വാങ്ങിക്കാം ഈ തകർപ്പൻ ZTE Axon 7 Mini

വാങ്ങിക്കാം ഈ തകർപ്പൻ   ZTE Axon 7 Mini
HIGHLIGHTS

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ

ZTE യുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തിച്ചു . ZTE Axon 7 Mini എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ച്ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .Snapdragon 616 SoCലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .

3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .128 ജിബി വരെ മെമ്മറി കാർഡ് മുഖേന മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4ജി സപ്പോർട്ടോടു കൂടിയാണ് ZTE യുടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .2705 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില ഏകദേശം 9,484 രൂപക്കടുത്തു വരും .10000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന കിടിലൻ ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ZTE Axon 7 Mini .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo