1 രൂപയ്ക്ക് എന്തൊക്കെ വാങ്ങാം? ഫ്രീ സിമ്മും അൺലിമിറ്റഡ് കോളും ഡാറ്റയുമായി BSNL ബമ്പർ ഓഫർ!

സ്വകാര്യ കമ്പനികളുടെ കുത്തകകൾക്കിടയിൽ BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ഓഫറുകൾ ഒരു ആശ്വാസമാകാറുണ്ട്. വെറും 1 രൂപയ്ക്ക് പുതിയ 4G സിം കാർഡ് ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ പൂർണ്ണമായും സൌജന്യമായി പ്ലാനിൽ ആസ്വദിക്കാം. റീച്ചാർജ് നിരക്കുകൾ കാരണം ബുദ്ധിമുട്ടുന്ന മൊബൈൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ 1 രൂപ പ്ലാൻ ആശ്വാസകരമാണ്. കാരണം ഇതിൽ കോളിങ്ങും ഡാറ്റയും എസ്എംഎസ് ഓഫറുകളും ആസ്വദിക്കാം.

ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു സെക്കൻഡറി സിം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎൽ 1 രൂപ പ്ലാൻ അനുയോജ്യമാകും. ഒരു രൂപയ്ക്ക് സാധാരണ ഇന്ന് എന്തെങ്കിലും കിട്ടുന്നത് വിരളമാണ്. എന്നാൽ സർക്കാർ ടെലികോം 24 ദിവസത്തേക്ക് വേണ്ടതെല്ലാം തരുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ ഫ്രീഡം പ്ലാൻ എന്നറിയപ്പെടുന്ന ഓഫറിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം.

BSNL ഫ്രീഡം 2.0 പ്ലാൻ എന്താണ്?

വെറും 1 രൂപയ്ക്ക് പുതിയ 4G സിം കാർഡ് ലഭിക്കുമെന്നതാണ് ഓഫർ. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാമെന്നതാണ് പ്ലാനിലെ നേട്ടം. പ്രതിദിനം 1 GB അതിവേഗ ഡാറ്റയും ദിവസേന 100 സൌജന്യ എസ്എംഎസ് സേവനങ്ങളും പ്ലാനിൽ ആസ്വദിക്കാം. 24 ദിവസത്തെ വാലിഡിറ്റിയാണ് ഒരു രൂപ പാക്കേജിൽ ലഭിക്കുന്നത്. ഇതിൽ വേറെ ടെലികോം സേവനങ്ങളൊന്നും ലഭ്യമല്ല.

ആരാണ് ഓഫറിന് അർഹർ?

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ഒരു രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വീണ്ടും കൊണ്ടുവന്നിരിക്കുന്നത് പുതിയ വരിക്കാരെ ലക്ഷ്യമിട്ടാണ്. എല്ലാ ടെലികോം സർക്കിളുകളിലും ഈ റീചാർജ് ലഭ്യമാണെങ്കിലും, ഒരു നിബന്ധനയുണ്ട്. ബിഎസ്എൻഎല്ലിന്റെ പുതിയ വരിക്കാർക്ക് മാത്രമായാണ് പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത്.

Also Read: Flipkart BBD Sale 2026: 65 ഇഞ്ച് Mini LED സ്മാർട്ട് ടിവി 50 ഇഞ്ചിന്റെ വിലയിൽ സ്വന്തമാക്കാം!

പ്ലാൻ ഒക്ടോബർ 12 വരെയാണ് ലഭിക്കുക. പുതിയ ബിഎസ്എൻഎൽ സിം കാർഡ് വാങ്ങിയ ശേഷം വരിക്കാർക്ക് തങ്ങളുടെ ആദ്യ റീചാർജ് ആയി പ്ലാൻ പ്രയോജനപ്പെടുത്താം. അടുത്തുള്ള ബിഎസ്എൻഎൽ സെന്റററിൽ നിന്നും 1 രൂപ ഓഫർ വാങ്ങിക്കാവുന്നതാണ്.

ഒരു സെക്കൻഡറി സിം വാങ്ങാൻ ആലോചിക്കുന്നവർക്കും, ഗവൺമെന്റ് ഓഫീസുകളിൽ നെറ്റ് വർക്ക് കണക്ഷനായി ഉദ്യോഗസ്ഥർക്കും 1 രൂപ പ്ലാൻ അനുയോജ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :