Airtel vs Jio: ഡാറ്റ വേണ്ടാത്തവർക്ക് ഏതാണ് ലാഭം? ഒരു മാസത്തെ വോയിസ് ഓൺലി പ്ലാനുകൾ

മൊബൈൽ ഡാറ്റ ഒട്ടും ആവശ്യമില്ലാത്തവർക്ക് അടുത്തിടെ Jio, Airtel ടെലികോമുകൾ വോയിസ് ഓൺലി പാക്കേജുകൾ അവതരിപ്പിച്ചിരുന്നു. സെക്കൻഡറി സിം കാർഡുകൾ ഉപയോഗിക്കുന്നവർക്കും, സാധാരണ കീപാഡ് ഫോൺ ഉപയോഗിക്കുന്നവർക്കും അധിക പൈസ ചെലവില്ലാതെ റീചാർജ് ചെയ്യാം. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (TRAI) നിർദേശ പ്രകാരമാണ് എയർടെല്ലും ജിയോയും ഡാറ്റയില്ലാത്ത പ്രത്യേക റീചാർജ് ഓഫറുകൾ പ്രഖ്യാപിച്ചത്. നെറ്റ്‌വർക്ക് സജീവമായി നിലനിർത്താനും, പരിധിയില്ലാതെ കോളുകൾ ചെയ്യാനും ഈ റീചാർജ് പ്ലാനുകൾ മതിയാകും.

രണ്ട് ടെലികോമുകളും ഒരു മാസം വാലിഡിറ്റിയിലാണ് അടുത്തിടെ വോയിസ് കോളിങ് പ്ലാനുകൾ അവതരിപ്പിച്ചത്. ഇവയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നത് എയർടെലാണോ ജിയോയാണോ? ഇരു കമ്പനികളും നൽകുന്ന ഏറ്റവും പുതിയ ഒരു മാസത്തെ വോയിസ് ഒൺലി പ്ലാനുകളുടെ നിരക്കുകളും ആനുകൂല്യങ്ങളും താരതമ്യം ചെയ്യാം.

Airtel vs Jio: 28 ദിവസ പ്ലാനുകൾ നോക്കാം

ജിയോയുടെ 28 ദിവസത്തെ റീചാർജ് പ്ലാനിന് 177 രൂപയാണ് വില. ഇത് വോയിസ് ഓൺലി റീചാർജ് ആയതിനാൽ ഡാറ്റയൊന്നും ഉൾപ്പെടുന്നില്ല. പകരം ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 300 SMS-കളും ലഭിക്കും.

എയർടെല്ലിന്റെ 28 ദിവസ പ്ലാനിന് 185 രൂപ ആണ് വില. ഇതിലും അൺലിമിറ്റഡ് കോളുകളും 300 SMS-കളും ലഭിക്കുന്നു. എന്നാൽ എയർടെൽ അദികമായി സൗജന്യ ഹലോ ട്യൂൺസ് ഓഫറും അനുവദിച്ചിട്ടുണ്ട്.

Airtel vs Jio: 30 ദിവസത്തെ റീചാർജ് പ്ലാനുകൾ

ജിയോയുടെ 30 ദിവസം വാലിഡിറ്റിയുള്ള വോയിസ് ഓൺലി പ്ലാനിന് 196 രൂപയാണ് വില. ഇതിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 300 SMS-കളും ലഭിക്കും.

എയർടെല്ലിന്റെ 30 ദിവസത്തേക്കുള്ള പാക്കേജിന് 203 രൂപ വിലയാകുന്നു. ഈ റീചാർജ് പ്ലാനിൽ കോളിങ്, SMS ആനുകൂല്യങ്ങൾ ലഭിക്കുന്നു. എയർടെൽ ഈ ജിയോ പാക്കേജിൽ സൗജന്യ ഹലോ ട്യൂൺസ് ഓഫറും അനുവദിച്ചിട്ടുണ്ട്.

Airtel vs Jio: ഒരു മാസ പാക്കേജ് ഓഫറുകൾ

ജിയോയുടെ 197 രൂപ പ്ലാനിൽ ഒരു കലണ്ടർ മാസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ ജിയോ അൺലിമിറ്റഡ് കോളുകളും 300 SMS-കളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു കലണ്ടർ മാസത്തേക്കുള്ള എയർടെല്ലിന് വോയിസ് പ്ലാനിന് 206 രൂപയാണ് വില. ഇതിൽ അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസ് ഓഫറുകളും ഒപ്പം സൗജന്യ ഹലോ ട്യൂൺസ് ആനുകൂല്യവും നേടാം.

Voice Only Plans: ദീർഘകാല പ്ലാനുകൾ

ജിയോയുടെയും എയർടെലിന്റെയും ദീർഘകാല പ്ലാനുകൾ കൂടി നോക്കാം. ഇത് പുതിയ റീചാർജ് പാക്കേജുകളല്ല.

ജിയോയുടെ 448 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 1,000 എസ്എംഎസുകളും, JioTV, JioAICloud തുടങ്ങിയ ഓഫറുകളും ലഭിക്കുന്നു. എയർടെല്ലിന്റെ 469 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, 900 എസ്എംഎസുകൾ, അഡോബ് എക്സ്പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുണ്ട്.

എയർടെല്ലിന് 1,849 രൂപയുടെ വോയ്‌സ്-ഒൺലി പ്ലാൻ ഉണ്ട്. ഇതിൽ 365 ദിവസമാണ് വാലിഡിറ്റി. ഈ വാർഷിക പാക്കേജിൽ ഇന്റർനെറ്റ് ലഭ്യമല്ലെങ്കിലും അൺലിമിറ്റഡ് കോളുകളും 3,600 എസ്എംഎസുകളും ലഭിക്കും. ജിയോയ്ക്ക് ഇതിന് സമാനമായി 1,748 രൂപ വിലയുള്ള റീചാർജ് ഓഫറാണുള്ളത്. ഇതിൽ 336 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, 3,600 എസ്എംഎസുകൾ, JioTV, JioAICloud തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile