വാങ്ങിക്കാം ഈ തകർപ്പൻ ZTE Axon 7 Mini

Highlights

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ

ZTE യുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തിച്ചു . ZTE Axon 7 Mini എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ച്ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .Snapdragon 616 SoCലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .1920x1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .

3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .128 ജിബി വരെ മെമ്മറി കാർഡ് മുഖേന മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4ജി സപ്പോർട്ടോടു കൂടിയാണ് ZTE യുടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .2705 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില ഏകദേശം 9,484 രൂപക്കടുത്തു വരും .10000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ZTE Axon 7 Mini .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile