ഇനി ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം കൊടുക്കേണ്ട! TRAI നിർദേശിച്ച BSNL വോയിസ് ഒൺലി പ്ലാനുകൾ ഇതാ

ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാതെ, കോളിംഗിനും എസ്എംഎസിനുമായി BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വരിക്കാർക്ക് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) യുടെ കർശന നിർദേശത്തിന് പിന്നാലെയാണ് ബിഎസ്എൻഎൽ വോയിസ് ഒൺലി പാക്കേജുകൾ അവതരിപ്പിച്ചത്. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും, മുതിർന്ന പൗരന്മാർക്കും, സെക്കൻഡറി സിം ആക്റ്റീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്രീ പെയ്ഡ് പ്ലാനുകൾ ഉപയോഗപ്പെടും. പ്രത്യേകിച്ച് സാധാരണക്കാർക്ക് ഡാറ്റ ഉൾപ്പെടുന്ന വലിയ പ്ലാനുകൾ റീചാർജ് ചെയ്യേണ്ടി വരുമ്പോൾ, അതൊരു നഷ്ടക്കണക്കായിരുന്നു.

എന്നാൽ ടെലികോം വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഒരു മാസത്തെ വാലിഡിറ്റിയുള്ള വോയിസ് കോളിങ് പാക്കേജുകൾ ബിഎസ്എൻഎൽ ഒടുവിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ വോയിസ് ഒൺലി പ്ലാനുകളുടെ നിരക്കുകളും, വാലിഡിറ്റിയും, മറ്റ് ആനുകൂല്യങ്ങളും വിശദമായി അറിയാം.

BSNL Voice Only Plans

അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഉൾപ്പെടുന്ന പ്ലാനുകളാണ് പൊതുമേഖല ടെലികോം അവതരിപ്പിച്ചത്. വ്യത്യസ്ത കാലാവധികളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. മൊത്തം മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പാക്കേജിൽ ഉൾപ്പെടുന്നു. 172 രൂപ, 184 രൂപ, 190 രൂപ എന്നീ മൂന്ന് റീചാർജ് പാക്കേജുകളാണ് ബിഎസ്എൻഎല്ലിന്റേതായി അവതരിപ്പിച്ചത്. ഈ മൂന്ന് പ്രീ പെയ്ഡ് പ്ലാനുകളുടെയും വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദമായി മനസിലാക്കാം.

BSNL Rs 172 Plan

അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ബിഎസ്എൻഎൽ 172 രൂപ പ്ലാനിലൂടെ നേടാം. ബിഎസ്എൻഎല്ലിന്റെ 172 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. ഇതിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 SMS-കളും ലഭിക്കും. ഇതിൽ മൊബൈൽ ഡാറ്റ ഉൾപ്പെടുന്നില്ല.

BSNL Rs 184 Plan

184 രൂപയുടെ STV പ്ലാനുകളിൽ 30 ദിവസത്തെ കാലാവധി ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഉൾപ്പെടുന്നു. ഈ പ്ലാനിൽ ഡാറ്റാ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ല.

ബിഎസ്എൻഎൽ Rs 190 പ്ലാൻ

ഈ പ്രീ പെയ്ഡ് പ്ലാനിൽ 190 രൂപയാണ് വിലയാകുന്നത്. ഒരു മാസത്തെ സേവന കാലാവധിയാണ് ബിഎസ്എൻഎൽ പാക്കേജിലുള്ളത്. ഇതിലും ഡാറ്റ ലഭ്യമല്ലെങ്കിലും, അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഒരു കലണ്ടർ മാസം ആസ്വദിക്കാം. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പുകളിലൂടെയോ ബിഎസ്എൻഎൽ കേന്ദ്രങ്ങളിലൂടെയോ യുപിഐ ആപ്പുകളിലൂടെയോ ഈ പ്ലാനുകൾ റീചാർജ് ചെയ്യാനാകും.

പ്ലാനുകൾ ചുരുക്കത്തിൽ

  • ബിഎസ്എൻഎൽ Rs 172 Plan: 28 ദിവസം വാലിഡിറ്റി, എസ്എംഎസ്- വോയിസ് കോളിങ്
  • ബിഎസ്എൻഎൽ Rs 184 Plan: 30 ദിവസം വാലിഡിറ്റി, എസ്എംഎസ്- വോയിസ് കോളിങ്
  • ബിഎസ്എൻഎൽ Rs 190 Plan: ഒരു കലണ്ടർ മാസം, സ്എംഎസ്- വോയിസ് കോളിങ്

ഇതിന് മുമ്പ് റിലയൻസ് ജിയോയും ഭാരതി എയർടെലും വോയിസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മാസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സേവനമുള്ള, വോയിസ് പാക്കേജുകൾ വരിക്കാർക്ക് നൽകണമെന്നാണ് ട്രായ് ടെലികോമുകളോട് നിർദേശിച്ചത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile