ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan

ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan
HIGHLIGHTS

ദീർഘകാലത്തേക്ക് വാലിഡിറ്റി വരുന്ന, 365 ദിവസത്തെ പ്ലാനാണ് ഇവിടെ വിവരിക്കുന്നത്

ഈ പ്ലാൻ പ്രതിദിനം വെറും 5 രൂപയ്ക്ക് ആനുകൂല്യങ്ങൾ നൽകുന്നു

ഇതിൽ സൗജന്യ കോളിംഗും എസ്എംഎസും എയർടെൽ വാഗ്ദാനം ചെയ്യുന്നു

38 കോടിയലധികം വരിക്കാരുള്ള ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയാണ് Airtel. നിങ്ങൾ എയർടെൽ സിം ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു ബജറ്റ് പ്ലാൻ പറഞ്ഞുതരാം. ദീർഘകാലത്തേക്ക് വാലിഡിറ്റി വരുന്ന, 365 ദിവസത്തെ പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. ശരിക്കും ബിഎസ്എൻഎൽ തരുന്ന പോലുള്ള ലാഭകരമായ ഒരു പാക്കേജാണിത്.

ഈ പ്ലാൻ പ്രതിദിനം വെറും 5 രൂപയ്ക്ക് ആനുകൂല്യങ്ങൾ നൽകുന്നു. ഇതിൽ സൗജന്യ കോളിംഗും എസ്എംഎസും എയർടെൽ വാഗ്ദാനം ചെയ്യുന്നു. താങ്ങാനാവുന്ന റീചാർജ് ഓപ്ഷനുകൾ തേടുന്ന നിരവധി വരിക്കാരെ ആകർഷിക്കുന്നു. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Airtel 365 ദിവസത്തെ പ്ലാൻ

ദശലക്ഷക്കണക്കിന് വരിക്കാർക്ക് ഡാറ്റ വേണ്ടാത്ത പ്രീ-പെയ്ഡ് പ്ലാനുകൾ ആവശ്യമാണ്. ഇതിനെ തുടർന്ന് ടെലികോം കമ്പനികളോട് പ്ലാനുകൾ പുറത്തിറക്കാൻ ട്രായ് ആവശ്യപ്പെട്ടു. ഇങ്ങനെയാണ് എയർടെലും ഡാറ്റയില്ലാത്ത വാർഷിക റീചാർജ് പ്ലാൻ ആരംഭിച്ചത്.

365 ദിവസത്തിൽ അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്സും ലഭിക്കുന്ന പ്ലാനാണ് എയർടെൽ കൊണ്ടുവന്നത്. ഇതിന് വെറും 1849 രൂപ മാത്രമാണ് ചെലവാകുന്നത്. വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവരും അധികം ഡാറ്റ ഉപയോഗിക്കാത്തവും ഈ വാർഷിക പ്ലാനിൽ റീചാർജ് ചെയ്യാം. പതിവ് റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്തായാലും 1849 രൂപയുടെ പ്ലാൻ മികച്ച ഓപ്ഷനാണ്.

1849 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ

ഈ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു വർഷം മുഴുവൻ വാലിഡിറ്റി തരുന്നു. എല്ലാ ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ലഭിക്കുന്നു. 365 ദിവസമാണ് എയർടെൽ തരുന്ന വാലിഡിറ്റി. ഇതിൽ ആകെ 3600 സൗജന്യ എസ്എംഎസുകളും ലഭിക്കും.

Also Read: 365 ദിവസത്തേക്ക് ഒറ്റത്തവണ റീചാർജ് ചെയ്യാം, Jio Unlimited 5G കിട്ടും, ദിവസച്ചെലവ് 10 രൂപ പോലുമില്ല!

അതേസമയം, എയർടെലും ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കും തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് എത്തിക്കാനുള്ള സംരഭമാണിത്. വിദൂരപ്രദേശങ്ങളിൽ വരെ ഫാസ്റ്റ് ഇന്റർനെറ്റ് സേവനങ്ങളും കണക്റ്റിവിറ്റിയും ഇതിലൂടെ ലഭ്യമാക്കുന്നു.

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനം നൽകാനാണ് എയർടെലും മസ്‌കും പങ്കാളിത്തത്തിലായത്. ഇതിനായി ഇന്ത്യൻ ടെലികോം കമ്പനി സ്‌പേസ് എക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ രാജ്യത്ത് നൽകുന്നതിന് ആവശ്യമായ അനുമതികൾ നേടുന്നതിനെ ആശ്രയിച്ചിരിക്കും ഇത് മുന്നോട്ട് പോകുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo