നിങ്ങൾക്ക് ദിവസവും വെറും 9.8 രൂപ മാത്രം ചെലവാക്കിയാൽ മതി
4ജി വരിക്കാർക്ക് 912.5 ജിബി ഡാറ്റയിൽ പ്രതിദിനം 2.5ജിബി വിനിയോഗിക്കാം
5ജിയുള്ളവർക്ക് അൺലിമിറ്റഡായി ഫാസ്റ്റ് ഇന്റർനെറ്റും ആസ്വദിക്കാനാകും
Jio Unlimited 5G പ്ലാൻ തിരയുന്നവർക്ക് ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന ഒരു മികച്ച റീചാർജ് പ്ലാൻ പറഞ്ഞുതരാം. ഈ പ്ലാനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ മാസം തോറും റീചാർജ് ചെയ്യേണ്ട. കാരണം ഇത് ജിയോയുടെ വാർഷിക പ്രീ-പെയ്ഡ് പ്ലാനാണ്. അതിനാൽ 365 ദിവസം വാലിഡിറ്റി ലഭിക്കും.
SurveyJio Unlimited 5G പ്ലാൻ
പ്രതിമാസ റീചാർജ് ചെയ്ത് മടുത്തവർക്ക് ഇത് മികച്ച ചോയിസായിരിക്കും. 365 ദിവസത്തെ പ്ലാനിൽ ഇന്റർനെറ്റ് മാത്രമല്ല ലഭിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും സഹിതം നിരവധി ആനുകൂല്യങ്ങളുണ്ട്. 4ജി ഫോൺ ഉപയോഗിക്കുന്നവർക്കും ബൾക്ക് ഡാറ്റ കിട്ടുന്ന പാക്കേജാണിത്. എങ്ങനെയെന്നാൽ മൊത്തം 912.5 GB ഡാറ്റയാണ് ജിയോ നൽകുന്നത്. ഈ പാക്കേജിലൂടെ പ്രതിദിനം 2.5 GB ഡാറ്റ ദിവസവും ലഭിക്കുന്നതാണ്.
Jio 365 ദിവസ പ്ലാൻ

3599 രൂപയാണ് ഈ റീചാർജ് പ്ലാനിന് വില. എന്നാൽ നിങ്ങൾക്ക് ദിവസവും വെറും 9.8 രൂപ മാത്രം ചെലവാക്കിയാൽ മതി. 4ജി വരിക്കാർക്ക് 912.5 ജിബി ഡാറ്റയിൽ പ്രതിദിനം 2.5ജിബി വിനിയോഗിക്കാം. 5ജിയുള്ളവർക്ക് അൺലിമിറ്റഡായി ഫാസ്റ്റ് ഇന്റർനെറ്റും ആസ്വദിക്കാനാകും.
എല്ലാ നെറ്റ്‌വർക്കുകളിലേക്കും ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം അനുവദിച്ചിട്ടുണ്ട്. അതിനാൽ 365 ദിവസത്തേക്ക് നിങ്ങൾക്ക് ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകളിൽ തടസ്സമുണ്ടാകില്ല. കൂടാതെ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് സൗജന്യമായി ലഭിക്കും.
3999 രൂപ പ്ലാനിലും Unlimited 5G!
ജിയോയ്ക്ക് മറ്റൊരു വാർഷിക റീചാർജ് പ്ലാൻ കൂടിയുണ്ട്. ഇതിന് 3999 രൂപയാണ് ചെലവാകുന്നത്. ഈ പ്ലാനിലും ജിയോ 365 ദിവസം വാലിഡിറ്റി തരുന്നു. പ്രതിദിനം 2.5ജിബി, 100 എസ്എംഎസ് എന്നിവയാണ് ആനുകൂല്യങ്ങൾ. 5ജി ഉപയോഗിക്കുന്നവർക്ക് പരിധിയില്ലാതെ 5ജി ലഭിക്കും. അതുപോലെ ജിയോ അൺലിമിറ്റഡ് വോയിസ് കോളിങ്ങും നൽകുന്നു.
ജിയോ സിനിമയുടെയും ജിയോ ടിവിയുടെയും സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോയുടെ ഈ പ്ലാൻ ഫാൻകോഡുമായാണ് വരുന്നത്. ദിവസേന കൂടുതൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും പ്ലാനിലുണ്ട്. എന്നാൽ ഇത്തരം അധിക ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തവർക്ക് 10 രൂപയ്ക്ക് താഴെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ് ആദ്യം പരിചയപ്പെടുത്തിയത്.
Also Read: Reliance Jio വരിക്കാർക്ക് സീറോ റിസ്കിൽ ഒരു Free Trial! അതും ഇന്റർനെറ്റിനായി…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile