Reliance Jio വരിക്കാർക്ക് സീറോ റിസ്കിൽ ഒരു Free Trial! അതും ഇന്റർനെറ്റിനായി…

Reliance Jio വരിക്കാർക്ക് സീറോ റിസ്കിൽ ഒരു Free Trial! അതും ഇന്റർനെറ്റിനായി…
HIGHLIGHTS

50 ദിവസത്തേക്കാണ് ജിയോ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി ഓഫർ വന്നിട്ടുള്ളത്

ജിയോ ഫൈബർ, എയർ ഫൈബർ സേവനങ്ങൾക്കുള്ള സൗജന്യ ട്രയൽ ഓഫറാണിത്

സൗജന്യ സെറ്റ്-ടോപ്പ് ബോക്‌സ്, സൗജന്യ റൂട്ടർ, സൗജന്യ ഇൻസ്റ്റാളേഷൻ എന്നിവയും ട്രെയലിലുണ്ട്

Reliance Jio വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. Mukesh Ambani ജിയോ ഉപയോക്താക്കൾക്ക് ട്രയൽ ഓഫർ അവതരിപ്പിച്ചു. സീറോ-റിസ്ക് ട്രയൽ (Zero-Risk Trial) ഓഫറാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. ഫെബ്രുവരി 28 വരെ ലഭിക്കുന്ന Free ട്രെയൽ ഓഫറാണിത്.

Reliance Jio ഫ്രീ ട്രയെൽ ഓഫർ

50 ദിവസത്തേക്കാണ് ജിയോ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി ഓഫർ വന്നിട്ടുള്ളത്. പുതിയ വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും ഈ ട്രയൽ ഓഫർ ലഭ്യമാകും.

Reliance Jio
Reliance Jio-AirFiber

ജിയോ ഫൈബർ, എയർ ഫൈബർ സേവനങ്ങൾക്കുള്ള സൗജന്യ ട്രയൽ ഓഫറാണിത്. 50 ദിവസത്തെ സൗജന്യ ട്രയൽ ഓഫറാണ് ജിയോ കൊടുക്കുന്നത്. പരിമിതകാലത്തേക്ക് ലഭ്യമാക്കുന്ന ഓഫറിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാനുള്ള അവസരമുണ്ട്. സൗജന്യ സെറ്റ്-ടോപ്പ് ബോക്‌സ്, സൗജന്യ റൂട്ടർ, സൗജന്യ ഇൻസ്റ്റാളേഷൻ എന്നിവയും ട്രെയലിലുണ്ട്.

അംബാനിയുടെ 50 ദിവസത്തെ ട്രയൽ ഓഫർ

50 ദിവസത്തെ ട്രയലിൽ ചേരാൻ പുതിയ വരിക്കാർ 1,234 രൂപ റീഫണ്ടബിൾ തുക നൽകണം. ട്രയലിന് ശേഷം സേവനം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 1,234 രൂപ ക്രെഡിറ്റ് ലഭിക്കും. ഇത് 50 ദിവസത്തേക്കാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ട്രയലിന് ശേഷം നിങ്ങൾക്ക് ഫൈബർ സേവനം വേണ്ടെങ്കിലും പ്രശ്നമില്ല. ഇവർക്ക് സർക്കാർ ലെവി കിഴിവ് കഴിഞ്ഞ് 979 രൂപ റീഫണ്ട് ലഭിക്കും. ഈ ട്രെയൽ ഓഫർ ജിയോ ഫൈബർ, എയർ ഫൈബർ ഉപഭോക്താക്കൾക്ക് നേടാവുന്നതാണ്.

Reliance Jio ഓഫർ എങ്ങനെ ആക്ടീവാക്കാം?

ഈ Free Trial Offer ആക്ടീവാക്കാൻ, നിലവിലുള്ള ഉപയോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ടെക്സ്റ്റ് അയക്കണം. 60008 60008 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് Trial എന്ന് ടൈപ്പ് ചെയ്ത് അയക്കുക. 60008 60008 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ കൊടുത്താലും മതി.

ലൈവ് ക്രിക്കറ്റ്, 800+ ടിവി ചാനലുകൾ, 13-ലധികം OTT ആപ്പുകളുടെ ആക്സസ് ഇതിലുണ്ട്. അതുപോലെ അൺലിമിറ്റഡ് വൈഫൈ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ട്രയൽ വരുന്നത്.

വരിക്കാർ യോഗ്യതയുള്ളവർക്ക് അടുത്ത പേയ്‌മെന്റ് അല്ലെങ്കിൽ റീചാർജ് ചെയ്യുമ്പോൾ ട്രയൽ ആനുകൂല്യം നേടാവുന്നതാണ്. ട്രയലിന് ശേഷം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ 979 രൂപ റീഫണ്ട് ലഭിക്കും.

Also Read: Good News Kerala! BSNL 4G കിട്ടുന്നില്ലെന്ന പരാതി കേരളത്തിന് വേണ്ടി പരിഹരിച്ചു…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo