന്ന വില 1,17,760 രൂപയാണ്. ഫെബ്രുവരി 4 ബുധനാഴ്ചയായിരുന്നു ഈ നിരക്കിൽ സ്വർണം വ്യാപാരം നടത്തിയത്. എന്നാൽ ഇതിൽ നിന്നും 1,280 രൂപയുടെ വ്യത്യാസം മാത്രമാണ് ഇന്നത്തെ നിരക്കിലുള്ളത്.

Gold Price February 2026

  • ഫെബ്രുവരി 1: 117760 രൂപ
  • ഫെബ്രുവരി 2: 1,11,120 രൂപ (രാവിലെ), 1,07,920 രൂപ (ഉച്ചയ്ക്ക്), 1,09,920 രൂപ (വൈകുന്നേരം), 1,12,320 രൂപ (വൈകുന്നേരം)
  • ഫെബ്രുവരി 3: 1,11,280 രൂപ (രാവിലെ), 1,12,880 രൂപ (ഉച്ചയ്ക്ക്)
  • ഫെബ്രുവരി 4: 1,17,720 രൂപ (രാവിലെ), 1,16,920 (വൈകുന്നേരം)
  • ഫെബ്രുവരി 5: 1,13,240 രൂപ
  • ഫെബ്രുവരി 6: 1,11,720 രൂപ (രാവിലെ), 12720 (ഉച്ചയ്ക്ക്)
  • ഫെബ്രുവരി 7: 1,14,840 രൂപ
  • ഫെബ്രുവരി 8: 1,14,840 രൂപ
  • ഫെബ്രുവരി 9: 1,16,480 രൂപ

സ്വർണവില ഇന്ത്യൻ നഗരങ്ങളിൽ (22 കാരറ്റ്) ഒരു ഗ്രാമിന്

ഡൽഹി: 14369 രൂപ
മുംബൈ: 14,354 രൂപ
ചെന്നൈ: 16801 രൂപ
ബെംഗളൂരു: 14,354 രൂപ
ഹൈദരാബാദ്: 14354 രൂപ
കൊൽക്കത്ത: 14,354 രൂപ
തിരുവനന്തപുരം: 14,354 രൂപ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo