BSNL 35 Days Plan: 107 രൂപയ്ക്ക് Unlimited കോളിങ്ങും, ദിവസവും 1GB ഡാറ്റയും! എയർടെലിനും ജിയോയ്ക്കും ചെക്ക് വച്ച് ബിഎസ്എൻഎൽ
200 രൂപയിൽ താഴെ വിലയാകുന്ന ഒരു സൂപ്പർ ഡൂപ്പർ പ്ലാനാണിത്
എയർടെലോ ജിയോയോ വോഡഫോൺ ഐഡിയയോ ഇത്തരത്തിൽ ഒരു റീചാർജ് പാക്കേജ് നൽകുന്നില്ല
107 രൂപയ്ക്ക് റീചാർജ് ചെയ്താൽ 35 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്
BSNL 35 Days Plan: കേരളത്തിലെ Bharat Sanchar Nigam Limited വരിക്കാർക്കായി ഇതാ ഒരു കിടിലൻ പ്ലാൻ. 107 രൂപയ്ക്ക് മികച്ച വാലിഡിറ്റിയും ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജാണിത്.
Surveyസർക്കാർ ടെലികോം കമ്പനിയായ ബിഎസ്‌എൻഎൽ ഒന്നിനുപുറകെ ഒന്നായി പുത്തൻ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. ഇതിനിടയിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ഒരു കിടിലൻ പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. എല്ലാ ബജറ്റിനുമുള്ള റീചാർജ് പ്ലാനുകൾ സർക്കാർ ടെലികോം കമ്പനിയിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. താങ്ങാനാവുന്ന വിലയിൽ റീചാർജ് പ്ലാൻ നോക്കുന്നവർക്കായി 107 രൂപയുടെ ഈ പ്ലാനും അനുയോജ്യമാണ്.
BSNL 35 Days Plan വിശദാംശങ്ങൾ
200 രൂപയിൽ താഴെ വിലയാകുന്ന ഒരു സൂപ്പർ ഡൂപ്പർ പ്ലാനാണിത്. ഇതിൽ ബമ്പർ ഡാറ്റയും എസ്എംഎസ് സൗകര്യങ്ങളും അൺലിമിറ്റഡ് കോളിംഗും ലഭ്യമാണ്. സാധാരണക്കാരായ കേരള ടെലികോം വരിക്കാർക്ക് ഇങ്ങനെയൊരു പ്ലാൻ വിട്ടുകളയാനാവില്ല. എയർടെലോ ജിയോയോ വോഡഫോൺ ഐഡിയയോ ഇത്തരത്തിൽ ഒരു റീചാർജ് പാക്കേജ് നൽകുന്നില്ല. കാരണം 107 രൂപയ്ക്ക് റീചാർജ് ചെയ്താൽ 35 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
Rs 107 BSNL Plan: മികച്ചൊരു ബജറ്റ് പ്ലാനാണോ?
ഇത് മികച്ചൊരു ബജറ്റ് പ്ലാനാണ്. ഇതിൽ ട്രൂലി അൺലിമിറ്റഡ് വോയിസ് കോളുകൾ അനുവദിച്ചിരിക്കുന്നു. മുംബൈ, ഡൽഹിയിലെ MTNL നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ സാധ്യമാണ്. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നു.
എന്നുവച്ചാൽ പ്രതിദിനം 1GB ഡാറ്റ വീതം നേടാം. ഇത് കഴിഞ്ഞും നെറ്റ് അൺലിമിറ്റഡായി തുടരും. എന്നാൽ 40Kbps സ്പീഡിലായിരിക്കും FUP-ന് ശേഷമുള്ള ഡാറ്റയുടെ വേഗത. ഇതിൽ ഫ്രീബീസ് എല്ലാം 28 ദിവസത്തേക്കാണ് ലഭിക്കുക. പുതിയ കണക്ഷൻ എടുക്കുന്നവർക്ക് വേണ്ടിയാണ് ബിഎസ്എൻഎല്ലിന്റെ ഈ പാക്കേജ്. തുടർന്ന് പിന്നെയും ഈ പ്ലാനിൽ റീചാർജ് അനുവദനീയമല്ല. പക്ഷേ, പ്ലാൻ വാലിഡിറ്റിയും, മൈഗ്രേഷനും മറ്റേതെങ്കിലും സജീവ പ്ലാൻ വഴി നടപ്പിലാക്കാം.
₹187 റീചാർജ് പ്ലാൻ
മറ്റ് ബജറ്റ് ഫ്രണ്ട്ലി പ്ലാൻ നോക്കുന്നവർക്ക് അടുത്തിടെ പുറത്തിറക്കിയ 187 രൂപ പ്ലാനും നല്ലതായിരിക്കും. 28 ദിവസമാണ് ഈ പാക്കേജിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആസ്വദിക്കണമെങ്കിൽ ഈ പാക്കേജ് അനുയോജ്യമാകുന്നു. സൗജന്യ ദേശീയ റോമിംഗിന്റെ ആനുകൂല്യം ഇതിൽ പ്രയോജനപ്പെടുത്താം. ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. ഇതിൽ ദിവസേന 100 സൗജന്യ എസ്എംഎസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
4G SIM കാർഡ് ഹോം ഡെലിവറി
ബിഎസ്എൻഎല്ലിന്റെ 4ജി സിം കാർഡും 5ജി സിം കാർഡും ഹോം ഡെലിവറിയായി വീട്ടിലെത്തും. എന്നുവച്ചാൽ സർവ്വീസ് സെന്ററുകളിലോ ടെലികോം ഓഫീസിലോ പോയി സിം ബുക്ക് ചെയ്യേണ്ട. പ്രൂൺ ആപ്പ് വഴി സിം ബുക്ക് ചെയ്ത് ഫ്രീ സർവ്വീസായി വീട്ടിൽ ഡെലിവറി ചെയ്യപ്പെടുന്നതാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Also Read: അന്യായ വിലക്കുറവ്! 50MP ട്രിപ്പിൾ ക്യാമറ 256GB Samsung Galaxy A55 5G അക്ഷയ തൃതീയ Special ഓഫറിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile