Airtel 1 Year Plan: വർഷം മുഴുവൻ വാലിഡിറ്റി, 6 രൂപ നിരക്കിൽ Unlimited സേവനങ്ങൾ!

Airtel 1 Year Plan: വർഷം മുഴുവൻ വാലിഡിറ്റി, 6 രൂപ നിരക്കിൽ Unlimited സേവനങ്ങൾ!

Bharti Airtel തരുന്ന കിടിലൻ റീചാർജ് പ്ലാനിനെ കുറിച്ച് അറിയണോ? ഇപ്പോൾ റീചാർജ് ചെയ്താൽ 2026 വർഷം ഫുൾ കവറേജ് ലഭിക്കുന്ന പ്ലാനാണിത്. ഇടയ്ക്ക് ഇടയ്ക്ക് റീചാർജ് ചെയ്യാതെ 365 ദിവസവും ഇതിൽ കാലാവധി ലഭിക്കും. ടെലികോം കമ്പനികൾ നിരക്ക് കൂട്ടിയാലും അത് ബാധിക്കാതിരിക്കാൻ ഈ പ്ലാൻ ഉചിതമാണ്.

Digit.in Survey
✅ Thank you for completing the survey!

ഒരു വർഷം മുഴുവൻ കാലാവധി ഈ പ്രീ പെയ്ഡ് പ്ലാനിൽ ലഭിക്കും. ഇതിൽ കമ്പനി അൺലിമിറ്റഡ് സേവനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Bharti Airtel 2026 Plan

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലികോം സേവനമാണ് ഭാരതി എയർടെൽ തരുന്നത്. 365 ദിവസം വരെ വാലിഡിറ്റിയുള്ള ലാഭകരമായ റീചാർജ് ഓപ്ഷനാണിത്. കാരണം ഈ പാക്കേജിൽ നിങ്ങൾക്ക് ദിവസച്ചെലവ് വെറും 6 രൂപ മാത്രമാണ്. ഇതിൽ കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളുണ്ട്. പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ ഞങ്ങൾ പറഞ്ഞുതരാം.

Airtel 365 Days Plan: വിലയും ആനുകൂല്യങ്ങളും

എയർടെലിന്റെ ദീർഘകാല വാലിഡിറ്റി പ്ലാനുകളിലൊന്നാണ് ഇത്. 2249 രൂപയാണ് ഈ പ്രീ പെയ്ഡ് പാക്കേജിന്റെ വില. ഇതിൽ സ്വകാര്യ ടെലികോം 365 ദിവസത്തെ വാലിഡിറ്റി തരുന്നു.

airtel 1 year plan

രാജ്യത്തുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യം ഈ പ്ലാനിൽ നിന്ന് നേടാം. വർഷം മുഴുവനും 3600 സൗജന്യ എസ്എംഎസ് സേവനങ്ങളും എയർടെൽ തരുന്നു. ഇതിൽ ടെലികോം സൗജന്യ ദേശീയ റോമിംഗ് ആനുകൂല്യവും അനുവദിച്ചിരിക്കുന്നു.

Also Read: 108MP ഡ്യുവൽ ക്യാമറ, 5030 mAh ബാറ്ററി POCO 5G വെറും 10000 രൂപയ്ക്ക്, അവിശ്വസനീയമായ ഡീൽ!

30GB ഹൈ-സ്പീഡ് ഡാറ്റ ഈ എയർടെൽ പ്ലാനിൽ നിന്ന് നേടാം. ഇതിൽ സ്വകാര്യ കമ്പനി സൗജന്യ ഹലോ ട്യൂൺസ്, സൗജന്യ ദേശീയ റോമിംഗ് സേവനങ്ങളും നൽകുന്നു,

ദിവസേനയോ പ്രതിമാസ കണക്കോ ഇല്ലാതെ ഒറ്റത്തവണ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സേവനമാണ് എയർടെൽ തരുന്നത്. എന്നുവച്ചാൽ 365 ദിവസത്തേക്ക് എയർടെൽ മൊത്തമായി 30GB ഡാറ്റ തരുന്നു.

1849 രൂപ vs 2249 രൂപ എയർടെൽ പ്ലാൻ

2249 രൂപയുടെ എയർടെൽ പ്ലാൻ 1849 രൂപയുടെ പാക്കേജിനേക്കാൾ ലാഭമാണ്. കാരണം 1849 രൂപ പ്ലാനിൽ ഇന്റർനെറ്റ് ഓഫറുകളൊന്നും ലഭ്യമല്ല. എന്നാൽ 2249 രൂപ പ്രീ പെയ്ഡ് പ്ലാനിൽ ആവശ്യത്തിനുള്ള ഡാറ്റ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, ഇതിൽ വോയിസ് കോളുകളും ലഭ്യമാണ്. പെർപ്ലെക്സിറ്റി പ്രോ എഐ സബ്സ്ക്രിപ്ഷനും 2249 രൂപ പാക്കേജിൽ നിന്ന് നേടാം.

നിങ്ങൾ ഇപ്പോൾ റീചാർജ് ചെയ്യുകയാണെങ്കിൽ 2026 ഡിസംബർ അവസാനം വരെ ഇതിൽ വാലിഡിറ്റി ഉറപ്പിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo