Airtel 84 ദിവസ പ്ലാനിൽ ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ഫ്രീ നെറ്റ്ഫ്ലിക്സും!
മികച്ച ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം സൗജന്യ ഒടിടി (OTT) സബ്സ്ക്രിപ്ഷനും ലഭിക്കുന്ന മികച്ച ടെലികോം പ്ലാനുകളിലൊന്ന് പരിചയപ്പെടാം. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ മാസം മാസം റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്ത മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസമാണ്. Bharti Airtel വരിക്കാർക്കും ടെലികോമിൽ നിന്ന് നിരവധി 84 ദിവസ പ്ലാനുകൾ ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ്, ഡാറ്റ ഓഫറുകൾ ലഭിക്കുന്ന റീചാർജ് ഓപ്ഷനുകളാണ് എയർടെൽ നൽകുന്നത്.
ഇതിനൊപ്പം അധിക ചെലവില്ലാതെ ഫ്രീ നെറ്റ്ഫ്ലിക്സ് കൂടി ലഭിക്കുമെങ്കിൽ, അതൊരു ബമ്പർ ഓഫറാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കും കോളിങ് ആവശ്യങ്ങൾക്കായി മൊബൈൽ റീചാർജ് ചെയ്യുന്നവർക്കും പുത്തൻ സിനിമകളും വെബ് സീരീസുകളും ഫ്രീയായി ലഭിക്കാനും എയർടെൽ തരുന്ന മികച്ച 84 ദിവസ പ്ലാനിനെ ഇവിടെ പരിചയപ്പെടുത്തുന്നു. ഈ റീചാർജിന്റെ കോളിങ്, ഡാറ്റ, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിശോധിക്കാം.
Bharti Airtel 84 Days Plan
പ്രതിദിന ഡാറ്റാ പരിധി, അൺലിമിറ്റഡ് കോളുകൾ, സൗജന്യ നെറ്റ്ഫ്ലിക്സ്, അഡോബ് ടൂളുകൾ, 5G കണക്റ്റിവിറ്റി എന്നിവയെല്ലാം ഒരൊറ്റ പ്ലാനിൽ വേണമെന്ന് തോന്നിയാൽ 1798 രൂപയുടെ ഈ പ്രീ പെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാം. 1798 രൂപയുടെ 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. പ്ലാനിന്റെ ദിവസച്ചെലവ് 21 രൂപയാണ്. 149 മുതൽ 169 രൂപ വരെയാണ് സാധാരണ ഒരു നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്റെ വില. ഇങ്ങനെ പ്രത്യേകം പണം മുടക്കാതെ എയർടെൽ വരിക്കാർക്ക് നെറ്റ്ഫ്ലിക്സും പ്രീ പെയ്ഡ് സേവനങ്ങളും ലഭിക്കുമെന്നതാണ് 1798 രൂപ പാക്കേജിന്റെ നേട്ടം.
Also Read: ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, Vivo 5G ആമസോണിൽ വൻ ഓഫറിൽ; 50MP ZEISS ക്യാമറയും 6500 mAh ബാറ്ററിയും
Airtel Rs 1798 Plan: ആനുകൂല്യങ്ങൾ
- വാലിഡിറ്റി: 84 ദിവസം.
- ഡാറ്റ: ദിവസേന 3GB ഹൈ-സ്പീഡ് ഡാറ്റ ഇതിൽ ലഭ്യമാണ്. ഇങ്ങനെ വാലിഡിറ്റിയിലുടനീളം ആകെ 252GB ഡാറ്റ ആസ്വദിക്കാം. പ്രതിദിന പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി പരിമിതപ്പെടുന്നു.
- 5G ഡാറ്റ: 5G സ്മാർട്ട്‌ഫോണും 5G നെറ്റ്‌വർക്കും ഉള്ള വരിക്കാർക്ക് സൗജന്യ 5G ഡാറ്റ അൺലിമിറ്റഡായി ഉപയോഗിക്കാം.
- കോളിങ്: ഇന്ത്യയിലുടനീളം ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ആസ്വദിക്കാം.
- എസ്എംഎസ്: 100 സൗജന്യ എസ്എംഎസുകളും പ്ലാനിലുണ്ട്.
- ഫ്രീ നെറ്റ്ഫ്ലിക്സ്: 84 ദിവസത്തേക്ക് Netflix Basic സബ്സ്ക്രിപ്ഷൻ സൗജന്യമായി എയർടെൽ പാക്കേജിൽ നേടാം. 720p (HD) റെസല്യൂഷനിൽ ഒടിടി റിലീസുകൾ കാണാൻ ബേസിക് സബ്സ്ക്രിപ്ഷൻ ആനുകൂല്യം ഉപയോഗിക്കാം. സ്മാർട്ട് ടിവി, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഡിവൈസുകളിലേതിലും നെറ്റ്ഫ്ലിക്സ് തുറക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കും.
- അധിക ആനുകൂല്യങ്ങൾ: 12 മാസത്തേക്കുള്ള അഡോബി എക്സ്പ്രസ് പ്രീമിയം ആക്സസും എയർടെൽ പ്ലാനിൽ നേടാം. ഇതിൽ 30 ദിവസത്തേക്ക് ഫ്രീ ഹലോട്യൂൺസ് ആസ്വദിക്കാം. സ്പാം കോളുകളെയും എസ്എംഎസ്സുകളെയും പ്രതിരോധിക്കാൻ ആന്റി സ്പാം ഫീച്ചറും ഫ്രീയായി ലഭിക്കും.
ഇതിന് പുറമെ 1199 രൂപയ്ക്കും 979 രൂപയ്ക്കും ഭാരതി എയർടെലിൽ റീചാർജ് പ്ലാനുകൾ ലഭ്യമാണ്. 1099 രൂപയുടെയും 1729 രൂപയ്ക്കും 899 രൂപയ്ക്കും 84 ദിവസത്തെ വാലിഡിറ്റിയിൽ എയർടെൽ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. എന്നാൽ 1798 രൂപ പാക്കേജിൽ നെറ്റ്ഫ്ലിക്സ് ഫ്രീയായി ലഭിക്കുമെന്നതാണ് നേട്ടം.