കീശയിലൊതുങ്ങുന്ന Airtel 84 ദിവസ പ്ലാൻ; ദിവസവും 2GB ഡാറ്റ, അൺലിമിറ്റഡ് 5G-യും ഒട്ടേറെ ആനുകൂല്യങ്ങളും!

ഓരോ മാസവും റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ Airtel വരിക്കാർക്ക് ബജറ്റ് വിലയിൽ ലഭിക്കുന്ന മികച്ച പ്ലാനുകൾ നോക്കാം. കീശയിലൊതുങ്ങുന്ന നിരക്കിൽ 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാൻ തെരഞ്ഞെടുത്താൽ വലിയ നഷ്ടമുണ്ടാകില്ല. ഭാരതി എയർടെലിൽ 84 ദിവസത്തേക്ക് നിരവധി പ്ലാനുകൾ ലഭ്യമാണെങ്കിലും, അൺലിമിറ്റഡ് 5ജി അടക്കം ലഭിക്കുന്ന മികച്ച റീചാർജ് ഓപ്ഷനുകളും ഭാരതി എയർടെലിലുണ്ട്.

സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി വരുന്ന പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് ഇവിടെ നൽകുന്നു. ദിവസവും 2GB അതിവേഗ ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗും എയർടെലിന്റെ 84 ദിവസ പ്ലാനുകളിൽ നേടാം. പ്ലാനിന്റെ വിലയും 84 ദിവസത്തേക്ക് ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും വിശദമായി പരിശോധിക്കാം.

Airtel 84 Days Plan

ദീർഘകാല വാലിഡിറ്റിയുള്ള മികച്ചൊരു പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിൽ സ്വകാര്യ ടെലികോം 84 ദിവസത്തേക്ക് ദിവസവും 2 ജിബി ഹൈസ്പീഡ് ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നു.

1000 രൂപയ്ക്ക് താഴെ വിലയാകുന്ന ഭാരതി എയർടെൽ പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിൽ അഡോബ് എക്സ്പ്രസ് പ്രീമിയം ആനുകൂല്യവും ഫ്രീ ഹലോട്യൂൺസ് ഓഫറുകളും ഭാരതി എയർടെൽ തികച്ചും ഫ്രീയായി തരുന്നു. പ്ലാനിന്റെ ആനുകൂല്യങ്ങൾ ഇവിടെ വ്യക്തമാക്കുന്നു.

Airtel 979 Recharge Plan: ആനുകൂല്യങ്ങൾ

979 രൂപയുടെ എയർടെൽ പ്ലാനിൽ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുന്നു?

  • വാലിഡിറ്റി: 84 ദിവസം
  • കോളിങ്: എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ആസ്വദിക്കാം.
  • എസ്എംഎസ്: ദിവസവും 100 സൗജന്യ എസ്എംഎസുകളും എയർടെൽ പാക്കേജിൽ ലഭ്യം.
  • ഡാറ്റ: ദിവസവും 2 ജിബി ഹൈസ്പീഡ് ഡാറ്റ ലഭിക്കും. ഇങ്ങനെ 168 ജിബി ഡാറ്റ മൊത്തെ വാലിഡിറ്റിയിൽ ആസ്വദിക്കാം.
  • 5ജി ഡാറ്റ: 5G നെറ്റ്‌വർക്ക് ലഭ്യമായ പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5G ഡാറ്റ നേടാം. ഇന്റർനെറ്റ് ബ്രൌസിങ്ങും, വലിയ ഫയലുകൾ ഡൌൺലോഡ് ചെയ്യാനും, ഓൺലൈൻ സ്ട്രീമിങ്ങിനും, വർക്ക് ഫ്രം ഹോം പ്രവർത്തനങ്ങൾക്കും ഹൈ സ്പീഡ് ഡാറ്റ വിനിയോഗിക്കാം.
  • അധിക ആനുകൂല്യങ്ങൾ: ഓരോ 30 ദിവസത്തിലും സൗജന്യമായി ഹലോട്യൂൺസ് സെറ്റ് ചെയ്യാം. അഡോബ് എക്സ്പ്രെസ് പ്രീമിയം 12 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷനായി ലഭിക്കുന്നു. സ്പാം കോളുകൾ, തട്ടിപ്പ് ലിങ്കുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ എയർടെൽ സേഫ് സെക്യൂരിറ്റി സേവനവും ലഭ്യമാണ്.
Airtel rs 979 plan

എയർടെൽ 979 പ്ലാൻ vs ജിയോ റീചാർജ് പ്ലാൻ

എയർടെലിന്റെ 979 പ്ലാനിന് തുല്യമായി 84 ദിവസത്തേക്ക് ജിയോയിൽ റീചാർജ് ഓപ്ഷനുകളുണ്ട്. 979 രൂപയേക്കാൾ 120 രൂപ കുറഞ്ഞ നിരക്കിൽ, 859 രൂപയ്ക്ക് ജിയോയിൽ റീചാർജ് ഓപ്ഷനുകളുണ്ട്. ദിവസേന 2ജിബി ഡാറ്റയും അൺലിമിറ്റഡ് True 5ജിയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ്സും ജിയോ പാക്കേജിൽ ലഭ്യമാണ്. 84 ദിവസത്തെ 859 രൂപ പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, JioTV, JioCloud തുടങ്ങിയ ഒടിടി ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile