ഫ്ലാഗ്ഷിപ്പിന് ബ്യൂട്ടിയില്ലെന്ന് ആരാ പറഞ്ഞേ! Vivo V70 സീരീസിൽ Zeiss ട്യൂൺഡ് മൂന്ന് 50MP സെൻസറുകളും

ഫ്ലാഗ്ഷിപ്പിന് ബ്യൂട്ടിയില്ലെന്ന് ആരാ പറഞ്ഞേ! Vivo V70 സീരീസിൽ Zeiss ട്യൂൺഡ് മൂന്ന് 50MP സെൻസറുകളും

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡായ വിവോയുടെ Vivo V70 സീരീസ് വരുന്നു. ജനപ്രിയമായ വിവോ വി50, വി60 ഫോണുകൾക്ക് ശേഷമാണ് വിവോ വി70 മോഡലെത്തുന്നത്. ഇതിൽ വിവോ വി70, വി70 എലൈറ്റ് എന്നീ മോഡലുകലാണ് ഇതിൽ നൽകിയിരിക്കുന്നത്. V70 ഫോണിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാകും കൊടുക്കുന്നത്. വി70 എലൈറ്റിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റും നൽകിയേക്കും.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇത് മാത്രമല്ല സ്മാർട്ട് ഫോണുകളുടെ ഹൈലൈറ്റ്. വിവോ വി70 ഫോണിൽ 50MP Zeiss ലെൻസാണ് മുൻവശത്തും പിൻവശത്തും കൊടുക്കുന്നത്. ഇപ്പോഴിതാ സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ചും വിവരങ്ങൾ വരുന്നു.

Vivo V70 Series Launch in India

സ്മാർട്ട് ഫോൺ ഇതിനകം ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഉടൻ വരുന്നു എന്ന ടാഗ് ലൈനിലാണ് വിവോ വി70 കൊടുത്തിരിക്കുന്നത്. ഇത് ഫെബ്രുവരി പകുതി മാസത്തോടെ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവോ വി70 സീരീസ് ഫെബ്രുവരി 17 നാകും ലോഞ്ച് ചെയ്യുന്നതെന്ന് അഭിഷേക് യാദവ് ടിപ്സ്റ്റർ പങ്കുവച്ചു. എന്നാൽ കൃത്യമായ തീയതിയിൽ ഇനിയും വിവോ ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.

Vivo V70 Series Camera

ഇനി വിവോ വി70, വി70 എലൈറ്റിന്റെ ക്യാമറ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാം. വിവോ വി70 സീരീസിന് പിന്നിൽ ഓട്ടോഫോക്കസ് പിന്തുണയ്ക്കുന്ന ക്യാമറയാണുള്ളത്.

vivo v70

സോണി IMX766 ലെൻസാണ് പ്രൈമറി ക്യാമറയിൽ ഉപയോഗിക്കുന്നത്. 50MP ZEISS OIS മെയിൻ ക്യാമറയാണ് കൊടുക്കുന്നതെന്നാണ് വിവരം. സോണി IMX882 ലെൻസുള്ള 50MP ZEISS ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടാകും. ഈ ലെൻസിന് 3X ഒപ്റ്റിക്കൽ സൂമും 100X വരെ ഡിജിറ്റൽ സൂമും സപ്പോർട്ടുണ്ടാകും. നൈറ്റ് ഫോട്ടോഗ്രാഫി മികച്ചതാക്കാൻ ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് സാധിക്കും.

1X, 2X, 3X സൂം കപ്പാസിറ്റിയും, 4K 60fps വീഡിയോ റെക്കോഡിങ്ങും വിവോ വി70 പിന്തുണയ്ക്കും.

വിവോ വി70, വി70 എലൈറ്റിലെ മറ്റ് ഫീച്ചറുകൾ

ഈ ഫോണുകൾക്ക് 6.59 ഇഞ്ച് ഗോൾഡൻ ഗ്രിപ്പ് ഡിസ്പ്ലേയാകും നൽകുന്നത്. എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റൽ ഫ്രെയിമിലാണ് ഇത് നിർമിക്കുന്നത്. 1.25mm അൾട്രാ-നാരോ സൈഡ് ബെസലുകൾ ഇതിലുണ്ടാകും.

Also Read: Jio vs Airtel: ദീർഘകാല വാലിഡിറ്റിയുള്ള 799 രൂപയുടെ Recharge Plan, ഏതാണ് ലാഭം!

വിവോ വി70, വി70 എലൈറ്റ് ഫോണുകളിൽ 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 6,500mAh ബാറ്ററിയാണ് നൽകുന്നതെന്നാണ് വിവരം. രണ്ട് ഫോണുകളിലും അലുമിനിയം ഫ്രെയിമായിരിക്കും നൽകുന്നത്. IP68,IP69 റേറ്റിങ് ചെയ്ത സ്മാർട്ട് ഫോണുകളാകുമിത്.

ഔദ്യോഗിക പേജിൽ വിവോ V70 സീരീസ് ഫോണുകളുടെ പ്രോസസറിനെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്. കടുപ്പമുള്ള ജോലികൾക്കായി ഡിസൈൻ ചെയ്‌തിരിക്കുന്ന പ്രോസസറാകും V70 എലൈറ്റിലുണ്ടാകുന്നത്.

സ്‌നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോമാണ് വിവോ വി70 എലൈറ്റിലുള്ളത്. LPDDR5X റാമും UFS 4.1 സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനിംഗും ഇതിനുണ്ടാകും. ആൻഡ്രോയിഡ് 16-നൊപ്പം OriginOS 6 ആയിരിക്കും ഇതിൽ കൊടുക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo